Back
Home » Business
വില കുറയില്ല; സ്വർണത്തിന് ഇന്നും വില കൂടി
Good Returns | 9th Oct, 2019 03:19 PM

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. സ്വര്‍ണം ഗ്രാമിന് 30 രൂപ കൂടി 3,550 രൂപയും പവന് 240 രൂപ കൂടി 28,400 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ഇന്നലത്തെ വില ഗ്രാമിന് 3520 രൂപയും പവന് 28,160 രൂപയുമായിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ കുറഞ്ഞത് എന്നാൽ ഇന്ന് വീണ്ടും വില കൂടുകയായിരുന്നു.

സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്നത്തെ വില. ഒക്ടോബർ ആദ്യം സ്വർണ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞിരുന്നെങ്കിലും പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. ഒക്ടാബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 27520 രൂപയാണ്.

ജൂവലറിക്കാർക്ക് പണി കിട്ടും; ഇനി ബിഐഎസ് ഹോൾമാർക്കിംഗ് നിർബന്ധം

എംസിഎക്സ് സ്വർണ്ണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.23 ശതമാനം ഉയർന്ന് 38,472 രൂപയിലെത്തി.വെള്ളിയുടെ നിരക്കും 0.35 ശതമാനം ഉയർന്ന് കിലോയ്ക്ക് 46,033 രൂപയിലെത്തി. ആഗോള വിപണിയിൽ സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് 1,505.95 ഡോളറിലെത്തി. ആഗോള വിപണിയിൽ സ്വർണ വില 17% ആണ് ഉയർന്നിരിക്കുന്നത്. യുഎസ്-ചൈന വ്യാപാര തർക്കവും കേന്ദ്ര ബാങ്കുകളുടെ ധനനയ ലഘൂകരിക്കലുമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ വില ഉയരാൻ പ്രധാന കാരണം.

ഇന്ത്യയിൽ രൂപ-ഡോളർ വിനിമയ നിരക്കിന് പുറമെ, ആഭ്യന്തര വിലയിൽ 12.5% ​​ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. കഴിഞ്ഞയാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 36,800 രൂപയിൽ നിന്ന് ആഭ്യന്തര വിലയിലുണ്ടായ വർദ്ധനവ് സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുമെന്ന ആശങ്കയും വ്യാപാരികൾക്കിടയിലുണ്ട്.

പൊന്നിന് വീണ്ടും പൊന്നും വില; സ്വർണ വില കുത്തനെ ഉയർന്നു

malayalam.goodreturns.in