Back
Home » ലയം
സൂര്യപ്രകാശം കൊറോണയെ നശിപ്പിക്കും: യു.എസ് ഏജന്‍സി
Boldsky | 25th Apr, 2020 10:40 AM
 • പഠനം പറയുന്നത് ഇങ്ങനെ

  കഴിഞ്ഞദിവസം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത് സൂര്യപ്രകാശത്തിന് കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കാനാകുമെന്നാണ്. വൈറസിനെ ചെറുക്കുന്നതില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ശക്തമായ സ്വാധീനമുണ്ടെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാനാണ് വിശദീകരിച്ചത്.


 • പഠനം പറയുന്നത് ഇങ്ങനെ

  വൈറസിനെ, ഉപരിതലത്തിലും വായുവിലും കൊല്ലുന്നതില്‍ സൗരോര്‍ജ്ജം ശക്തമായ പ്രഭാവമാണ് ചെലുത്തുന്നത്. താപനിലയും ഈര്‍പ്പവും വര്‍ദ്ധിക്കുന്നത് വൈറസിന്റൈ ജനിതക ഘടനയെ അള്‍ട്രാവയലറ്റിലെ റേഡിയേഷന്‍ തകരാറിലാക്കുമെന്നാണ് കണ്ടെത്തല്‍. ഇതുമൂലം വേനല്‍ക്കാലത്ത് കൊവിഡിന്റെ വ്യാപനം വേഗത്തില്‍ തടയാമെന്നും അദ്ദേഹം പ്രസ്താവിച്ചു.


 • പഠനം പറയുന്നത് ഇങ്ങനെ

  ദേശീയ ബയോഡെഫെന്‍സ് അനാലിസിസ് ആന്റ് കൗണ്ടര്‍മെഷര്‍സ് സെന്ററില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലങ്ങള്‍ സംഗ്രഹിക്കുന്ന ഒരു കംപ്യൂട്ടര്‍ വിവരണവും അദ്ദേഹം കാണിച്ചു. താപനില 70 മുതല്‍ 75 ഡിഗ്രി ഫാരന്‍ഹീറ്റ് (21 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെ) ആയിരിക്കുമ്പോള്‍ വൈറസിന്റെ അര്‍ദ്ധായുസ്സ് അതായത് വൈറസ് പകുതിയായി കുറയാനുള്ള സമയം 18 മണിക്കൂറായിരുന്നു. വാതില്‍ ഹാന്‍ഡിലുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ തുടങ്ങിയ ഉപരിതലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈര്‍പ്പം 80 ശതമാനമായി ഉയര്‍ന്നപ്പോള്‍ അര്‍ദ്ധായുസ്സ് ആറുമണിക്കൂറായി കുറഞ്ഞു.

  Most read: കോവിഡ് 19: ഭയക്കേണ്ടത് എന്തുകൊണ്ട്‌ ?


 • പഠനം പറയുന്നത് ഇങ്ങനെ

  വൈറസ് എയറോസലൈസ് ചെയ്ത് താപനില 70 മുതല്‍ 75 ഡിഗ്രി വരെ 20 ശതമാനം ഈര്‍പ്പം ഉള്ളപ്പോള്‍ വൈറസിന്റെ അര്‍ദ്ധായുസ്സ് ഒരു മണിക്കൂറായിരുന്നു. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ഇത് വെറും ഒന്നര മിനിറ്റായി കുറഞ്ഞു. വേനല്‍ക്കാലം കാലാവസ്ഥയില്‍ വൈറസ് വ്യാപനം കുറയുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ബ്രയാന്‍ ഉപസംഹരിച്ചു. അള്‍ട്രാവയലറ്റ് പ്രകാശത്തിന് അണുവിമുക്തമാക്കല്‍ ഫലമുണ്ടെന്ന് വളരെക്കാലമായി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്, കാരണം വികിരണം വൈറസിന്റെ ജനിതക വസ്തുക്കളെയും അവയുടെ തനിപ്പകര്‍പ്പിനെയും നശിപ്പിക്കുന്നു. എന്നാല്‍ വ്യാപനം കുറയുന്നത് രോഗകാരിയെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നില്ലെന്നും സാമൂഹിക അകലം പാലിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


