Back
Home » ലയം
Covid-19 ; മഹാമാരിയെ ചെറുക്കാന്‍ നാം ചെയ്യേണ്ടത്
Boldsky | 14th Apr, 2020 12:21 PM

കോവിഡ്- 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഈ മഹാമാരിയില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടി നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും എന്നും രാജ്യത്തെ ജനങ്ങള്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന്റെ നിയമങ്ങള്‍ നിങ്ങള്‍ പാലിക്കുകയാണെങ്കില്‍, ക്ഷമയോടെയിരിക്കുക, അപ്പോള്‍ മാത്രമേ കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ കഴിയൂ. ഏപ്രില്‍ 14 ന് നരേന്ദ്ര മോദി പ്രസംഗത്തില്‍ നിന്നുള്ള മികച്ച 10 പോയിന്റുകള്‍ എന്തൊക്കെയെന്ന് നോക്കാം.

രാജ്യം കോവിഡിനെ പരാജയപ്പെടുത്തുന്നതില്‍ ഇത് വരെയുള്ള പ്രയത്‌നം വളരെയധികം വിജയം കാണുന്നവയാണ്. പ്രശ്‌നം സങ്കീര്‍ണമാവുന്നതിന് മുന്‍പ് തന്നെ പ്രശ്‌നപരിഹാരം കാണുന്നുണ്ട്. കര്‍ശന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാലതാമസം വേണ്ടി വന്നില്ല. അങ്ങനെ വന്നിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാവുമായിരുന്നു.

കോവിഡ് പകരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്. യാത്രാനിയന്ത്രണം ഫലപ്രദമായി. ഒരു പരിധി വരെ കോവിഡിനെ തടയാന്‍ രാജ്യത്തിനായി. ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു. ഭക്ഷണം യാത്ര എന്നീ മേഖലകളില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു.

കോവിഡ് പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നോക്കണം. ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. മറ്റ് രാജ്യങ്ങള്‍ നേരിട്ട പ്രയാസം നമ്മള്‍ കണ്ടു. ഇന്ത്യയുടെ നില ഇന്ന് വികസിത രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണ്. ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍, ശുചീകരണ തൊഴിലാളികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കോവിഡിനെതിരായ പോരാട്ടത്തെ ബഹുമാനിക്കണം.

ഇരുനൂറിലേറെ ലാബുകളില്‍ കോവിഡ് പരിശോധന രാജ്യത്ത് നടക്കുന്നുണ്ട്. രോഗികളെ ചികിത്സിക്കുന്നതിന് ഒരു ലക്ഷം കിടക്കകളും 600 ആശുപത്രികളും സജ്ജമാണ്. ഈ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇളവുകളെക്കുറിച്ചുള്ള മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും. ദിവസവേതനക്കാരുടെ ബുദ്ധിമുട്ടുകളും പരിഗണിക്കും.

ഇന്ത്യയില്‍ COVID19 കേസുകള്‍ 100-ല്‍ എത്തുന്നതിനു മുമ്പുതന്നെ, വിദേശത്തേക്ക് മടങ്ങിയെത്തുന്നവര്‍ 14 ദിവസം ഐസൊലേഷനില്‍ കഴിയുന്നത് രാജ്യം നിര്‍ബന്ധമാക്കി. മുന്‍കരുതല്‍ നടപടിയായി, 550 കേസുകള്‍ ഉള്ളപ്പോള്‍ തന്നെ 21 ദിവസത്തെ ലോക്ക്ഡൗണ്‍ ചുമത്തി. COVID-19 മായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, പ്രശ്‌നം രൂക്ഷമാകുന്നതുവരെ ഇന്ത്യ കാത്തിരുന്നില്ല. ഇന്ത്യയുടെ സമഗ്രവും സംയോജിതവുമായ സമീപനവും പെട്ടെന്നുള്ള തീരുമാനങ്ങളും COVID-19 പ്രതിസന്ധിയിലൂടെ അതിജീവിക്കാന്‍ നമ്മളെ സഹായിക്കുന്നു.

നിങ്ങളുടെ വീടുകളിലെ പ്രായമായവരെ, പ്രത്യേകിച്ച് ചില രോഗങ്ങളാല്‍ ഇതിനകം ബാധിച്ചവരെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കുക. സാമൂഹിക അകലം പാലിക്കല്‍, ലോക്ക്ഡൗണ്‍ നിയമങ്ങള്‍ എന്നിവ പാലിക്കുക. വീട്ടില്‍ നിര്‍മ്മിച്ച ഫെയ്സ്മാസ്‌കുകള്‍ ഉപയോഗിക്കുക. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്, ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

ആരോഗ്യ സേതു മൊബൈല്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ദരിദ്രരായ ആളുകളെ പരിപാലിക്കുക, ഭക്ഷണത്തിന്റെ അടിസ്ഥാന ആവശ്യം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഓര്‍ഗനൈസേഷനില്‍, ബിസിനസ്സില്‍, നിങ്ങളുടെ ജീവനക്കാരോട് സഹാനുഭൂതി കാണിക്കുക, അവരെ ജോലിയില്‍ നിന്ന് മാറ്റരുത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍ എന്നിങ്ങനെ ഈ രാജ്യത്തിലെ എല്ലാ കൊറോണ യോദ്ധാക്കളെയും ബഹുമാനിക്കുക.