Back
Home » ലയം
കോവിഡ്19 - കാലുകളില്‍ അസ്ഥിതുളച്ചെത്തിയ മരണം
Boldsky | 24th Apr, 2020 04:34 PM
 • തുടക്കം ഇങ്ങനെ

  എന്തോ ശരിയല്ലെന്ന് തനിക്ക് ആദ്യം സൂചന ലഭിച്ചും എന്നാണ് എലിസബത്ത് പറയുന്നത്. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. സാധാരണയേക്കാള്‍ ക്ഷീണം അനുഭവപ്പെടുകയും ഉറങ്ങാന്‍ പോകുമ്പോഴേക്കും തളര്‍ന്ന് പോവുകയും ചെയ്തു എന്നാണ് എലിബത്ത് പറയുന്നത്. വെള്ളിയാഴ്ച ഇത്രയും ലക്ഷണങ്ങള്‍ കണ്ടെങ്കിലും അത് കൊറോണവൈറസിന്റേതാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നുള്ളതാണ്. പിന്നീട് സംഭവിച്ചത് എന്താണെന്ന് നോക്കാം.


 • അതികഠിനമായ വേദന

  തിങ്കളാഴ്ച ഇവരുടെ കാലുകളില്‍ അതികഠിനമായ വേദന വരാന്‍ തുടങ്ങി, അത് വേദനാജനകമായി. ഇത് പേശികളില്‍ ഉണ്ടാവുന്ന സാധാരണ വേദനയാണെന്നാണ് ഇവര്‍ കരുതിയത്. അതുകൊണ്ട് തന്നെ വേദന സംഹാരി എന്ന നിലക്ക് പാരസെറ്റമോള്‍ എടുത്ത് കഴിക്കുകയും ചെയ്തു. പക്ഷേ പിന്നീട് ആശുപത്രിയിലേക്ക് പോവേണ്ട അവസ്ഥയുണ്ടാവുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നാളുകള്‍ എന്നാണ് ഇവര്‍ തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞത്.


 • കാര്യങ്ങള്‍ കൈവിട്ട് പോവുകയാണെന്ന്

  ചെറിയ രീതിയില്‍ ചുമയുണ്ടായിരുന്നെങ്കിലും ഒരിക്കലും അത് കൊവിഡ് ആണെന്ന് അവര്‍ വിചാരിച്ചിരുന്നില്ല. ജോലിക്ക് പോയ ഒരു ദിവസം തണുത്ത് വിറച്ചാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. എത്രയൊക്കെ ചൂട് വെ്ച്ചിട്ടും ചൂട് ഏശാത്ത അവസ്ഥയായിരുന്നു ഇവര്‍ക്ക്. കാര്യങ്ങള്‍ കൈവിട്ട് പോവുകയാണെന്ന് ഇതിലൂടെ ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ആസ്ത്മ കൂടിയായപ്പോഴേക്കും മകന്‍ ആംബുലന്‍സ് സേവനം ആവശ്യപ്പെടുകയും ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു.


 • ന്യൂമോണിയയായിരുന്നു

  ആശുപത്രിയില്‍ എത്തിയപ്പോഴാകട്ടെ നീണ്ട ക്യൂ ആയിരുന്നു. പിന്നീട് സ്രവം പരിശോധനക്ക് എടുക്കുകയും രക്ത പരിശോധനയും എക്‌സറേയും നടത്തുകയും ചെയ്തു. ന്യൂമോണിയയായിരുന്നു പരിശോധനഫലത്തില്‍ ഉണ്ടായിരുന്നു. ഇതോടൊപ്പം തന്നെ വയറു വേദനയും ആരംഭിക്കുകയുണ്ടായി. മറ്റ് കോവിഡ് രോഗികളോടൊപ്പമായിരുന്നു എലിസബത്തിനേയും അഡ്മിറ്റ് ചെയ്തിരുന്നത്. അവര്‍ അലറി വിളിക്കുന്നതും മറ്റും ഇവര്‍ക്കും കേള്‍ക്കാമായിരുന്നു.


 • വൈറസ് ബാധിച്ചത്

  ഇവരെ വൈറസ് ബാധിച്ചത് പേശികളില്‍ നേരിട്ടായിരുന്നു. അതികഠിനമായ ചുമയുണ്ടായിരുന്നെങ്കിലും അതിനെ കാര്യമായി എടുക്കാത്തതും ഭീഷണിയായി. ദിവസങ്ങളോളം ആശുപത്രി വാസത്തിലും ആയിരുന്നു. ജീവന്‍ പണയം വെച്ച് ഓരോ രോഗിയേയും ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ് യഥാര്‍ത്ഥ ഈശ്വരന്‍ എന്നാണ് ഇവര്‍ പറയുന്നത്. അവരില്ലെങ്കില്‍ താന്‍ ഇപ്പോള്‍ ജീവനോടെ ഉണ്ടാവില്ല എന്നാണ് എലിസബത്ത് പറയുന്നത്.
49-കാരിയായ എലിസബത്ത് ഇന്നും അത്ഭുതത്തോടെയാണ് ജീവിച്ചിരിക്കുന്നത്. കാരണം കോവിഡ് -19 രോഗബാധിതയായതിനെത്തുടര്‍ന്ന് ഈ മാസം ആദ്യമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്നെ ചികിത്സിച്ച ആശുപത്രി ജീവനക്കാര്‍ക്ക് നന്ദി പറയാനും കോവിഡ് എങ്ങനെ ബാധിച്ചു എന്നും എലിസബത്ത് പറയുന്നുണ്ട്. കോവിഡ് എന്ന മഹാമാരിയെ നേരിടുന്നതിന് വേണ്ടി തന്നെ സഹായിച്ച ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിപറയുകയാണ് എലിസബത്ത്.

Most read: ഈ സ്‌നേഹം തോല്‍പ്പിക്കും ഏത് കൊറോണയേയും

സംഭവിച്ചത് എന്താണെന്ന് പറയുകയാണ് എലിസബത്ത് തന്റെ വാക്കുകളിലൂടെ. തനിക്കുണ്ടായ കോവിഡ് ലക്ഷണങ്ങള്‍ വളരെ തീവ്രമായിരുന്നു എന്നുള്ളതാണ് ഇവര്‍ പറയുന്നത്. ജീവിതത്തില്‍ ഇത്രയധികം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉടന്‍ ശ്രദ്ധിക്കേണ്ടതാണ് എന്നുള്ളതാണ്. തനിക്ക് സംഭവിച്ച കാര്യത്തെക്കുറിച്ച് എലിസബത്ത് പറയുന്നു.