Back
Home » Business
25,000 കോടിയുടെ പാക്കേജ് ഫണ്ടുമായി കേന്ദ്രം; ലക്ഷ്യം റിയൽഎസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്ക
Good Returns | 8th Nov, 2019 12:00 PM

സ്തംഭനാവസ്ഥയിൽ തുടരുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ തയ്യാറെടുത്ത് കേന്ദ്രം . ഇതിനായി പ്രത്യേക പാക്കേജ് അനുവദിച്ച് കഴിഞ്ഞു, 25000 കോടിയുടെതാണ് പാക്കേജ് . കേന്ദ്ര മന്ത്രിസഭ യോ​ഗം പാക്കേജിന് അനുമതി നൽകി കഴിഞ്ഞു. ഇത്തരത്തിൽ 25000 കോടിരൂപയുടെ ബദൽ നിക്ഷേപ ഫണ്ട് കേന്ദ്രം രൂപീകരിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ 10000 കോടി കേന്ദ്ര സർക്കാർ നൽകും ,അതേ സമയം ബാക്കി തുക എൽഐസി എസ്ബിഐ വഴി സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ പാക്കേജിലൂടെ ലക്ഷ്യമിടുന്നതെന്ത്?

പുതിയ നീക്കത്തിലൂടെ 1600 പാർപ്പിട പദ്ധതികൾ‌ക്ക് പ്രയോജനമാകും, കൂടാതെ പാക്കേജ് നടപ്പാക്കുന്നതിന് പ്രത്യേക വിൻഡോ നടപ്പാക്കും, ഇത്തരത്തിൽ ഏകദേശം 4.58 ലക്ഷം വീടിുകളുടെ പണിപൂർത്തീകരിക്കാനാകും. കൂടാതെ പദ്ധതിയുടെ 10000 കോടി കേന്ദ്ര സർക്കാർ നൽകും ,അതേ സമയം ബാക്കി തുക എൽഐസി എസ്ബിഐ വഴി നേടിയെടുക്കും. ഇത്തരത്തിൽ റിയൽ എസ്റ്റേറ്റ് പദ്ധതികൾ നടത്തുന്നവർക്ക് വായ്പ നടപ്പിലാക്കാൻ മാത്രമായി പ്രത്യേകമൊരു വിൻഡോയും അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെ പ്രതിസന്ധി നേരിടുന്നത് ഇടത്തരക്കാർക്കായുള്ള ഭവന നിർമ്മാണ രം​ഗമായതിനാൽ ഫണ്ട് കാര്യമായി അനുവദിക്കുക ഇത്തരം മേഖലയിലേക്കാണെന്നും മന്ത്രി വ്യക്തമാക്കി.

രണ്ട് ദിവസത്തിനുള്ളിൽ ബിഎസ്എൻഎല്ലിന്റെ വിആർ‌എസ് പദ്ധതി തിരഞ്ഞെടുത്തത് 22,000 ജീവനക്കാർ ‌

എന്നാൽ ഇതേ സമയം കാര്യമായ ഫണ്ടിങ് നടപ്പിലായാൽ അത് സിമന്റ് , ഉരുക്ക് തുടങ്ങിയ മേഖലയ്ക്കും ​ഗുണകരമായി തീരുമെന്നാണ് നി​ഗമനം. പെൻഷൻ ഫണ്ട് പോലുള്ളവ ചേരുന്നതോടെ വിപുലമായ സാധ്യതകൾ ഉണ്ടാകുമെന്നാണ് നി​ഗമനം. ബാങ്കുകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപനം നടത്തിയിട്ടുള്ള പ്രോജക്ടുകൾക്കും ഈ ഫണ്ട് ഉപയോ​ഗിക്കാനുള്ള അവസരമുണ്ടാകുമെന്ന് നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. ഘട്ടം ഘട്ടമായി ഓരോ പദ്ധതിക്കും പണം അനുവദിക്കും. എൻസിഎൽടി എത്തിയ പദ്ധതികൾക്കും പണം സഹായമായി നൽകുമെന്നും മന്ത്രി പറഞ്ഞു. ചെലവ് താരതമ്യേന കുറഞ്ഞതും ഇടത്തരവുമായ പാർപ്പിട പദ്ധതികൾക്കാണിത് മൂലം ഏറെ നേട്ടം കൈവരിക്കാനാകുകയെന്ന പ്രത്യേകതയും ഉണ്ട്.