Back
Home » വിനോദം
രണ്ടാമൂഴം: എം.ടിക്ക് നോട്ടീസ്; തുടര്‍നടപടികള്‍ക്ക് സുപ്രീംകോടതിയുടെ സ്റ്റേ
Anweshanam | 17th Feb, 2020 08:01 PM
ന്യൂഡല്‍ഹി: രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹരജിയിലെ തുടര്‍നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി എം.ടിക്ക് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് ശ്രീകുമാര്‍ മേനോന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

രണ്ടാമൂഴത്തിന്‍റെ തിരക്കഥ അഞ്ച് കൊല്ലം മുമ്ബാണ് സിനിമയാക്കാനായി ശ്രീകുമാര്‍ നല്‍കിയത്. കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം നടക്കാതെ വന്നതോടെയാണ് എം.ടി സംവിധായകനും നിര്‍മാണ കമ്ബനിക്കും എതിരെ കോടതിയെ സമീപിച്ചത്.

ഇതേത്തുടര്‍ന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി എ ശ്രീകുമാര്‍ അപ്പീല്‍ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളിയതിനെ തുടര്‍ന്ന് ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളിയിരുന്നു. തുടര്‍ന്നാണ് ശ്രീകുമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.