Back
Home » ലയം
എത്ര സമ്പാദിച്ചാലും മിഥുനം രാശിക്ക് പെടാപ്പാട്
Boldsky | 9th Oct, 2019 10:21 AM
 • മേട രാശി

  മേട രാശിക്കാർക്ക് ഇന്ന് ആരുടെയെങ്കിലും സഹായം സ്വീകരിക്കാതിരിക്കാൻ ആവില്ല. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഇവരെ എപ്പോഴും ബാധിച്ചു കൊണ്ടേ ഇരിക്കും. സുഹൃത്തിന്റെ സഹായം പല ആപത്ഘട്ടങ്ങളിലും ഇവരെ സഹായിക്കുന്നുണ്ട്. വീട് വിട്ടു നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും മാനസികമായി പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്.


 • ഇടവ രാശി

  ഇടവ രാശിയ്ക്ക് ഇന്ന് കാര്യങ്ങള്‍ വിലയിരുത്താനുള്ള നിങ്ങളുടെ കഴിവ് നിങ്ങളുടെ ബോസ് തിരിച്ചറിയാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ബുദ്ധിയ്ക്കും കാര്യപ്രാപ്തിയ്ക്കും ഗുണം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ചും വൈകീട്ടോടെ. ഷോപ്പിംഗിനായി പോകുവാനും സാധ്യതയുണ്ട്.


 • മിഥുന രാശി

  ഏറ്റവും കൂടുതൽ കഷ്ടപ്പാട് കരുതി വെച്ചിരിക്കുന്ന രാശിയാണ് മിഥുന രാശി. ഈ രാശിക്കാർക്ക് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഇന്ന് നേരിടേണ്ടതായി വരുന്നുണ്ട്. ഓരോ തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇവർ പ്രശ്നത്തിലായിക്കൊണ്ടേ ഇരിക്കും. ഇന്നത്തെ രാശിഫലപ്രകാരം എന്തൊക്കെ കഷ്ടപ്പാടാണ് എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക പാരാജയം തന്നെയാണ് പ്രധാനപ്പെട്ടത്. അപകടങ്ങൾക്കുള്ള സാധ്യതയും കാണുന്നുണ്ട്.


 • കര്‍ക്കിടക രാശി

  കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയിലെ നിങ്ങളുടെ സ്വാഭാവികമായ കഴിവുകള്‍ അംഗീകരിയ്ക്കപ്പെടുന്ന ദിവസമാണ്. നിങ്ങളുടെ മേലധികാരികള്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന ദിവസവുമാണ്. നിങ്ങള്‍ക്ക് പ്രശസ്തിയും ലഭിയ്ക്കും. എന്നു കരുതി ഇതൊന്നും തന്നെ അഹങ്കാരത്തിനു കാരണമാകരുത്.


 • ചിങ്ങരാശി

  ചിങ്ങരാശിയ്ക്ക് ഇന്ന് ജോലിയില്‍ നിങ്ങളുടെ കഴിവും അധ്വാനവും അംഗീകരിയ്ക്കപ്പെടും. ജോലിയില്‍ ഏറെ മിടുക്കു കാണിയ്ക്കുന്ന ദിവസം കൂടിയാണ്. ഇലക്ട്രോണിക് വസ്തുക്കളില്‍ കമ്പം തോന്നുന്ന ദിവസം കൂടിയാണ്.


 • കന്നി രാശി

  കന്നി രാശിയ്ക്ക് ഇന്ന് സംസാരിയ്ക്കാനുള്ള നിങ്ങളുടെ മിടുക്ക് നിങ്ങള്‍ക്ക് ആയുധമാകുന്ന ദിവസമാണ് ഇന്ന്. ഇതിനാല്‍ എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ പോലും ആകര്‍ഷിയ്ക്കപ്പെടും. ബാക്കി വച്ചിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കപ്പെടും. ഡോക്ടര്‍, പബ്ലിക് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഫീല്‍ഡില്‍ ജോലി ചെയ്യേണ്ടി വരുന്ന ദിവസമാണ്.