 • പഠനം പറയുന്നത് ഇങ്ങനെ

  ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ അവസ്ഥകളേക്കാള്‍ തണുത്തതും വരണ്ടതുമായ കാലാവസ്ഥയില്‍ വൈറസ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് മുന്‍ പഠനങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. കൂടാതെ ദക്ഷിണാര്‍ദ്ധഗോളത്തില്‍ വൈറസ് വ്യാപിക്കുന്നതിന്റെ തോത് കുറച്ചത് മുന്‍കരുതലും ഇപ്പോഴത്തെ ഊഷ്ടമള കാലാവസ്ഥയുമാണ്. ഉദാഹരണത്തിന്, ഓസ്‌ട്രേലിയയില്‍ സ്ഥിരീകരിച്ചത് 7,000ല്‍ താഴെ കേസുകളും 79 മരണങ്ങളും മാത്രമാണ്. പല വടക്കന്‍ അര്‍ദ്ധഗോള രാജ്യങ്ങളെക്കാളും താഴെയാണ് ഇത്.


 • പഠനം പറയുന്നത് ഇങ്ങനെ

  തണുത്ത കാലാവസ്ഥയില്‍ ശ്വസന തുള്ളികള്‍ കൂടുതല്‍ നേരം വായുവില്‍ നിലനില്‍ക്കുന്നുവെന്നും ചൂടുള്ള പ്രതലങ്ങളില്‍ വൈറസുകള്‍ വേഗത്തില്‍ നശിക്കുന്നുവെന്നതും വസ്തുതയാണ്. കാരണം കൊഴുപ്പിന്റെ ഒരു സംരക്ഷിത പാളി വേഗത്തില്‍ വരണ്ടുപോകുന്നു. വേനല്‍ക്കാലത്ത് കോവിഡ് 19 കേസുകള്‍ മന്ദഗതിയിലാണെങ്കിലും, ശൈത്യകാലത്തും മറ്റ് തണുത്ത കാലാവസ്ഥയിലും സീസണല്‍ വൈറസുകള്‍ക്ക് അനുസൃതമായി അണുബാധയുടെ തോത് വീണ്ടും കൂടാന്‍ സാധ്യതയുണ്ടെന്നും യു.എസ് ആരോഗ്യ അധികൃതര്‍ വിശ്വസിക്കുന്നു.

  Most read: കോവിഡ് 19; സമൂഹ വ്യാപനം ഭയാനകം


 • പഠനം പറയുന്നത് ഇങ്ങനെ

  വൈറസ് വ്യാപന തുടക്കത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ചൈനയിലെ രോഗം പടര്‍ന്ന സമയത്തെ താപനിലയും രോഗം കുറഞ്ഞപ്പോഴുള്ള താപനിലയും താരതമ്യം ചെയ്തപ്പോള്‍, താപനില വൈറസ് ബാധയെ സ്വാധീനിക്കുമെന്ന് അവകാശപ്പെട്ടെങ്കിലും അന്താരാഷ്ട്ര ശാസ്ത്ര സമൂഹം അംഗീകരിച്ചിരുന്നില്ല. എന്നാല്‍, ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കൊറോണവൈറസ് എല്ലാ കാലവാസ്ഥിയലും പടരാന്‍ സാധ്യതയുണ്ടെന്നും അന്ന് അവകാശപ്പെട്ടിരുന്നു.
കൊറോണ വൈറസ് ലോകത്ത് ഭീതിപടര്‍ത്തി നീങ്ങുകയാണ്. ഇത് എന്ന് നിയന്ത്രണ വിധേയമാക്കാമെന്നത് ശാസ്ത്രലോകത്തിനു പോലും ഇപ്പോള്‍ ഒരു ചോദ്യ ചിഹ്നമാണ്. ഇതിനകം വൈറസ് ലോകമെമ്പാടുമുള്ള രണ്ടു ലക്ഷത്തിനടുത്ത് ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു. 28 ലക്ഷത്തിലധധികം പേരെ വൈറസ് ബാധിച്ചു. അമേരിക്കയിലാണ് മരണത്തിന്റെ മൂന്നിലൊന്നും സംഭവിച്ചത്. നിരവധി പഠനങ്ങള്‍ വൈറസിനെക്കുറിച്ച് നാള്‍ക്കു നാള്‍ നടന്നുവരികയാണ്. പല പഠന റിപ്പോര്‍ട്ടുകളും ദിവസേന പുറത്തുവരുന്നു.

Most read: വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ് സാന്നിദ്ധ്യം