Back
Home » ലയം
10 വര്‍ഷത്തിന് ശേഷമുണ്ടായ മാലാഖ; ഇപ്പോള്‍ കോവിഡ്
Boldsky | 17th Apr, 2020 01:25 PM
 • പത്ത് വര്‍ഷത്തിന് ശേഷം

  വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷമാണ് എമ്മക്കും വെയ്‌നിനും കുഞ്ഞ് പിറന്നത്. പത്ത് വര്‍ഷം എന്നത് ഇവരെ സംബന്ധിച്ച് വളരെ വലിയ ഒരു കാലയളവ് തന്നെയാണ്. മകള്‍ക്ക് എറിന്‍ ബേറ്റ്‌സ് എന്ന് ഇവര്‍ പേരുമിട്ടു. കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ നിരവധി ഡോക്ടര്‍മാരെ കണ്ടതിന് ശേഷമാണ് ഇവര്‍ക്ക് എറിന്‍ എന്ന ഒരു കുഞ്ഞ് മാലാഖ പിറന്നത്. എന്നാല്‍ പ്രസവത്തിന് ശേഷവും ആറ് മാസമായിട്ടും എറിന്റെ ഭാരം എന്ന് പറയുന്നത് വെറും രണ്ടരക്കിലോയായിരുന്നു.


 • ഹൃദയ ശസ്ത്രക്രിയ

  എറിന് വെറും മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് അവളുടെ കുഞ്ഞ് ഹൃദയം പ്രവര്‍ത്തന ക്ഷമമല്ലെന്ന് കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് മൂന്നാം മാസത്തില്‍ എറിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇതോടൊപ്പം തന്നെ ഇവരുടെ ശ്വാസനാളിക്കും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം കൂടെ കുഞ്ഞ് എറിന്‍ മൂന്ന് മാസത്തിനുള്ളില്‍ അനുഭവിക്കേണ്ടി വന്ന വേദന ചില്ലറയല്ല. ഇതിന്റെ പുറകേയാണ് ഇടിത്തീ പോലെ ഈ കുഞ്ഞിന് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്.


 • ഈ സമയവും കടന്ന് പോവും

  ഈ സമയവും കടന്ന് പോവും എന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട് എമ്മയും വെയ്‌നും. എറിന്റെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മാറി ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന് ഉറപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ചില്‍ഡ്രന്‍സ് ഹോസ്പിറ്റിലിലാണ് എറിന്‍ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. രോഗം പകരുന്നതിനുള്ള സാധ്യതയെ കണക്കിലെടുത്ത് വളരെയധികം സുരക്ഷാ സന്നാഹങ്ങളോടെയാണ് അമ്മ എമ്മയും കുഞ്ഞിനരികില്‍ നില്‍ക്കുന്നത്.


 • ഹൃദയ ശസ്ത്രക്രിയക്ക് ശേഷം

  ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ കഴിയുമ്പോഴാണ് കുഞ്ഞിന് രോഗം വന്നത് എന്ന് പറയുകയാണ് അമ്മയായ എറിന്‍ പറയുന്നത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാത്തതിന്റെ ഫലമായാണ് ഇത്തരത്തില്‍ കുഞ്ഞിന് രോഗം ബാധിച്ചത് എന്നാണ് പിതാവ് പറയയുന്നത്. ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ആരുടെയെങ്കിലും അടുത്ത് നിന്നാവാം കുഞ്ഞിന് രോഗം ബാധിച്ചത് എന്നാണ് ഡോക്ടര്‍മാരും പറയുന്നത്.


 • ഇപ്പോഴത്തെ അവസ്ഥ

  ഓക്‌സിജന്‍ ഘടിപ്പിച്ച ട്യൂബും മറ്റും ശരീരത്തില്‍ ഘടിപ്പിച്ചാണ് കുഞ്ഞ് എറിന്റെ ഇപ്പോഴുള്ള ജീവിതം. എറിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ തന്നെ കുഞ്ഞിന്റെ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. എമ്മയുടെ വാക്കുകളിലേക്ക്: ' ഞങ്ങള്‍ തീര്‍ത്തും ഹൃദയം പുളരുന്ന അവസ്ഥയിലാണ്. വീണ്ടും ഞങ്ങള്‍ ഒരു പോരാട്ടത്തിന് മുതിര്‍ന്നില്ലെങ്കില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിലാണ് ഞങ്ങള്‍. ദയവായി നിങ്ങളോരോരുത്തരും എറിനെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ കൂട്ടുക'.


 • എമ്മയുടെ വാക്കുകളിലേക്ക്

  'ഞാന്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിച്ചാല്‍ എന്നെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും, എറിന്‍ ഇവിടെ തനിച്ചായിരിക്കും, ഇത് എന്റെ മനസ്സിനെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്. കാര്യങ്ങള്‍ കൂടുതല്‍ വഷളായാല്‍ അവള്‍ ഇവിടെ ഒറ്റക്കായിരിക്കും. തന്റെ കുഞ്ഞിന് ഇതിനകം ''ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറി ചെയ്യുകയും ശ്വാസകോശം തകര്‍ന്നത്, വൃക്കകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് ട്രാക്കിയോമാലാസിയ, ബ്രോങ്കോമാലാസിയ'' എന്നിവയുണ്ടെന്ന് ഒരു മുന്‍ പോസ്റ്റില്‍ അവര്‍ വെളിപ്പെടുത്തിയിരുന്നു.
കോവിഡ് ലോകത്തെയാകെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഈ അവസ്ഥയില്‍ ലോകത്തില്‍ രോഗമുക്തി നേടിക്കൊണ്ടിരിക്കുന്നവരേക്കാള്‍ രോഗം ബാധിക്കുന്നവരാണ് കൂടുതലുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. കേരളം കോവിഡിനെ തോല്‍പ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും നമ്മളെ തേടിയെത്തുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ല.

Most read: വജൈനയില്ല, ആര്‍ത്തവവും ഇല്ലാതെ ഒരു സ്ത്രീ

ഇന്ത്യയില്‍ ഈ അടുത്തായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വളരെയധികം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിനിടെ യുകെയില്‍ നിന്ന് നമ്മളെ തേടിയെത്തിയിരിക്കുന്ന ഒരു വിഷമകരമായ വാര്‍ത്തയാണ് ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. യുകെയിലെ ഹോസ്പിറ്റലില്‍ വെച്ചാണ് ഈ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.