Back
Home » ലയം
നവംബർ പറയും ഈ രാശിയുടെ ഭാഗ്യവും നിർഭാഗ്യവും
Boldsky | 4th Nov, 2019 05:44 PM
  • കർക്കിടകം

    കർക്കിടകം രാശിക്കാർക്ക് നവംബർ ഭാഗ്യം നൽകുന്നു എന്നാണ് വിശ്വാസം. സ്വകാര്യ ജീവിതത്തിലും ജോലിക്കാര്യത്തിലും എല്ലാം നേട്ടങ്ങൾ ഉണ്ടാവുന്ന രാശിയാണ് നവംബർ മാസത്തിൽ ഉണ്ടാവുന്നത്. എപ്പോഴും ആഘോഷിക്കപ്പെടണം എന്ന് മനസ്സായിരിക്കും നിങ്ങൾക്ക് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ നവംബർ മുഴുവൻ ആഘോഷങ്ങൾക്ക് വേണ്ടി നിങ്ങൾ മാറ്റി വെക്കുന്ന ഒരു മാസം കൂടിയാവും. അൽപം ഉത്തരവാദിത്വങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടെങ്കിലും അതെല്ലാം ഭംഗിയായി തീർത്ത് മുന്നോട്ട് പോവുന്നതിന് ഇവർ ശ്രമിക്കുന്നു. ബന്ധങ്ങളിലാകട്ടെ വളരെയധികം സ്നേഹത്തോടെ ഇടപെടുന്നവർ ആയിരിക്കും ഈ രാശിക്കാർ. അതുകൊണ്ട് തന്നെ ഓരോ ദിവസവും ഇവര്‍ക്ക് നവംബർ നൽകുന്നത് ഭാഗ്യം തന്നെയായിരിക്കും.


  • വൃശ്ചികം

    വൃശ്ചികം രാശിക്കാർക്ക് ഈ മാസം ഭാഗ്യ മാസം എന്ന് ഉറക്കെ പറയേണ്ടി വരും. കാരണം അത്രക്കും നേട്ടങ്ങളാണ് ഇവരെ ഈ മാസത്തിൽ കാത്തിരിക്കുന്നത്. ഒരിക്കലും പ്രതിസന്ധികൾ ഒന്നും ഇവരെ ബാധിക്കുന്നില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാക്കുന്ന ഒരു ദിവസമായിരിക്കും ഇവർക്ക് ഇന്ന്. വൃശ്ചിക രാശിക്കാർക്ക് നവംബർ നൽകുന്ന സ്നേഹം ചില്ലറയല്ല. ഒരിക്കലും നിയന്ത്രണമില്ലാതെ ഒരു കാര്യത്തിലും ഇവർ ഇറങ്ങിപ്പുറപ്പെടുകയില്ല. വിവാഹക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതും ഇവർക്ക് ബെസ്റ്റ് എന്ന് തോന്നുന്ന വ്യക്തിയുമായാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒരു സമയം കൂടിയാണ്.


  • ധനു

    ധനുരാശിക്കാർക്ക് ഓക്ടോബർ മാസത്തിൽ വളരെയധികം നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. വളരെ നല്ല തുടക്കമായിരിക്കും ധനു രാശിക്കാർക്ക് നവംബർ നല്‍കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും നിങ്ങൾക്ക് നേട്ടങ്ങളുടെ ദിവസമായി മാറിക്കൊണ്ടിരിക്കും. ജോലിക്കാര്യത്തിൽ ഉയർച്ചയും അംഗീകാരവും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ദിവസവും വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങൾക്ക് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന ദിവസങ്ങളാണ് നവംബറിലേത്. അതുകൊണ്ട് തന്നെ ശ്രമങ്ങൾ ഒന്നും പാഴായിപ്പോവുകയില്ല.


  • കുംഭം

    കുംഭം രാശിക്കാർ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും ധീരമായി നേരിടുന്നതിനും തയ്യാറാവുന്നുണ്ട്. ഒരിക്കലും ഇവരുടെ നേട്ടങ്ങൾ പ്രതിസന്ധിയിൽ ആവുന്നില്ല. കുംഭം രാശിക്കാർക്ക് നവംബർ നൽകുന്ന നേട്ടങ്ങൾ ചില്ലറയല്ല. സാമ്പത്തിക പ്രതിസന്ധി കഠിനമാണെങ്കിലും ലോട്ടറി അടിക്കുന്നതിനുള്ള സാധ്യത ഇവർക്കുണ്ട്. എന്നാൽ ശ്രദ്ധയില്ലായ്മ ചിലപ്പോഴെങ്കിലും ഇവരെ ചതിക്കാറുണ്ട്. ഇത് തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് കുഴിയിൽ വീഴാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. പ്രശ്നങ്ങൾ ഇല്ലാതെ നേട്ടങ്ങൾ കൊയ്യുന്നതിന് നല്ല ദിവസങ്ങളാണ് നവംബർ നിങ്ങൾക്ക് നൽകുന്നത്.


  • നിർഭാഗ്യകരമായ രാശികൾ

    ഭാഗ്യം ഉണ്ടെങ്കിൽ അതിന് വിപരീതമായി നിര്‍ഭാഗ്യം നിറയുന്ന രാശിക്കാരും ഉണ്ട്. ഇത് ഏതാണെന്ന് തിരിച്ചറിയുന്നതിനാണ് ശ്രദ്ധിക്കേണ്ടത് ഏതൊക്കെ രാശിക്കാർക്കാണ് നവംബർ നിർഭാഗ്യങ്ങൾ നിറയുന്ന ഒരു മാസമായി മാറുന്നത് എന്ന് നമുക്ക് നോക്കാം. അതനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്താലും അത് പാളിപ്പോവുന്നതിനുള്ള സാധ്യത ഉണ്ടാവുന്നുണ്ട്.


