Back
Home » ആരോഗ്യം
പ്രമേഹരോഗികള്‍ക്ക് ഇങ്ങനെ ചോറുണ്ണാം, ദോഷമില്ല
Boldsky | 9th Oct, 2019 12:29 PM
 • ചോറ്

  ചോറ് പ്രമേഹ രോഗികള്‍ക്ക് അരുത് ഗണത്തില്‍ പെട്ട ഭക്ഷണമാകുന്നതിന് കാരണങ്ങള്‍ പലതുണ്ട്. കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമായ ഒന്നാണിത്. ഇതിന് ഗ്ലൈസമിക് ഇന്‍ഡെക്‌സും കൂടുതലാണ്. ഇതു കൊണ്ടാണ് ഇത് പ്രമേഹത്തിന് ശത്രുവായി നില്‍ക്കുന്നത്.


 • എന്നാല്‍ പ്രമേഹ രോഗികള്‍ക്കും

  എന്നാല്‍ പ്രമേഹ രോഗികള്‍ക്കും ചോറ് പൂര്‍ണമായി ഉപേക്ഷിയ്‌ക്കേണ്ട ആവശ്യമില്ല. ഇത് ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിച്ചു കഴിയ്ക്കുന്നത് പ്രമേഹത്തെ വരുതിയില്‍ നിര്‍ത്തുവാന്‍ സഹായിക്കുക തന്നെ ചെയ്യും. ചോറ് മിതമായി കഴിയ്ക്കുകയെന്നതാണ് ഒന്ന്. വലിച്ചു വാരി അതായത് കൂടുതല്‍ അളവില്‍ കഴിയ്ക്കരുത്. ഇത് ദോഷം വരുത്തുന്ന ഒന്നാണ്. കഴിയ്ക്കുന്ന ചോറിലെ കാര്‍ബോഹൈഡ്രേറ്റ് അളവും ഗ്ലൈസമിക് ഇന്‍ഡെക്‌സ് സ്‌കോറുമെല്ലാം തന്നെ കണക്കിലെടുക്കുക. ചില തരം അരികളില്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കൂടുതലായിരിയ്ക്കും. ഒരു ഭക്ഷണത്തില്‍ 45-60 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രമേ അടങ്ങാവൂ എന്ന കാര്യം ഉറപ്പു വരുത്തുക. സാധാരണ ഊണു കഴിയ്ക്കുന്ന ഒരു പ്ലേറ്റെടുത്ത് ഈ പ്ലേറ്റിന്റെ കാല്‍ഭാഗം മാത്രം ചോറെടുക്കുക.


 • ചോറു പാകം ചെയ്ത്

  ചോറു പാകം ചെയ്ത് ചില പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. തലേ ദിവസം പാചകം ചെയ്തു വച്ച ചോറു കഴിയ്ക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. കാരണം ഇതില്‍ റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. ഇതിന്റെ അളവ് ഇത്തരം ചോറില്‍ കൂടുതലാകും. ശരീരം ആഗിരണം ചെയ്യാത്ത ഒന്നാണിത്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഈ റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് ചെറിയ തോതില്‍ നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഭക്ഷണം പാകം ചെയ്ത ശേഷം അടുത്ത ദിവസം കഴിയ്ക്കുമ്പോള്‍ ഇതിന്റെ അളവു കൂടുന്നു. ഇത് പാകം ചെയ്ത് അന്നു തന്നെ കഴിയ്ക്കുന്ന ചോറിന്റെ ദോഷം വരുത്തുന്നില്ലെന്നര്‍ത്ഥം.


 • ചില പ്രത്യേക തരം അരികള്‍

  ചോറില്‍ തന്നെ ചില പ്രത്യേക തരം അരികള്‍ ഉപയോഗിയ്ക്കുന്നത് പ്രമേഹത്തിനു ദോഷവും മറ്റു ചിലത് പ്രമേഹത്തിന് ഗുണവുമാണ്. പ്രത്യേകിച്ചും വെളുത്ത അരി അഥവാ പോളിഷ്ഡ് റൈസ് വേവാന്‍ എളുപ്പമെങ്കിലും ഇതില്‍ നാരുകളുടെ അഭാവമെന്നത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. അതേ സമയം മട്ടയരിയോ ബ്രൗണ്‍ അരിയോ ഇതു പോലെ തവിടു കളയാത്ത, ഫൈബര്‍ തോതു കൂടുതലുളള അരിയോ കഴിയ്ക്കുന്നത് ഈ ദോഷം കുറയ്ക്കുന്ന ഒരു വഴിയാണ്.


