Back
Home » തമിഴ് മലയാളം
അസുരന്റെ പ്രമേയം 44 പേരെ ജീവനോടെ ചുട്ടുകൊന്ന സംഭവമോ? സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ച ചര്‍ച്ച
Oneindia | 9th Oct, 2019 02:20 PM
 • അതേസമയം തന്നെ

  അതേസമയം തന്നെ അസുരന്റെ കഥാപശ്ചാത്തലത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെല്ലാം കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. 1968ല്‍ തമിഴ്‌നാട്ടില്‍ നടന്ന കൂട്ടക്കൊലയാണോ സിനിമയുടെ പ്രമേയം എന്ന തരത്തിലാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. തമിഴ്‌നാട്ടിലെ നെല്ലറയായ തഞ്ചാവൂരിലെ കില്‍വെല്‍മണി ഗ്രാമത്തില്‍ 44പേരെ ചുട്ടുകൊന്ന സംഭവം നാട് അന്ന് ഞെട്ടലോടെയാണ് കേട്ടത്. അന്ന് ക്രിസ്മസ് ആഘോഷ സമയത്ത് കുടിലില്‍ കഴിഞ്ഞിരുന്ന 44 ദളിത് കര്‍ഷകരെ ജീവനോടെ ചുട്ടുകൊന്നു എന്നതാണ് കേസിനാധാരം.


 • തഞ്ചാവൂര്‍ സംഭവത്തിന്

  തഞ്ചാവൂര്‍ സംഭവത്തിന് സമാനമായിട്ടുളള കാര്യങ്ങളാണ് അസുരനിലും പറഞ്ഞുപോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെയാണ് ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത് ഈ കൂട്ടക്കൊലയാണോ എന്ന സംശയം എല്ലാവരിലും ഉണ്ടായത്. അതേസമയം മാരി സെല്‍വരാജിന്റെ പരിയേറും പെരുമാളും പാ രഞ്ജിത്തിന്റെ കാലയും മുന്നോട്ട് വെച്ച് ദളിത് രാഷ്ട്രീയത്തിന്റെ തുടര്‍ച്ച തന്നെയാണ് അസുരനും കൈകാര്യം ചെയ്യുന്നതെന്നാണ് ചിത്രം കണ്ടവര്‍ തുറന്നുപറഞ്ഞത്.


 • എണ്‍പതുകളുടെ പശ്ചാത്തലത്തില്‍

  എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തെക്കന്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ ചില ഉള്‍ഗ്രാമങ്ങളിലാണ് സിനിമയുടെ തുടക്കം. ചില ഫ്‌ളാഷ് ബ്ലാക്കുകള്‍ കൂടി കാണിച്ചുകൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. മുതിര്‍ന്ന ജാതിയിലുളളവര്‍ക്ക് ദളിതരോടുളള മനോഭാവം വീണ്ടും ആവര്‍ത്തിച്ചുകാണിക്കുന്ന ചിത്രമാണ് വെട്രിമാരന്റെ അസുരന്‍ എന്ന സിനിമ.

  ജല്ലിക്കട്ടിനായി ക്യാമറയും തൂക്കി ഗിരീഷ് ഗംഗാധരന്റെ ഓട്ടം! മേക്കിങ് വീഡിയോ വൈറല്‍


 • ധനുഷിനും മഞ്ജു വാര്യര്‍ക്കും

  ധനുഷിനും മഞ്ജു വാര്യര്‍ക്കും പുറമെ കെന്‍ കരുണാസ്, ടീജയ് അരുണാസലം, പശുപതി, അമ്മു അഭിരാമി, ബാലാജി ശക്തിവേല്‍, പ്രകാശ് രാജ് സുബ്രഹ്മണ്യം ശിവ, ആടുകളം നരേന്‍ തുടങ്ങിയവരും അസുരനില്‍ ശ്രദ്ധേയ പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ഇത്തവണ വെട്രിമാരന്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. മണിമാരന്‍, വെട്രിമാരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നു. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

  ബജറ്റ് നല്‍കിയാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ഓസ്‌കര്‍ വരെ നേടും! തുറന്നുപറഞ്ഞ് സുധി കോപ്പ
ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടില്‍ അടുത്തിടെ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് അസുരന്‍. മഞ്ജു വാര്യര്‍ നായികയായ സിനിമ മികച്ച പ്രേക്ഷക പിന്തുണയോടെയാണ് പ്രദര്‍ശനം തുടരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും അസുരന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. വടചെന്നെെ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷമാണ് ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടില്‍ പുതിയ സിനിമ എത്തിയത്. അസുരനിലെ ധനുഷിന്റെയും മഞ്ജുവിന്റെയും പ്രകടനങ്ങളെ പ്രശംസിച്ച് സിനിമാ പ്രേമികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

ധനുഷ് ശിവസാമി എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ പച്ചൈയമ്മാള്‍ ആയിട്ടാണ് മഞ്ജു എത്തുന്നത്. വേക്കൈ എന്ന പൂമണി എഴുതിയ നോവലിനെ ആസ്പദമാക്കികൊണ്ടാണ് വെട്രിമാരന്‍ ചിത്രം എടുത്തിരിക്കുന്നത്. ധനുഷിന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാണ് അസുരനിലേതെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.