Back
Home » Business
ഭവന വായ്പ എടുത്തവർക്ക് സന്തോഷ വാർത്ത; എസ്ബിഐ നാളെ മുതൽ പലിശ കുറയ്ക്കും
Good Returns | 9th Oct, 2019 01:25 PM

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബി‌ഐ മാർജിനൽ കോസ്റ്റ് ഫണ്ട് ബേസ്ഡ് ലെന്ഡിംഗ് റേറ്റ് അല്ലെങ്കിൽ എംസിഎൽആർ10 ബേസിസ് പോയിന്റ് കുറച്ചു. പുതിയ നിരക്ക് ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ എസ്‌ബി‌ഐയുടെ ഒരു വർഷത്തെ എം‌സി‌എൽ‌ആർ നിരക്ക് 8.15 ശതമാനത്തിൽ നിന്ന് 8.05 ശതമാനമായി കുറയും.

2019-20 സാമ്പത്തിക വർഷത്തിൽ എംസി‌എൽ‌ആറിലെ ആറാമത്തെ നിരക്ക് കുറയ്ക്കലാണിത്. ഉത്സവ സീസണായതിനാൽ എല്ലാ വിഭാ​ഗങ്ങളിലെയും വായ്പകൾക്കും എസ്‌ബി‌ഐ എം‌സി‌എൽ‌ആർ 10 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്. ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ). രാജ്യത്ത് ഏറ്റവും കൂടുതൽ മോർട്ട്ഗേജ് വായ്പ നൽകുന്നതും എസ്ബിഐ ആണെന്നും ബാങ്ക് അവകാശപ്പെടുന്നു.

നിങ്ങളുടെ എടിഎം കാർഡിൽ നിന്ന് ഇനി ഒരു ദിവസം എത്ര രൂപ പിൻവലിക്കാം?

എം‌സി‌എൽ‌ആർ നിരക്കുകൾ ബാങ്കിന്റെ സ്വന്തം ഫണ്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ ഭവനവായ്പ എസ്‌ബി‌ഐയുടെ എം‌സി‌എൽ‌ആർ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ‌, ഏറ്റവും പുതിയ നിരക്ക് കുറയ്ക്കൽ നിങ്ങളുടെ ഇ‌എം‌ഐകളെ ഉടനടി കുറയ്ക്കില്ല. എം‌സി‌എൽ‌ആർ അടിസ്ഥാനമാക്കിയുള്ള വായ്പകൾക്ക് സാധാരണയായി ഒരു വർഷത്തെ പുന: സജ്ജീകരണ സമയം ആവശ്യമായി വന്നേക്കാം.

പുതിയ വായ്പക്കാർക്ക് എസ്‌ബിഐ റിപ്പോ റേറ്റ് ലിങ്ക്ഡ് ഭവനവായ്പ പദ്ധതിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പദ്ധതിയ്ക്ക് കീഴിൽ, ആർ‌ബി‌ഐ അതിന്റെ ബെഞ്ച്മാർക്ക് നിരക്ക് പരിഷ്കരിക്കുമ്പോൾ ബാങ്കും വായ്പ നിരക്ക് ക്രമീകരിക്കും. ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് കണക്കാക്കാൻ ആർ‌ബി‌ഐയുടെ റിപ്പോ നിരക്കിനേക്കാൾ (നിലവിൽ 5.15%) 265 ബേസിസ് പോയിൻറുകൾ അധികമാണ് എസ്‌ബി‌ഐ ഈടാക്കുന്നത്.

എസ്ബിഐ ഉപഭോക്താവാണോ? നിങ്ങൾ തീർച്ചയായും ബാങ്കിൽ സമർപ്പിക്കേണ്ട രേഖകൾ

malayalam.goodreturns.in