 • ഗ്ലൈസമിക് ഇന്‍ഡെക്‌സ്

  ബസ്മതി റൈസ്, ബ്രൗണ്‍ റൈസ്, വൈല്‍ഡ് റൈസ് എന്നിവ ഗ്ലൈസമിക് ഇന്‍ഡെക്‌സ് പാകത്തിനുള്ളവയാണെന്നു പറയാം. ഇവയില്‍ 56-69 വരെയാണ് ജി ഐ സ്‌കോറുള്ളത്. എന്നാല്‍ അതേ സമയം വലിപ്പം കുറഞ്ഞ വെള്ളയരിയ്ക്ക് ജിഐ സ്‌കോര്‍ 70ല്‍ മുകളിലാണുള്ളത്. ഇതുപോലെ പാകം ചെയ്യുന്ന സമയവും പ്രധാനമാണ്. അധികം സമയം അരി വേവിയ്ക്കരുത്. പാകത്തിനു വേവായാല്‍ വാങ്ങുക. അധികം വേവിയ്ക്കുന്നതു ദോഷം വരുത്തുകയേ ഉള്ളൂ. ഇതു പോലെ അരി കുക്കറിയോ ഇതുപോലുള്ള ഇലക്ട്രിക് പാത്രങ്ങളിലോ വച്ചു പാചകം ചെയ്യുന്നത് നല്ലതല്ല. അതായത് വെള്ളം ഊറ്റിക്കളയുക. ചോറു വാര്‍ത്തു വേണം, ഉപയോഗിയ്ക്കാന്‍. അല്ലെങ്കില്‍ പ്രമേഹവും കൊഴുപ്പുമെല്ലാം തന്നെ ഇതില്‍ കൂടുതലാകും .


 • ചോറു പാകം ചെയ്യുമ്പോള്‍

  ചോറു പാകം ചെയ്യുമ്പോള്‍ ഇതില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുന്നതോ അല്‍പം ചെറുനാരങ്ങാനീരു ചേര്‍ക്കുന്നതോ നല്ലതാണ്. ഇതു ചോറിന്റെ ഗുണവും സ്വാദുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതില്‍ കറുവാപ്പട്ട, വെളുത്തുള്ളി, ഇഞ്ചി പോലുള്ള ചേര്‍ക്കുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ പ്രമേഹ രോഗികള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നവയാണ്. സ്വാദിലും അല്‍പം വ്യത്യാസമുണ്ടാകും.
  ചോറു കഴിയ്ക്കുമ്പോള്‍ ഒപ്പം നാരുകളും പ്രോട്ടീനുമടങ്ങിയ, സ്റ്റാര്‍ച്ച് അടങ്ങാത്ത പച്ചക്കറികളും ഉപയോഗിയ്ക്കുക. ഇതു ഗുണം നല്‍കും. അര കപ്പു ചോറില്‍ 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ടെന്നറിയുക.
പണ്ടത്തെ കാലത്ത് ഒരുവിധം പ്രായമായവര്‍ക്കാണ് പ്രമേഹമെങ്കില്‍ ഇന്നത്തെ കാലത്ത് ചെറിയ കുട്ടികള്‍ക്കു വരെ ഇതൊരു ഭീഷണിയാണ്. പ്രമേഹം പ്രധാനമായും പാരമ്പര്യ രോഗമാണെന്നാണ് അറിയപ്പെടുന്നതെങ്കിലും ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവും സ്‌ട്രെസ് പോലുള്ള അവസ്ഥകളുമെല്ലാം ഇതിന് വഴിയൊരുക്കുന്നു.

പ്രമേഹം ഒരു പരിധി കഴിഞ്ഞാല്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ബാധിയ്ക്കുന്നുവെന്നതാണ് ഈ രോഗത്തെ ഗുരുതരമാക്കുന്ന ഒന്ന്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും സ്‌ട്രോക്കുമെല്ലാം ഇതിന്റെ അനുബന്ധരോഗങ്ങളായി വരുന്നതുമാണ്. ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും പതുക്കെ ബാധിച്ച് ഇവയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന ഒന്നു കൂടിയാണ് പ്രമേഹം.

പ്രമേഹ രോഗികള്‍ക്ക് പല ഭക്ഷണങ്ങളും വിരുദ്ധങ്ങളാണ്. പ്രത്യേകിച്ചും മധുരവും കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങളും. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചോറ്. മലയാളികള്‍ക്ക് ചോറ് ഒഴിവാക്കാന്‍ പറ്റാത്ത ഭക്ഷണമാണ്. എന്നാല്‍ ചോറ് പലപ്പോഴും പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാനും വിലക്കുണ്ട്.

എന്നാല്‍ ആരോഗ്യകരമായി ചോറ് പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാം. ഇതെങ്ങനെയെന്നതിനെക്കുറിച്ചറിയൂ,