Back
Home » Business
കേരളത്തിലെ സ്വർണ വില: ഇന്നലെ കുറഞ്ഞു, ഇന്ന് വീണ്ടും കൂടി
Good Returns | 7th Nov, 2019 11:52 AM

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. പവന് 160 രൂപയും ​ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഒരു പവന്റെ ഇന്നത്തെ വില 28640 രൂപയാണ്. ​ഗ്രാമിന് 3580 രൂപയാണ് നിരക്ക്. ഇന്നലെ സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയെങ്കിലും ഇന്ന് വീണ്ടും വില കുത്തനെ ഉയരുകയായിരുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാർ ഡിസംബർ വരെ വൈകിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ സ്വർണ ഫ്യൂച്ചർ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഗോൾഡ് ഡിസംബർ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 38,240 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സിൽവർ ഡിസംബർ ഫ്യൂച്ചേഴ്സ് 0.04 ശതമാനം ഉയർന്ന് 45,675 രൂപയായി. രൂപയുടെ നിരക്ക് കുറഞ്ഞത് ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയർത്തിയിരുന്നു. ഇന്നലെ എംസിഎക്‌സിൽ സ്വർണത്തിന് ഒരു ശതമാനവും വെള്ളിയുടെ വില 0.50 ശതമാനവും ഉയർന്നു.

സമ്മാനമായി ലഭിക്കുന്ന സ്വർണ്ണത്തിന് നികുതി നൽകണോ? അറിയേണ്ടതെല്ലാം

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സ്വർണ ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ഈ വർഷം സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ് ഇപ്പോൾ സ്വർണ വിൽപ്പന കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്.

വേൾ‍ഡ് ​ഗോൾ‍ഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് ഉയർന്ന വിലയും ദുർബലമായ സമ്പദ്‌വ്യവസ്ഥയുമാണ് സ്വർണം വാങ്ങുന്നതിൽ നിന്ന് ഇന്ത്യയിലെ ജനങ്ങളെ പിന്തിരിപ്പിക്കുന്നത്. സെപ്റ്റംബർ തുടക്കത്തിൽ സ്വർണ വില 10 ഗ്രാമിന് 39,885 രൂപ എന്ന റെക്കോഡിലെത്തിയിരുന്നു. ഇതോടെയാണ് സ്വർണത്തിന്റെ വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ടു തുടങ്ങിയത്.

കൈവശം വയ്ക്കാവുന്ന സ്വർണത്തിന് പരിധി: നി‍ർദ്ദേശം സർക്കാരിന്റെ പരി​ഗണനയിലില്ല

malayalam.goodreturns.in