 • തുലാം രാശി

  തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ കുടുംബത്തിലായിരിയ്ക്കുന്ന ദിവസമാണ് ഇന്ന്. ജോലിയേക്കാളേറെ കുടുംബത്തിനും ഇവരുടെ സന്തോഷങ്ങള്‍ക്കും മുന്‍ഗണന കൊടുക്കുന്ന ദിവസമാണ് ഇന്ന്. ജോലിയിലും ഏറെ നേട്ടങ്ങളുണ്ടാകുന്ന ദിവസം.


 • വൃശ്ചിക രാശി

  വൃശ്ചിക രാശിയ്ക്ക് ഇന്ന് അത്‌ലറ്റിക് ഫീല്‍ഡില്‍ ഉള്ളവര്‍ക്ക് ഫിറ്റ്‌നസ് സംബന്ധമായി നല്ല ദിവസമാണ്. എഞ്ചിനീയര്‍മാര്‍ക്കും നല്ല ദിവസമാണ്. സൊസൈറ്റിയിലെ പേര് വര്‍ദ്ധിയ്ക്കും.


 • ധനു രാശി

  ധനു രാശിയ്ക്ക് ഇന്ന് പണം അധികമായി ചെലവാക്കുന്നതു നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കാത്ത ദിവസമാണ്. ഇതു പോലെ പല തരം ചിന്തകള്‍, ഒന്നിലും ഒരു ഉറപ്പുമില്ലാത്ത ചിന്തകള്‍ വരുന്ന ദിവസമവുമാണ്. എന്നാലും നിങ്ങളുടെ ആകര്‍ഷകത്വം പല നേട്ടങ്ങളും കൊണ്ടു വരും.


 • മകര രാശി

  മകര രാശിയ്ക്ക് ഇന്ന് സാഹിത്യപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ദിവസമാണ്. സാമ്പത്തികം നല്ല രീതിയിലാകും. ഇതെക്കുറിച്ചു ചിന്തിയ്‌ക്കേണ്ട ആവശ്യമേ വരുന്നില്ല. പൊതുവേ നല്ല ദിവസമാണ്.


 • കുംഭ രാശി

  കുംഭ രാശിയ്ക്ക് വീടു വൃത്തിയാക്കുന്ന ദിവസമാണ്. ഇതായിരിയ്ക്കും ആദ്യ പരിഗണന. വൈകീട്ട് കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് സാധ്യത.


 • മീന രാശി

  അഥവാ മീന രാശിയ്ക്ക് ഇന്ന് ക്രിട്ടിക്കല്‍ തീരുമാനങ്ങള്‍ എടുക്കുന്ന ദിവസമാണ് ഇന്ന്. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ദിവസവും. റൊമാന്‍സിന് അനുകൂലമായ ദിവസം.
ഭാഗ്യ നിർഭാഗ്യങ്ങൾ നിറഞ്ഞതാണ് ജീവിതം. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽഎങ്ങനെ ബാധിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഓരോ അവസ്ഥയിലും ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നിങ്ങളെ ബാധിക്കുന്ന അളവ് എത്രത്തോളം എന്നത് അതിന്‍റെ തീവ്രതയനുസരിച്ചായിരിക്കും. ഇന്നത്തെ രാശിഫലത്തിൽ ദോഷങ്ങളും ഗുണങ്ങളും ഭാഗ്യവും നിർഭാഗ്യവും എല്ലാം ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതനുസരിച്ച് നമ്മൾ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന് നോക്കാം.

Most read: ശനി ദോഷം ഏറ്റവും കഷ്ടപ്പെടുത്തും രാശിക്കാർ

ഓരോ ദിവസത്തേയും രാശിഫലം വ്യത്യസ്തമാണ്. ഓരോ തരത്തിലാണ് ഇത് നിങ്ങളെ ബാധിക്കുന്നത്. ഇന്നത്തെ രാശിഫലത്തിൽ സൂര്യ രാശിപ്രകാരം നിങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. ഇന്നത്തെ രാശിഫലപ്രകാരം നിങ്ങൾക്കുണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.