Back
Home » ലയം
ഏപ്രിലില്‍ അല്‍പം ദോഷക്കാരാണ് ഇവര്‍
Boldsky | 3rd Apr, 2020 05:52 PM
 • മനസമാധാനക്കേട് ഉണ്ടാക്കുന്നവര്‍

  എപ്രില്‍ മാസത്തില്‍ ജനിച്ച ആളുകള്‍ തികച്ചും വിവേകശൂന്യരും എങ്കിലും ഹൃദയത്തില്‍ മൃദുസ്വഭാവമുള്ളവരും ആയിരിക്കും. ഈ ആളുകള്‍ക്ക് അവരുടെ മനസമാധാനം നഷ്ടപ്പെടുന്ന പല സന്ദര്‍ഭങ്ങളുണ്ടാകാം. എന്നാല്‍ ഇവര്‍ മറ്റുള്ളവരില്‍ കൂടി മനസമാധാനക്കേട് ഉണ്ടാക്കുകയാണ് എന്നുള്ളതാണ് സത്യം. അവര്‍ തികച്ചും സ്വതന്ത്രരും അവരുടെ ജോലിയോട് താല്‍പ്പര്യമുള്ളവരുമായതിനാല്‍ കാര്യങ്ങള്‍ അപ്രതീക്ഷിതമായി നടക്കുമ്പോള്‍ അവര്‍ക്ക് ദേഷ്യം വന്നേക്കാം. ഇത് ഇവരെ ദേഷ്യക്കാരായി ചിത്രീകരിക്കുന്നതിന് കാരണമാകുന്നുണ്ട്.


 • ദേഷ്യം മനസ്സില്‍ വെക്കുന്നവര്‍

  നിങ്ങള്‍ക്ക് അവരോട് അങ്ങേയറ്റം ദേഷ്യമുണ്ടെങ്കില്‍പ്പോലും, കഠിനമായ വാക്കുകള്‍ സംസാരിക്കുന്നത് ഒഴിവാക്കുക. കാരണം, ഒരിക്കല്‍ അവര്‍ക്ക് പരിക്കേറ്റാല്‍, അവര്‍ വിരോധം മരിക്കുവോളം മനസ്സില്‍ നിന്ന് മറക്കില്ല. എന്തുതന്നെയായാലും, ഒരിക്കല്‍ വേദനിപ്പിച്ചാല്‍, ഈ ആളുകള്‍ വിരോധം ഉപേക്ഷിക്കുന്നില്ല. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സംഭവങ്ങളും അനാദരവുള്ള വാക്കുകളും അവര്‍ ഓര്‍മ്മിച്ചു വെക്കും. കഠിനമായ വാക്കുകള്‍ പറയുന്നതിനുപകരം, എന്താണ് തെറ്റ് സംഭവിച്ചതെന്ന് നിങ്ങള്‍ അവരെ നല്ല രീതിയില്‍ അറിയിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും.


 • മറ്റുള്ളവരെ നിയന്ത്രിക്കാന്‍

  തങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചേക്കാം.ഞങ്ങള്‍ നിങ്ങളോട് പറഞ്ഞതുപോലെ, ഈ മാസത്തില്‍ ജനിച്ച ആളുകള്‍ സ്വതന്ത്രരും അപകടസാധ്യതയുള്ളവരുമായിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. തങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങളുടെ ചുമതല ഏറ്റെടുക്കാനും അവരുടെ നേതൃത്വ നിലവാരം കാണിക്കാനും അവര്‍ ശ്രമിക്കുന്നു. കാര്യങ്ങളുടെ ചുമതല ഏറ്റെടുക്കുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതും നല്ലതാണെന്ന് അവര്‍ക്ക് തോന്നുന്നു. എന്നിരുന്നാലും, ഇത് എല്ലായ്‌പ്പോഴും നല്ലതായി തോന്നില്ല, കാരണം മറ്റൊരാള്‍ നിയന്ത്രിക്കുന്നത് ആര്‍ക്കായാലും ഇഷ്ടപ്പെടാന്‍ വഴിയില്ല.


