Back
Home » ഇന്റർവ്യൂ
സുരേഷ് ഗോപിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു! വിവാഹത്തെ കുറിച്ച് പറഞ്ഞ് താരപുത്രി ഉത്തര ഉണ്ണി
Oneindia | 21st Mar, 2020 02:41 PM
 • ഉത്തരയുടെ വാക്കുകളിലേക്ക്

  യഥാര്‍ഥ ആളെ തിരഞ്ഞെടുത്തു എന്നതാണ് ആഘോഷത്തോടെയുള്ള കല്യാണം നടത്തി എന്നതിനെക്കാള്‍ നല്ലത്. അത് എവിടെയൊക്കെ തിരഞ്ഞാലും സമയമാവുമ്പോള്‍ നമ്മുടെ തലയില്‍ വരച്ചിരിക്കുന്ന ആള്‍ മുന്നിലേക്ക് വന്ന് എത്തും. ഞാന്‍ ഇങ്ങനെ വിശ്വസിച്ചിരുന്നില്ല. പക്ഷേ എങ്ങനയോ സമയം ശരിയായപ്പോഴെക്കും ഞാന്‍ ജിതേഷിനെ കണ്ടുമുട്ടി. ഇത് ടിപ്പിക്കലൊരു അറേഞ്ചഡ് മ്യാരേജ് ആണ്. മാട്രിമോണിയ പരസ്യം പോലെ തന്നെ. വെബ്‌സൈറ്റ് വഴി കണ്ടുമുട്ടി. രക്ഷിതാക്കള്‍ തമ്മില്‍ സംസാരിച്ചു. പിന്നെ നേരിട്ട് കണ്ടു. അതിന് ശേഷം വീട്ടിലേക്ക് വന്നു.


 • ഉത്തരയുടെ വാക്കുകളിലേക്ക്

  പരമ്പരാഗത വിവാഹ രീതി പോലെയാണ് എല്ലാ കാര്യങ്ങളും മുന്നോട്ട് പോയത്. ഒരു അറേഞ്ച് മ്യാരേജിന് ഞാന്‍ തയ്യാറാവുമെന്ന് ഒരിക്കലും കരുതിയില്ല. പക്ഷേ അതെല്ലാം വ്യക്തികളെ അടിസ്ഥാനമാക്കിയാണ്. ബിസിനസുകാരനാണ് ജിതേഷ്. വിവാഹനിശ്ചയ ചടങ്ങില്‍ ഉത്തരയുടെ കാലില്‍ ജിതേഷ് ചിലങ്ക കെട്ടി കൊടുത്തതിന് പിന്നിലും ഒരു കാരണമുണ്ടായിരുന്നു. ഒരു നര്‍ത്തകിയെ സംബന്ധിച്ചിടത്തോളം താളമാണ് ഏറ്റവും വലുത്. അത് പുറത്തേക്ക് കേള്‍ക്കുന്നത് ചിലങ്കയിലൂടെയാണ്. ഈ ചിലങ്ക കെട്ടി ഞാന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അവിടെ ജിതേഷിന്റെ സാന്നിധ്യവും സപ്പോര്‍ട്ടും ഉണ്ടാവും. ആ ഒരു ഫീലിങിന് വേണ്ടിയാണ് അങ്ങനെയൊരു ചിലങ്ക കെട്ടി തന്നത്.


 • ഉത്തരയുടെ വാക്കുകളിലേക്ക്

  കുടുംബവും കൂട്ടുകാരുമെല്ലാം ഒത്തുകൂടി കല്യാണം എന്ന് പറയുന്നത് വലിയൊരു ആഘോഷമാണ്. എന്നാല്‍ ഇങ്ങനെയൊരു പ്രശ്‌നം നടക്കുമ്പോള്‍ ആഘോഷത്തിന് പറ്റിയൊരു സമയമല്ലല്ലോ? ദൂരെ നിന്നുള്ള ആളുകള്‍ ട്രാവല്‍ ചെയ്ത് വരുന്നതൊക്കെ വലിയ റിസ്‌കാണ്. ആഘോഷങ്ങളൊക്കെ ഒഴിവാക്കണമെന്ന് ഗവണ്‍മെന്റും പറയുമ്പോള്‍ നമ്മള്‍ അത് ഒഴിവാക്കണം. താലി കെട്ട് ചടങ്ങ് മാത്രം നടത്തി, സെലിബ്രേഷന്‍ പിന്നീട് നടത്തും. രണ്ട് കുടുംബങ്ങള്‍ക്കും ഒരേ അഭിപ്രായമായിരുന്നു.


 • ഉത്തരയുടെ വാക്കുകളിലേക്ക്

  നൂറ് ശതമാനം ചേരുന്ന ഒരാളെ കിട്ടില്ലെന്ന് ഒക്കെ തോന്നും. പക്ഷേ ജിതേഷിനെ കണ്ടുമുട്ടിയ ആദ്യ സമയം തന്നെ ഇതാണ് ശരിയായ ആളാണെന്ന് എനിക്ക് മനസിലായി. ഒരു സ്പാര്‍ക്ക് വരുമെന്ന് പറയുന്നത് പോലെയാണ്. ഇതാണ് ഇത്രയും കാലം കാത്തിരുന്ന വ്യക്തി എന്ന് തോന്നി. പിന്നെ ഓരോ ദിവസവും അടുത്ത് അറിയുംതോറുമാണ് ഒരു വ്യക്തിയെ കുറിച്ച് നമുക്ക് ആഴത്തില്‍ അറിയാന്‍ കഴിയുക. അദ്ദേഹത്തെ ഞാന്‍ മനസിലാക്കുന്നതിന് അനുസരിച്ച് വിചാരിച്ചിരുന്ന കാര്യങ്ങള്‍ ഒക്കെ ഇതുപോലെ തന്നെയായിരുന്നു എന്ന് മനസിലായി.


 • ഉത്തരയുടെ വാക്കുകളിലേക്ക്

  ചെറിയകുട്ടി ആയിരുന്നപ്പോള്‍ എനിക്ക് സുരേഷ് ഗോപിയെ കല്യാണം കഴിക്കണമെന്നായിരുന്നു ആഗ്രഹം. ആ പോലീസുകാരന്റെ ഗെറ്റപ്പ് കണ്ടിട്ടാണ് അങ്ങനെ തോന്നിയത്. അന്ന് എനിക്ക് അഞ്ച് വയസോ മറ്റോ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ സുരേഷ് അങ്കിള്‍ എന്നെ കാണുമ്പോള്‍ നീയല്ലേ, കല്യാണം കഴിക്കണമെന്ന് പറഞ്ഞ് പറ്റിച്ച് നടക്കുന്നതെന്ന് പറയാറുണ്ട്. സിനിമയാണ് എന്റെ ഫസ്റ്റ് ലവ്. ആഴത്തിലുള്ള ആഗ്രഹമായിരുന്നു. ഭയങ്കരമായ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് ഒന്നുമില്ലാത്ത സിനിമയോട് വല്ലാത്ത ആഗ്രഹമായിരുന്നു. പക്ഷെ ഡാന്‍സിനെയാണ് ഞാന്‍ വിവാഹം കഴിച്ചത്.


 • ഉത്തരയുടെ വാക്കുകളിലേക്ക്

  അതൊരു കമ്മിറ്റ്‌മെന്റ് ആണ്. എല്ലാ കാലവും അത് എന്നോട് കൂടിയുണ്ടാവും. എനിക്ക് ജീവിതത്തില്‍ സന്തോഷമോ, സങ്കടമോ, മറ്റ് പ്രതിസന്ധികള്‍ എന്ത് വന്നാലും കൂടെ നിന്നിട്ടുള്ളത് ഡാന്‍സ് ആണ്. സിനിമയും ഡാന്‍സും ഒരുപോലെ ഇഷ്ടമുള്ള ഫീല്‍ഡാണ്. ഞാന്‍ നര്‍ത്തകിയാവണമെന്ന് എന്നെക്കാളും കൂടൂതല്‍ ആഗ്രഹിച്ചിരുന്നത് അമ്മയാണ്. അമ്മ കാരണമാണ് അതിലേക്ക് വന്നത്. ഇപ്പോഴും എനിക്ക് ഒരു പ്രോഗ്രാം വരുമ്പോള്‍ അമ്മയാണ് എല്ലാ കാര്യവും ചെയ്യുന്നത്. കല്യാണം കഴിക്കുമ്പോഴും ആഗ്രഹിച്ചിരുന്നത് ഇപ്പോള്‍ എന്റെ ജീവിതം എങ്ങനെയാണോ അതുപോലെ തന്നെയായിരിക്കണമെന്ന്.


 • ഉത്തരയുടെ വാക്കുകളിലേക്ക്

  എനിക്ക് ലഭിക്കുന്ന സ്വതന്ത്ര്യത്തെ കുറിച്ചാണ് ഇപ്പോള്‍ അഭിമാനത്തോടെ പറയാന്‍ കഴിയുക. സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വതന്ത്ര്യം വീട്ടില്‍ നിന്ന് ലഭിക്കുന്നുണ്ട്. അതുപോലൊരു ഭാവി പങ്കാളിയെ കിട്ടുമോ എന്നതായിരുന്നു എന്റെ പേടി. പക്ഷേ നിതേഷിനെ കണ്ടുമുട്ടി കണ്ടപ്പോള്‍ എന്റെ പാഷന്‍ അത്രയും മനസിലാക്കുന്ന ആളാണെന്ന് മനസിലായി.
നടി ഊര്‍മിള ഉണ്ണിയുടെ മകളും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം ഈ ജനുവരിയിലായിരുന്നു നടന്നത്. ഏപ്രില്‍ മാസം വലിയ ആഘോഷത്തോടെ വിവാഹം നടത്താനും തീരുമാനിച്ചു. എന്നാല്‍ ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ലളിതമായി തന്നെ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ഉത്തര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Uthara Unni Exclusive Interview | Filmibeat Malayalam

ബിസിനസുകാരനായ നിതേഷുമായി ഏപ്രിലില്‍ തന്നെ വിവാഹം നടക്കും. പരമ്പരാഗതമായ ആചാര പ്രകാരം താലികെട്ട് മാത്രമേ ഉണ്ടാവു. സെലിബ്രേഷന്‍ പിന്നീട് നടത്തുമെന്നും നടി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നിതേഷിനെ കണ്ടുമുട്ടിയതിനെ കുറിച്ചും വിവാഹം തീരുമാനിച്ചതിനെ കുറിച്ചുമെല്ലാം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ് ഉത്തര.