Back
Home » യാത്ര
പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..
Native Planet | 9th Oct, 2019 11:38 AM
 • കാലാവധി പരിശോധിക്കാം

  ഒരു വിദേശ യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ അതിനൊപ്പം നോക്കേണ്ട ഒന്നാണ് പാസ്പോർട്ടിന്റെ കാലാവധി. പാസ്പോർട്ടിന്റെ കാലാവധിയിൽ മിക്ക രാജ്യങ്ങൾക്കും വ്യത്യസ്ത നിയമങ്ങളാണെങ്കിലും മിക്കയിടങ്ങളിലും ഒരു രാജ്യത്ത് എത്തിയാൽ കുറഞ്ഞത് ആറു മാസത്തേയ്ക്കെങ്കിലും പാസ്പോർട്ട് സാധുവായിരിക്കണം എന്നുണ്ട്. എന്നാൽ വളരെ കുറഞ്ഞ ദിവസങ്ങളെടുക്കുന്ന യാത്രയാണെങ്കിൽ അതിന്‍റെ ആവശ്യം ഉണ്ടാകില്ല. എന്നാൽ ചിലടിയങ്ങളിൽ ആറുമാസാം പാസ്പോർട്ട് സാധുവല്ലെങ്കിൽ അവർ പ്രവേശനം അനുവദിക്കാറില്ല.


 • വിസ വേണമെന്നുണ്ടെങ്കിൽ

  പാസ്പോർട്ട് മാത്രം എടുത്ത് പോയാൽ യാത്ര ചെയ്യുവാൻ പറ്റണമെന്നില്ല. ഒരു വ്യക്തിക്ക് നിശ്ചിത സമയത്തേയ്ക്ക് ഒരു രാജ്യത്ത് തങ്ങാൻ ആ രാജ്യം നൽകുന്ന അനുമതിയേയാണ് വിസ എന്ന് പറയുന്നത്. അതായത് പാസ്പോർട്ട് മാത്രം എടുത്ത് എന്നുവെച്ച് ചില രാജ്യങ്ങളിൽ പോകുവാൻ കഴിയില്ല എന്നർഥം.

  സൗദിയില്‍ ടൂറിസം ഇനി വേറെ ലെവലാണ്, വന്‍ കുതിപ്പിന് കളമൊരുക്കി ടൂറിസ്റ്റ് വിസ


 • പാസ്പോർട്ട് പേജുകൾ

  ഓരോ രാജ്യത്തിനും ഓരോ ഇമിഗ്രേഷൻ പോളിസികളും ചട്ടങ്ങളുമാണ്. അതുകൊണ്ടു തന്നെ വിസയിലും സ്റ്റാംപിലും ആ മാറ്റം കാണുവാനും സാധിക്കും. ഒരുപാട് യാത്ര ചെയ്യുന്ന ഒരാളാണെങ്കിൽ ഇമിഗ്രേഷൻ ഓഫീസിൽ നിന്നും പാസ്പോർട്ടിലെ വിലയേറിയ പേജുകളിൽ മുഴുവനായും സ്റ്റാംപ് ചെയ്യുന്നത് കണ്ടിരിക്കും. ചിലപ്പോൾ പേജിന‍റെ പകുതി മാത്രം മതിയാകുന്ന സ്ഥാനത്തായിരിക്കു മുഴുവൻ പേജും എടുക്കുക. സാധിക്കുമെങ്കിൽ അവരോട് ചില പേജുകളിൽ സ്റ്റാംപ് ചെയ്യരുത് എന്ന് പറയുക, പകരം സ്ഥലം കാണിച്ചു കൊടുക്കാം.

  ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!


 • പുതുക്കുമ്പോൾ എക്സട്രാ പേജ് ചോദിക്കാം

  പാസ്പോർട്ട് പുതുക്കുന്ന സമയത്ത് എക്സ്ട്രാ പേജുകൾ ആവശ്യപ്പെടുന്നത് നല്ല തീരുമാനമായിരിക്കും.

  യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!


