Back
Home » വിനോദം
വൈറലായി മാമാങ്കം നിര്‍മ്മാതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Anweshanam | 2nd Nov, 2019 04:17 PM
മൊഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യും. നേരത്തെ പുറത്തു വന്ന ടീസറിനും മേക്കിങ് വീഡിയോക്കുമെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ടീസറിലും മേക്കിങ് വീഡിയോയിലുമെല്ലാം മമ്മൂട്ടിയുടെ വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കാണാനായത്. പക്ഷെ ട്രയിലര്‍ അത്തരം പരാതികള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. കുറെയേറെ പേര്‍ സ്ഥിരമായി തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ ഉപദേശങ്ങള്‍ തരാറുണ്ടെന്നും അതില്‍ പലതും പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.