Back
Home » വാര്ത്ത
മക്കൾ നീതി മയ്യത്തിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്
Anweshanam | 8th Nov, 2019 09:53 PM

ചെന്നൈ: ഉലകനയകന്‍ കമലഹാസന്‍റെ രാഷ്ട്രീയ പാര്‍ടിയായ മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർത്ഥികളായി മത്സരിച്ച നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. ഈക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അരക്കോണത്തിൽ നിന്നും മത്സരിച്ച എൻ. രാജേന്ദ്രൻ, ചിദംബരത്തിൽനിന്നും മത്സരിച്ച ടി രവി, കൃഷ്ണഗിരിയിൽ നിന്ന് മത്സരിച്ച എസ് ശ്രീകരുന്യ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് ചെന്ന് കണ്ടതിന് ശേഷമാണ് ഇവർ ബി.ജെ.പിയിൽ അംഗത്വമെടുത്തത്.

സംസ്ഥാനത്ത് പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കത്തിലായിരുന്നു കമലഹാസൻ .2018 ഫെബ്രുവരിയിലാണ് കമലഹാസൻ മക്കൾ നീതി മയ്യം (എം.എൻ.എം) രൂപീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 3.72 ശതമാനം വോട്ടാണ് നേടിയിരുന്നത്.