 • പാസ്പോർട്ട് എപ്പോഴും മുന്നിലെ പോക്കറ്റിൽ

  പാസ്പോർട്ട് കരുതുമ്പോൾ എപ്പോഴും അത് മുന്നിലെ പോക്കറ്റിൽ വയ്ക്കുവാൻ ശ്രദ്ധിക്കുക. അവലക്ഷ്യമായി പോലും പാസ്പോർട്ട് പുറകിലെ പോക്കറ്റില്‍ വയ്ക്കരുത്. പോക്കറ്റടിക്കാർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ പുറകിലെ പോക്കറ്റിൽ നിന്നും പാസ്പോർട്ട് കൈക്കലാക്കുവാൻ സാധിക്കും എന്നു മാത്രമല്ല, ശ്രദ്ധയില്ലാതെ പോക്കറ്റിൽ നിന്നും വീണു പോകുവാനും സാധ്യത ഏറെയുണ്ട്.
  മാത്രമല്ല, വണ്ടിയിൽ നിന്നും ഇറങ്ങുമ്പോഴും ഹോട്ടൽ ചെക്ക് ഔട്ട് ചെയ്യുമ്പോളും പാസ്പോർട്ട് ഉൾപ്പെടെ എല്ലാം കൈയ്യിൽ തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

  എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം


 • കളർകോഡ് കൊടുക്കാം പാസ്പോർട്ടിന്

  കുടുംബവുമായി ചേർന്ന്, അല്ലെങ്കിൽ ഗ്രൂപ്പായി യാത്ര ചെയ്യുമ്പോൾ ഓരോരുത്തരുടെയും പാസ്പോർട്ട് കണ്ടുപിടിക്കുവാനാണ് ഏറ്റവും സമയമെടുക്കുന്നത്. തുറന്ന് പോജ് മറിച്ചു നോക്കി ആളെ കണ്ടുപിടിക്കുമ്പോഴേക്കും സമയം കയ്യിൽ നിന്നും പോകും. അതിനരു എളുപ്പവഴി കളർകോഡ് കൊടുത്ത് ഓരോ പാസ്പോർട്ടും തിരിച്ചറിയുകയാണ്. കളർ കോഡുള്ള സ്റ്റിക്കറോ , അക്ഷരങ്ങളോ ഉപയോഗിച്ച് ഓരോരുത്തരുടെയും പാസ്പോർട്ട് തിരിച്ചറിയാം.ഒറ്റ നോട്ടത്തിൽ തന്നെ കണ്ടെത്താൻ കഴിയുന്നതിനാൽ അധികം സമയം കളയേണ്ടിയും വരില്ല. വലിയ യാത്ര കഴിഞ്ഞ് ജെറ്റ് ലാഗുമായി ഇരിക്കുമ്പോൾ ഇത്തരം കുഞ്ഞു വഴികൾ ഒരാശ്വാസമായിരിക്കും.


  വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!
പാസ്പോർട്ട്...രാജ്യത്തിനു പുറത്തേയ്ക്ക് പോകണമെങ്കിൽ കയ്യിലുണ്ടായിരിക്കേണ്ട ഏറ്റവും അത്യാവശ്യ രേഖകളിലൊന്ന്. അതില്ലെങ്കിൽ അതിർത്തി കടക്കാൻ പറ്റില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. ആറ്റുമോറ്റിരുന്ന് ഒരു രാജ്യാന്തര യാത്ര പോകുമ്പോൾ എല്ലാം പാക്ക് ചെയ്ത് പുറപ്പെട്ടെങ്കിലും എയർപോർട്ടിൽ എത്തുമ്പോൾ മാത്രമണ് പാസ്പോർട്ട് എടുത്തില്ല എന്ന കാര്യം വിചാരിച്ച് നോക്കൂ... ഇതിലും വലുതൊന്നും ഇനി വരാനില്ല എന്നു തന്നെ പറയാം. ഒരു യാത്ര അപ്പാടെ താളം തെറ്റിക്കുവാൻ കഴിയുന്നത്രയും ഭീകരനാണിവന്‍ എന്നു മനസ്സിലായില്ലേ...പാസ്പോർട്ട് കയ്യിലുണ്ടങ്കിലും അതിലെ പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കാറില്ല എന്നു മാത്രമല്ല അവിചാരിതമായി പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് എന്നും പലർക്കും അറിയില്ല. വിദേശ രാജ്യത്തുവെച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ പറയുകയും വേണ്ട. ഇതാ സമയവും പണവും ലാഭിക്കുവാനും തല വേദന ഒഴിവാക്കുവാനും പറ്റിയ കുറച്ച് പാസ്പോർട്ട് ടിപ്സുകൾ പരിചയപ്പെടാം....

വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!