  • മിഥുനം

    മിഥുനം രാശിക്കാർക്ക് നിർഭാഗ്യം തളംകെട്ടി നിൽക്കുന്ന ഒരു മാസമായിരിക്കും നവംബർ. അതുകൊണ്ട് തന്നെ ഒന്ന് തീരുമ്പോൾ ഒന്ന് എന്ന അവസ്ഥ പലപ്പോഴും ഇവരെ വളരെയധികം ബാധിക്കുന്നുണ്ട്. ഓരോ രാശിക്കാർക്കും അതിന്‍റേതായ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും മിഥുനം രാശിക്കാർക്ക് അൽപം ശ്രദ്ധിക്കണം. കാരണം ഇവർ ഒരു സ്ഥലത്ത് വീണാൽ പിന്നീട് അതിൽ നിന്ന് എഴുന്നേൽക്കുന്നതിന് അൽപം പ്രയാസമായിരിക്കും. അതുകൊണ്ട് അൽപം ശ്രദ്ധിക്കേണ്ടതാണ്.


  • ചിങ്ങം

    ചിങ്ങം രാശിക്കാരും അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചിങ്ങം രാശിക്കാർ ആണെങ്കിൽ സാമ്പത്തിക പരാധീനതകൾ കൊണ്ട് വലയുന്നവരായിരിക്കും. പലപ്പോഴും ഇതിനെ മറി കടക്കുന്നതിന് വേണ്ടി ഒരു സ്ഥലത്ത് നിന്ന് കടം വാങ്ങിക്കുകയും അത് നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ചിങ്ങം രാശിക്കാരെ നവംബർ മാസം കൂടുതൽ കുരുക്കുകളിലേക്കാണ് എത്തിക്കുക. അതുകൊണ്ട് ഓരോ കാര്യവും വളരെയധികം ശ്രദ്ധയോടെ വേണം. ഇല്ലെങ്കിൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനുള്ള സാധ്യത കൂടുതലാവുന്നു.


  • തുലാം

    തുലാം രാശിക്കാരും സന്തോഷത്തോടെ കടന്നു പോവുന്ന മാസമായിരിക്കില്ല നവംബർ മാസം. ഇത് പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഓരോ ദിവസവും നിങ്ങളെ കാത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിനെ പരിഹരിക്കുന്നതിന് മാത്രമേ ഇവർക്ക് സമയം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് നിരവധി പരിഹാരങ്ങൾ തേടി നടക്കുന്നവരായിരിക്കും പലരും. ജോലിക്ക് ഇളക്കം തട്ടുന്നതിനും ജോലി നഷ്ടപ്പെടുന്നതിനും ഉള്ള സാഹചര്യം നിങ്ങള്‍ക്കുണ്ടാവുന്നു. അതുകൊണ്ട് ഓരോ കാര്യവും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും നിങ്ങളെ കാത്ത് പ്രതിസന്ധികൾ ധാരാളം ഈ മാസം നിലനിൽക്കുന്നുണ്ട്.


  • മകരം

    മകരം രാശിക്കാർക്കും നവംബർ അത്ര നല്ല മാസമായിരിക്കുകയില്ല. കാരണം രോഗപീഢയും പ്രതിസന്ധിയും കാരണം പല വിധത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങൾ കൂടുതല്‍ താഴ്ചയിലോട്ട് പതിക്കുകയാണ് നവംബർ മാസത്തിൽ മകരം രാശിക്കാര്‍. അതുകൊണ്ട് തന്നെ നേട്ടങ്ങളിൽ സന്തോഷിക്കുമ്പോള്‍ അതിന്‍റെ ഇരട്ടി നഷ്ടമാണ് ഇവർക്ക് സംഭവിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഓരോ അവസ്ഥയിലും നിങ്ങളെ കാത്തിരിക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല.




ഓരോ രാശിക്കാർക്കും സമയവും കാലവും എല്ലാം മാറി മാറി വരുന്ന അവസ്ഥയാണ് ഉള്ളത്. എന്നാൽ പലപ്പോഴും ഈ രാശിക്കാർക്ക് ഏത് തരത്തിലാണ് അവരുടെ ഭാഗ്യം കണക്കാക്കാൻ സാധിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഓരോ രാശിക്കാർക്കും ഓരോ തരത്തിലുള്ള നേട്ടങ്ങളാണ് ഉണ്ടാവുന്നത്. നവംബർ മാസത്തിൽ ഭാഗ്യം ഒളിച്ചിരിക്കുന്ന രാശിക്കാർ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

Most read: നവംബറിൽ ജനിച്ച പെണ്ണെങ്കിൽ ഭാഗ്യം ഈ വഴി

അതുപോലെ തന്നെ നിർഭാഗ്യം കൊണ്ട് വരുന്ന രാശിക്കാർ ആരൊക്കെയെന്നും. ഇത് തിരിച്ചറിഞ്ഞാൽ നമുക്ക് പല പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാവുന്നതാണ്. നവംബർ മാസം ഭാഗ്യ നിര്‍ഭാഗ്യങ്ങൾ കാത്തിരിക്കുന്ന രാശിക്കാർ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് നോക്കി മുന്നോട്ട് പോയാൽ അത് പല അബദ്ധങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നുണ്ട്. കൂടുതൽ അറിയുന്നതിന് വായിക്കൂ.