Back
Home » തമിഴ് മലയാളം
നടൻ അജിത്ത് കരഞ്ഞോണ്ട് വരുന്നത് കണ്ട് സംവിധായകനും ഞെട്ടി! മമ്മൂട്ടി ചിത്രത്തിന് പിന്നിലുണ്ടായ കാര്യം
Oneindia | 6th May, 2020 05:16 PM
 • അജിത്തിന്റെ ത്യാഗം

  സിനിമയുടെ വാര്‍ഷികത്തില്‍ സംവിധായകന്‍ രാജീവ് മേനോന്‍ ആണ് ഒരു തമിഴ് വീക്ക്‌ലിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമയെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. നടന്‍ പ്രശാന്തിനെയായിരുന്നു ആദ്യം തബുവിന്റെ നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തി ഐശ്വര്യ റായിയുടെ നായകനാവാന്‍ തയ്യാറാണെന്ന് താരം അറിയിച്ചു. അതിന് ശേഷമാണ് അജിത്തിനെ നായകനാക്കാമെന്ന്് രാജീവ് മേനോന്‍ തീരുമാനിക്കുന്നത്.


 • അജിത്തിന്റെ ത്യാഗം

  ആ സമയത്ത് നടുവേദനയെ തുടര്‍ന്ന് അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹോസ്പിറ്റലില്‍ നിന്നുമായിരുന്നു അജിത്ത് സിനിമയുടെ കഥ കേട്ടതും. ശേഷം 'എന്നൈ സെയ്യ പോകിരാ' എന്ന ഹിറ്റ് ഗാനം ഷൂട്ട് ചെയ്തത് ഒരു മരുഭൂമിയില്‍ വെച്ചായിരുന്നു. അവിടുത്തെ ചൂട് അജിത്തിന്റെ നടുവേദന വര്‍ദ്ധിപ്പിച്ചു. അത് മാത്രമല്ല മറ്റൊരു ഷോട്ട് റെയില്‍വേ ട്രാക്കില്‍ നിന്നുമായിരുന്നു. ഷൂട്ടിന്റെ ഇടവേളയില്‍ വേദന സഹിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അജിത്ത് ട്രക്കിനുള്ളില്‍ പോയി കിടക്കും. ഷൂട്ട് തുടങ്ങാനാവുമ്പോള്‍ സംവിധായകന്‍ ലൊക്കേഷനിലേക്ക് വിളിക്കും.


 • അജിത്തിന്റെ ത്യാഗം

  അങ്ങനെ ഒരു തവണ വിളിച്ചപ്പോള്‍ കണ്ണ് നിറഞ്ഞ് കരഞ്ഞോണ്ട് വരുന്ന താരത്തെയാണ് കാണുന്നത്. അജിത്ത് കരയുന്നത് കണ്ട സംവിധായകന്‍ ഷൂട്ടിംഗ് നിര്‍ത്താമെന്ന് പറഞ്ഞു. എന്നാല്‍ അതിന് സമ്മതിക്കാതെ അജിത്ത് ഷൂട്ടിങ്ങിനെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തില്‍ മുന്നോട്ട് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ ആ പ്രവൃത്തി കണ്ട് സെറ്റിലുള്ളവരെല്ലാം അഭിനന്ദിച്ചിരുന്നു. ഇന്നും തലയുടെ ഹിറ്റ് പാട്ടുകളില്‍ ഏറ്റവും പ്രിയപ്പെട്ട ഗാനം അതാണ്.


 • അജിത്തിന്റെ ത്യാഗം

  മിന്‍സാര കനവ് എന്ന ചിത്രത്തിന് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. ജെയിന്‍ ഓസ്റ്റന്റെ സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി എന്ന സിനിമ നോവലില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. സുജാത രംഗനാഥന്‍ ആയിരുന്നു രചന നിര്‍വഹിച്ചത്. സംവിധാനത്തിനൊപ്പം രാജീവ് മേനോന്‍ സംഭാഷണവുമൊരുക്കി.


 • അജിത്തിന്റെ ത്യാഗം

  റിലീസിനെത്തിയിട്ട് 20 വര്‍ഷത്തിന് മുകളിലായിട്ടും സിനിമയിലെ പല രംഗങ്ങളും ഇപ്പോഴും തരംഗമാണ്. മമ്മൂട്ടിയും ഐശ്വര്യ റായിയും ഒന്നിച്ചുള്ള പ്രണയ രംഗം പലപ്പോഴായി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവാറുണ്ട്. മേജര്‍ ബാല എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ബാലയും മീനാക്ഷിയും (ഐശ്വര്യ റായി) തമിഴിലെ ഒരുപാട് സിനിമാപ്രേമികളുടെ ഹൃദയത്തില്‍ നില്‍ക്കുന്നു. എന്ന് പറഞ്ഞ് അടുത്തിടെ രാജീവ് മേനോന്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു.


 • അജിത്തിന്റെ ത്യാഗം

  മമ്മൂട്ടിയ്ക്കും ഐശ്വര്യ റായിയ്ക്കുമൊപ്പം അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ, എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. മനോഹരമായ പ്രണയങ്ങള്‍ക്കൊപ്പം എആര്‍ റഹ്മാന്റെ സംഗീതം കൂടി ചേര്‍ന്നതായിരുന്നു സിനിമയുടെ വിജയത്തിന് പിന്നില്‍. ഐശ്വര്യ റായി അവതരിപ്പിച്ച കഥാപാത്രത്തിന് പകരം മഞ്ജു വാര്യരെ നിശ്ചയിച്ചിരുന്നതായിട്ടും കഴിഞ്ഞ ദിവസം സംവിധായകന്‍ പറഞ്ഞിരുന്നു.
തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ രീതിയില്‍ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി, ലോകസുന്ദരി ഐശ്വര്യ റായി, അജിത്, തബു എന്നിങ്ങനെ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന സിനിമ എല്ലാ കാലത്തെയും മികച്ച റൊമാന്റിക് സിനിമകളിലൊന്നാണ്. 2000 മേയ് അഞ്ചിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്റെ ഇരുപതാം വാര്‍ഷികം കഴിഞ്ഞ ദിവസം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പിന്നാലെ സിനിമയുട പിന്നണിയില്‍ നിന്നും നിരവധി അറിയാകഥകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതിലൊന്ന് സിനിമയുടെ ചിത്രീകരണ സമയത്ത് അജിത്തിന് കരയേണ്ടി വന്നൊരു സാഹചര്യമാണ്.