Back
Home » ലയം
കോവിഡ് 19: പുറത്തിറങ്ങിയാല്‍ ഇവ മറക്കരുത്
Boldsky | 17th Apr, 2020 12:59 PM
 • പുറത്തിറങ്ങി മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

  കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഓരോരുത്തരും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ മാസ്‌ക് ശരിയായ രീതിയിലല്ല ധരിക്കുന്നതെങ്കില്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാവുക. മാസ്‌ക് ധരിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.


 • പുറത്തിറങ്ങി മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

  * മാസ്‌ക് ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ സോപ്പിട്ട് കഴുകുക.് ഇരുപതു സെക്കന്‍ഡ് ശുചിയാക്കിയെന്ന് ഉറപ്പു വരുത്തുക. ഹാന്‍ഡ്വാഷ്, സാനിറ്റൈസര്‍ എന്നിവയും ഉപയോഗിക്കാം.
  * മൂക്കു വായും മൂടുന്ന വിധത്തില്‍ വേണം മാസ്‌ക് ധരിക്കാന്‍. മാസ്‌ക് ധരിച്ചശേഷം ഒരു കാരണവശാലും കൈകള്‍ കൊണ്ട് മാസ്‌ക് സ്പര്‍ശിക്കരുത്.
  * സംസാരിക്കാനായി മാസ്‌ക് ഇടയ്ക്കിടെ താഴ്ത്തുകയും തിരിച്ചുവയ്ക്കുകയും ചെയ്യരുത്. മാസ്‌ക് വച്ച് തന്നെ സംസാരിക്കുക.

  Most read: കോവിഡ് 19: ഭയക്കേണ്ടത് എന്തുകൊണ്ട്‌ ?


 • പുറത്തിറങ്ങി മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

  * മാസ്‌കിന്റെ വള്ളിയില്‍ പിടിച്ചുവേണം മാസ്‌ക് മുഖത്തു നിന്ന് നീക്കാന്‍. ഒരിക്കലും മുന്നില്‍ പിടിക്കരുത്.
  * ഉപയോഗിച്ച മാസ്‌ക് ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നതും രോഗവ്യാപനത്തിനു കാരണമാകും. അതിനാല്‍ ഉപയോഗിച്ച മാസ്‌കുകള്‍ ബ്ലീച്ചിംഗ് ലായനിയില്‍ അര മണിക്കൂര്‍ മുക്കിവച്ച ശേഷം കത്തിക്കുകയോ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുകയോ ചെയ്യുക.


 • പുറത്തിറങ്ങി മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

  * തുണിമാസ്‌കുകള്‍ 0.5 ശതമാനം ബ്ലീച്ചിംഗ് പൗഡര്‍ ലായനിയില്‍ മുക്കിവച്ച ശേഷം കഴുകിയുണക്കി ഉപയോഗിക്കാവുന്നതാണ്.
  * രോഗം വരാതിരിക്കാന്‍ ഏറ്റവും പ്രധാനം വ്യക്തിശുചിത്വവും ശാരീരിക അകലവും പാലിക്കുക എന്നതു തന്നെയാണ്.
  * ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതും സുരക്ഷിതരായിരിക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ്.


 • പുറത്തിറങ്ങി വീട്ടിലെത്തിയാല്‍ ശ്രദ്ധിക്കാന്‍

  * പുറത്തു പോകുമ്പോള്‍ ധരിക്കുന്ന ചെരുപ്പുകള്‍ വീടിനു പുറത്തുതന്നെ അഴിച്ചുവയ്ക്കുക.
  * സോപ്പും വെള്ളവും അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയതിനു ശേഷം മാത്രം അകത്തു കയറുക.
  * പൊതുസ്ഥലങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന ബാഗ്, പഴ്‌സ് തുടങ്ങിയ വ്യക്തിഗത വസ്തുക്കള്‍ അണുവിമുക്തമാക്കേണ്ടതാണ്. ഇതിനായി ബ്ലീച്ചിംഗ് ലായനിയോ, ഡെറ്റോളോ ഉപയോഗിക്കാവുന്നതാണ്.

  Most read: കോവിഡ് 19; സമൂഹ വ്യാപനം ഭയാനകം


 • പുറത്തിറങ്ങി വീട്ടിലെത്തിയാല്‍ ശ്രദ്ധിക്കാന്‍

  * നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ കൊണ്ട് അണുവിമുക്തമാക്കാവുന്നതാണ്.
  * പുറത്തുപോയി വന്നാലുടന്‍ ഉപയോഗിച്ച തുണികള്‍ സോപ്പുവെള്ളത്തില്‍ കഴുകുക. കഴിയുമെങ്കില്‍ നിങ്ങളും കുളിക്കുക.


 • റേഷന്‍ കടകളില്‍ ശ്രദ്ധിക്കാന്‍

  * റേഷന്‍ കടകളില്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കുക.
  * മാസ്‌ക്കോ തൂവാലയോ ഉപയോഗിച്ചു വായും മൂക്കും മൂടുക.
  * വീട്ടില്‍ തിരിച്ചെത്തിയാല്‍ കൈകളും മുഖവും നിര്‍ബന്ധമായും കഴുകുക. കഴിയുമെങ്കില്‍ കുളിക്കുക.
  * കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ റേഷന്‍, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കു പുറത്തിറങ്ങരുത്.

  Most read: വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്


 • സമൂഹത്തോടുള്ള കരുതല്‍

  * കഴിവതും നിങ്ങള്‍ വീട്ടില്‍ത്തന്നെ തുടരുക. സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുക.
  * കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവര്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ ലഭിക്കുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കുമായി ദിശയുടെ 1056, 0471 2552056 എന്നീ നമ്പറില്‍ വിളിക്കാവുന്നതാണ്.
  * പൊതുനിരത്തുകളിലും മറ്റും ഇപ്പോള്‍ വ്യായാമങ്ങള്‍ക്കായി ഇറങ്ങരുത്. വീട്ടിലിരുന്നു തന്നെ വ്യായാമങ്ങള്‍ ചെയ്യുക.
  * തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്‍തുടരുക.
കൊറോണവൈറസ് വ്യാപനക്കാലത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരും ഇതിനകം തിരിച്ചറിഞ്ഞു കാണും. ആരോഗ്യ വിദഗ്ധര്‍ പറയുന്നതുപോലെ നമ്മളെല്ലാം ഒരു ചങ്ങലയുടെ കണ്ണികളാണ്. ഈ ചങ്ങലയിലൂടെ വേണം കൊറോണയെ തുരത്താന്‍. ഇതിലൊരു കണ്ണി മുറിഞ്ഞാല്‍ അത് മൊത്തം കൂട്ടത്തെയും ബാധിക്കും. കൊറോണയെ തുരത്താന്‍ ഈ ലോകത്തിലെ ഓരോരുത്തരും ഓരോ പടയാളികള്‍ ആകുന്നതും ഇവിടെയാണ്. എല്ലാവരും വ്യക്തിശുചിത്വം പാലിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും ലോകാരോഗ്യ സംഘടന തന്നെ നിര്‍ദേശിച്ചിട്ടുണ്ട്.

Most read: വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ് സാന്നിദ്ധ്യം

ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോകാം. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ പുറത്തുപോകാന്‍ പാടുള്ളൂ എന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരത്തില്‍ പുറത്തു പോകുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നമുക്കു വായിച്ചറിയാം. ഈ നിര്‍ദേശങ്ങളും എല്ലാവരും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുക.