Back
Home » വാർത്ത
ബോക്‌സോഫീസില്‍ തരംഗമാകാന്‍ മാമാങ്കം! കേരളത്തില്‍ ചരിത്ര റിലീസിങ്ങിനൊരുങ്ങി സിനിമ
Oneindia | 9th Oct, 2019 04:21 PM
 • അതേസമയം സിനിമ

  അതേസമയം സിനിമ വമ്പന്‍ റിലീസിനായിട്ടാണ് തയ്യാറെടുക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തില്‍ മാത്രമായി മമ്മൂട്ടി ചിത്രം 400 നടുത്ത് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക തിയ്യേറ്ററുകളിലും സിനിമയുടെ പ്രദര്‍ശനം ഉണ്ടാവുമെന്നും അറിയുന്നു. കേരളത്തിനൊപ്പം ലോകമെമ്പാടുമായുളള തിയ്യേറ്ററുകളിലേക്കും മാമാങ്കം എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.


 • ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അന്യഭാഷാ ടീസറുകള്‍

  ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അന്യഭാഷാ ടീസറുകള്‍ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നത്. റിലീസിന്റെ ഭാഗമായി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത്. പ്രൊമോഷന്റെ ഭാഗമായി മാമാങ്കം ആന്‍ഡ്രോയിഡ് ഗെയിം പുറത്തിറങ്ങിയിരുന്നു.


 • പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍

  പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വെച്ച് നടക്കാറുളള മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ചാവേറായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടന്‍ എത്തുന്നത്.


 • ഇവര്‍ക്കൊപ്പം അനു സിത്താര

  ഇവര്‍ക്കൊപ്പം അനു സിത്താര, പ്രാചി ടെഹ്ലാന്‍, കനിഹ തുടങ്ങിയവര്‍ നായികമാരായി എത്തുന്നു. അരവിന്ദ് സാമി,നീരജ് മാധവ്, സുദേവ് നായര്‍, മോഹന്‍ ശര്‍മ്മ, മാളവിക മേനോന്‍, സുനില്‍ സുഗത, അഭിരാമി വി അയ്യര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശങ്കര്‍ രാമകൃഷ്ണന്റെ അവലംബിത തിരക്കഥയിലാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്.

  ബജറ്റ് നല്‍കിയാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ഓസ്‌കര്‍ വരെ നേടും! തുറന്നുപറഞ്ഞ് സുധി കോപ്പ


 • എം ജയചന്ദ്രനാണ്

  എം ജയചന്ദ്രനാണ് മാമാങ്കത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.എറണാകുളം നെട്ടൂരില്‍ തയ്യാറാക്കിയ 18 ഏക്കറോളം വിസ്തൃതിയുളള സെറ്റിലായിരുന്നു മാമാങ്കത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിച്ചിരുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, വാഗമണ്‍, എറണാകുളം തുടങ്ങിയവിടങ്ങളിലും ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകളായിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് മമ്മൂക്ക ചരിത്ര കഥാപാത്രമായി അഭിനയിച്ച സിനിമ വീണ്ടുമെത്തുന്നത്.

  അസുരന്റെ പ്രമേയം 44 പേരെ ജീവനോടെ ചുട്ടുകൊന്ന സംഭവമോ? സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ച ചര്‍ച്ച
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിങ്ങിനൊരുങ്ങുകയാണ്. ഒരിടവേളയ്ക്ക് ശേഷം മന്മൂക്ക വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമാണ് മാമാങ്കമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതാണ്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ചരിത്ര പശ്ചാത്തലത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന സിനിമ എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. നാല് ഭാഷകളിലായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. നവംബര്‍ 21നാണ് ബ്രഹ്മാണ്ഡ ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.