Back
Home » ലയം
കൊറോണ മൃഗങ്ങളിലേക്കോ? കടുവയ്ക്ക് വൈറസ് ബാധ
Boldsky | 6th Apr, 2020 12:46 PM
 • കടുവയ്ക്ക് വൈറസ് ബാധ

  നാദിയ എന്ന നാലു വയസുള്ള മലയന്‍ കടുവയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനെക്കൂടാതെ മൃഗശാലയിലെ ആറ് കടുവകളും ഒരു സിംഹവും രോഗബാധിതരായിട്ടുണ്ട്. ഇതുവരെ രോഗലക്ഷണങ്ങള്‍ കാണിക്കാത്ത ഒരു മൃഗശാല ജീവനക്കാരനില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. മാര്‍ച്ച് 27നാണ് നാദിയ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് ക്രമാതീതമായി വര്‍ധിച്ചതോടെ മാര്‍ച്ച് 16 മുതല്‍ മൃഗശാല അടച്ചിട്ടിരിക്കുകയാണ്.


 • കടുവയ്ക്ക് വൈറസ് ബാധ

  ബ്രോങ്ക്‌സ് മൃഗശാലയില്‍, നാദിയയെക്കൂടാതെ മറ്റു ചില മൃഗങ്ങളും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ചില കടുവകള്‍ ശ്വാസോച്ഛ്വാസത്തില്‍ മാറ്റം, വിശപ്പ് കുറയല്‍ എന്നിവ പ്രകടിപ്പിച്ചതായി മൃഗശാലയിലെ മുഖ്യ മൃഗഡോക്ടര്‍ ഡോ. പോള്‍ കാലെ അറിയിച്ചിരുന്നു. രോഗബാധിതരായ മറ്റ് മൃഗങ്ങള്‍ മൃഗശാലയില്‍ രണ്ട് പ്രദേശങ്ങളിലാണ് കഴിയുന്നത്. എന്നാല്‍ ഇവയെ പരിപാലിച്ചിരുന്നത് ഒരാളാണെന്ന് മൃഗശാല അധികൃതര്‍ ശരിവയ്ക്കുന്നുണ്ട്.

  Most read: വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്


 • കടുവയ്ക്ക് വൈറസ് ബാധ

  മൃഗശാലകളിലോ, മൃഗശാലയിലെ ജീവനക്കാരോ പതിവായി കൊറോണ വൈറസ് പരിശോധന നടത്തേണ്ടത് ആവശ്യമായിരുന്നില്ല. എന്നാല്‍ യു.എസ്.ഡി.എയുടെ നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറികളിലൂടെ ഏതാനും മൃഗങ്ങളെ നിരീക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ നാദിയയൊഴികെ മറ്റ് പരിശോധനകളെല്ലാം നെഗറ്റീവ് ആയിരുന്നു.


 • കടുവയ്ക്ക് വൈറസ് ബാധ

  അമേരിക്കയ്ക്ക് പുറത്ത്, ഫെബ്രുവരിയിലും മാര്‍ച്ച് ആദ്യവും മൃഗങ്ങളില്‍ വൈറസ് ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഹോങ്കോംഗില്‍ നായ ഉള്‍പ്പെടെയുള്ളവയുമായി അടുത്ത ബന്ധത്തിന് ശേഷം വളര്‍ത്തുമൃഗങ്ങളുടെയോ പൂച്ചകളുടെയോ സമ്പര്‍ക്കത്താല്‍ വൈറസ് ബാധിതരായ ഒരുപിടി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്ക് മനുഷ്യരിലേക്ക് വൈറസ് പകരാന്‍ കഴിയില്ലെന്നും എന്നാല്‍ അവയുടെ ഉടമസ്ഥരുടെ പോസിറ്റീവ് ചരിത്രം നിരീക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു


 • കടുവയ്ക്ക് വൈറസ് ബാധ

  പാരീസ് ആസ്ഥാനമായുള്ള വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിലെ ചില ഗവേഷകര്‍ വിവിധ ജന്തുജാലങ്ങളില്‍ വൈറസ് വരാനുള്ള സാധ്യത മനസ്സിലാക്കാനും അത് മൃഗങ്ങള്‍ക്കിടയില്‍ എങ്ങനെ പടരുന്നുവെന്ന് നിര്‍ണ്ണയിക്കാനും പഠിക്കുന്നുണ്ട്. അമേരിക്കന്‍ വെറ്ററിനറി മെഡിക്കല്‍ അസോസിയേഷനും ഫെഡറല്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും കൊറോണ വൈറസ് ബാധിച്ച ആളുകള്‍ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യുന്നു. മൃഗങ്ങളെ കൈകാര്യം ചെയ്തതിനുശേഷം കൈ കഴുകാനും വളര്‍ത്തുമൃഗങ്ങളെയും വീടും വൃത്തിയായി സൂക്ഷിക്കാനും മറ്റ് കാര്യങ്ങള്‍ ചെയ്യാനും സി.ഡി.സി നിര്‍ദേശിക്കുന്നു


 • കടുവയ്ക്ക് വൈറസ് ബാധ

  ഈ പുതിയ കണ്ടെത്തല്‍, മനുഷ്യരില്‍ മാത്രം ഒതുങ്ങാതെ വൈറസ് മൃഗങ്ങളിലേക്കും പകരുന്നതിനെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. മിക്ക ആളുകള്‍ക്കും, കൊറോണ വൈറസ് ബാധിച്ച് രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ പനി, ചുമ തുടങ്ങിയ മിതമായ അല്ലെങ്കില്‍ കഠിനമായ ലക്ഷണങ്ങളുണ്ടാക്കുന്നു. ചിലര്‍ക്ക്, പ്രത്യേകിച്ച് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും, ഇത് ന്യുമോണിയ ഉള്‍പ്പെടെയുള്ള കൂടുതല്‍ കഠിനമായ രോഗത്തിന് കാരണമാവുകയും മാരകമാവുകയും ചെയ്യുന്നു.

  Most read: കൊറോണയെ മുന്‍കൂട്ടി പ്രവചിച്ചോ ഇവര്‍ ?


 • കടുവയ്ക്ക് വൈറസ് ബാധ

  കൊറോണ വൈറസ് ഇതിനകം ലോകമെമ്പാടുമുള്ള എഴുപതിനായിരത്തോളം പേരുടെ ജീവനെടുത്തു കഴിഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 118 ആയി.
ലോകത്തെ പിടിച്ചുകുലുക്കുന്ന കൊറോണ വൈറസ് കൂടുതല്‍ ദുരിതങ്ങള്‍ സൃഷ്ടിക്കുന്നു. മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും വൈറസ് പടരുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് താണ്ഡവമാടുന്നതിന് പിന്നാലെയാണ് ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ നാലുവയസ് പ്രായമുള്ള കടുവയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇത്തരത്തില്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണ് ഇത്.

Most read: കോവിഡ് 19; സമൂഹ വ്യാപനം ഭയാനകം