Back
Home » വിനോദം
‘ഇന്ത്യന്‍ 2’ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ ഒരു​ കോടി വീതം നല്‍കുമെന്ന്​ കമല്‍ഹാസന്‍
Anweshanam | 20th Feb, 2020 08:47 PM
ചെന്നൈ: ഇന്ത്യന്‍-2 സിനിമാ ചിത്രീകരണത്തിനിടെ മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക്​ ഒരു കോടി നല്‍കുമെന്ന്​ കമല്‍ഹാസന്‍. അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി ആശുപത്രിയില്‍ എത്തിയതിന്​ ശേഷമായിരുന്നു കമലി​​െന്‍റ പ്രതികരണം. അപകടത്തില്‍ മരിച്ചവര്‍ക്ക്​ പകരമാകില്ലെങ്കിലും അവരുടെ കുടുംബങ്ങള്‍ക്ക്​ ഒരു കോടി നല്‍കുമെന്ന്​ കമല്‍ഹാസന്‍ പറഞ്ഞു.

'പണം ഒന്നിനും പകരമായല്ല, അവരുടെയെല്ലാം കുടുംബങ്ങള്‍ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വര്‍ഷം മുന്‍പ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്. ചെറുപ്പം മുതല്‍ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാന്‍. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പറ്റാവുന്നതെല്ലാം ചെയ്യും', കമല്‍ പറഞ്ഞു.

അപകടത്തിന്​ പാവപ്പെട്ടവനോ പണക്കാരനെന്നോ ഇല്ല. മൂന്ന്​ പേരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ കണ്ടിട്ടാണ്​ ഞാന്‍ വരുന്നത്​. അപകടത്തില്‍ നിന്ന്​ തലനാരിഴക്കാണ്​ താന്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്​തമാക്കി.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2​​െന്‍റ ഷൂട്ടിങ്​ ലോക്കേഷനില്‍ ബുധനാഴ്​ച രാത്രി ഒമ്ബതരയോടെയായിരുന്നു ക്രെയിന്‍ പൊട്ടി വീണത്​. അപകടത്തില്‍ സംവിധായകന്‍ ശങ്കറിനും പരിക്കേറ്റിരുന്നു.