 • കാര്യങ്ങള്‍ ബാലന്‍സ് ചെയ്യുന്നതിന് കഴിയില്ല

  അവരുടെ കരിയറിനെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും തികഞ്ഞ അഭിനിവേശമുവരായിരിക്കുമെങ്കിലും പലപ്പോഴും ബാലന്‍സോടെ കാര്യങ്ങള്‍ കൊണ്ട് പോവുന്നതിന് ബുദ്ധിമുട്ടും. ഒരു സമയം രണ്ടില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരു പോലെ കൊണ്ട് പോവുന്നതിന് അവര്‍ക്ക് കഴിഞ്ഞേക്കില്ല. അവരുടെ ജോലി-ജീവിതം, ധനകാര്യം, കുടുംബം എന്നിവ ഒരേ സമയം സന്തുലിതമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കില്ല. എന്നിരുന്നാലും, ജീവിതത്തില്‍ കുടുങ്ങുമ്പോള്‍ അവരുടെ കുടുംബാംഗങ്ങളുടെ സഹായം തേടാന്‍ അവര്‍ ശ്രമിക്കുന്നു.


 • ജീവിതത്തില്‍ പൊരുത്തക്കേടുകള്‍

  ഈ ആളുകള്‍ കാര്യങ്ങള്‍ നിയന്ത്രിക്കാനും അവരുടെ നേതൃത്വഗുണങ്ങള്‍ കാണിക്കാനും ഇഷ്ടപ്പെടുന്നതിനാല്‍, മറ്റുള്ളവരെ അനുരിക്കുന്ന കാര്യത്തില്‍ അല്‍പം പ്രയാസപ്പെടും. ഈ മാസത്തില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുസരിക്കാത്തപ്പോള്‍ അങ്ങേയറ്റം അസ്വസ്ഥരാണെന്ന് തോന്നുന്നു. ഇതുമൂലം, അവര്‍ പൊരുത്തക്കേടുകളില്‍ അകപ്പെട്ടേക്കാം. ഇതുവഴി അവര്‍ പലപ്പോഴും ചങ്ങാതിമാരെ നഷ്ടപ്പെടുത്തുന്നു. ഇത് പല വിധത്തിലുള്ള അസ്വസ്ഥതകളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു.
ഓരോ വ്യക്തിയും വ്യത്യസ്തരാണെന്നും ജീവിതത്തെ വളരെ രസകരമായാണ് അവരവര്‍ ഓരോരുത്തരും ഓരോ ഫ്രെയിമിലൂടെ നോക്കിക്കാണുന്നതെന്ന് പറയാതെ വയ്യ. ഏപ്രില്‍ മാസത്തില്‍ ജനിച്ച ആളുകളെക്കുറിച്ച് പറയുമ്പോള്‍, അവര്‍ തികച്ചും സ്വതന്ത്രരും അപകടസാധ്യതയുള്ളവരുമാണെന്ന് പറയുന്നത് തെറ്റല്ല. സാഹസികതയോടും വിനോദത്തോടും ജിവിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഈ ലോകത്ത് ആരും കുറ്റമറ്റവരല്ല. എല്ലാവര്‍ക്കും ചില അല്ലെങ്കില്‍ മറ്റ് കുറവുകള്‍ ഉണ്ട്.

Most read: തൊണ്ടയില്‍ ചില്ല് കുത്തും പോലെ; കൊറോണ അനുഭവം

എന്നാ ഈ മാസത്തില്‍ ജനിച്ച ആളുകളുടേയും ചില നെഗറ്റീവ് സ്വഭാവങ്ങള്‍ നമുക്ക് നോക്കാം. ഏപ്രില്‍ മാസത്തില്‍ ജനിച്ചവരുടെ വ്യക്തിത്വ സവിശേഷതകള്‍ എന്തൊക്കെയാണെന്നും അവര്‍ എന്തൊക്കെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും നമുക്ക് നോക്കാവുന്നതാണ്. അതിനാല്‍ വ്യക്തിത്വ സവിശേഷതകള്‍ കണ്ടെത്താം, അത് ഏപ്രിലില്‍ ജനിച്ച ആളുകള്‍ക്ക് നെഗറ്റീവ് ആയി തോന്നാം. കൂടുതല്‍ അറിയാന്‍ വായിക്കൂ. എന്നാല്‍ ഇതൊന്നും സത്യമാവണം എന്നില്ല. ഒരാള്‍ വളര്‍ന്നു വന്ന ചുറ്റുപാടാണ് അയാളുടെ വ്യക്തിത്വത്തെ വികസിപ്പിച്ചെടുക്കുന്നത്. എങ്കിലും വായിക്കൂ.