Back
Home » ആരോഗ്യം
ഷവറിന് കീഴെ മൂത്രമൊഴിക്കാറുണ്ടോ, അറിഞ്ഞിരിക്കണം
Boldsky | 9th May, 2020 05:13 PM
 • ഷവറിന് കീഴെ മൂത്രമൊഴിക്കുന്നത്

  കുളിക്കുമ്പോള്‍ ഷവറിന് കീഴെ മൂത്രമൊഴിക്കുന്നത് പലരുടേയും ശീലലമാണ്. എന്നാല്‍ ഇത് ചെയ്യാറുണ്ട് എന്ന് സമ്മതിക്കുന്നതിന് പലപ്പോഴും പലര്‍ക്കും അല്‍പം പ്രയാസം കാണും. പക്ഷേ 75% ആളുകളും തങ്ങളുടെ ജീവിതത്തിലൊരിക്കലെങ്കിലും ഇത് ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. വാസ്തവത്തില്‍ ഇത് ലജ്ജിക്കേണ്ട കാര്യമില്ല. നിങ്ങളുടെ കാല്‍വിരലുകളില്‍ ഫംഗസ് അണുബാധ തടയാന്‍ നിങ്ങളുടെ മൂത്രമൊഴിക്കുന്ന യൂറിക് ആസിഡും അമോണിയയും സഹായിക്കും. ഇത് കാലിലുണ്ടാവുന്ന അണുബാധയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്ന് തന്നെയാണ് ഗവേഷകര്‍ ഉറപ്പ് പറയുന്നത്.


 • തുപ്പുന്നത്

  പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് എന്തുകൊണ്ടും മോശമായ ഒരു സ്വഭാവമാണ്. തുപ്പുന്നത് വെറുപ്പുളവാക്കുന്നതായി തോന്നാം, പ്രത്യേകിച്ചും പൊതു സ്ഥലങ്ങളില്‍ ചെയ്താല്‍. എന്നിരുന്നാലും, നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍, കൂടുതല്‍ എളുപ്പത്തില്‍ ശ്വസിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. സാധാരണയായി നിങ്ങള്‍ മൂക്കിലൂടെ ശ്വസിക്കുന്നു. ഇത് പലപ്പോഴും വായുവിനെ ചൂടാക്കുകയും കൂടുതല്‍ ഈര്‍പ്പമുള്ളതാക്കുകയും ചെയ്യുന്നു. ഇത് ശരീരത്തെ ഓക്‌സിജനെ കൂടുതല്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാന്‍ അനുവദിക്കുന്നു. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍, നമ്മുടെ വായിലൂടെ ശ്വസിക്കാന്‍ ഉള്ള പ്രവണതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടുതല്‍ ഉമിനീര്‍ ഉല്‍പാദിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് ശ്വസനരീതികളെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇടക്ക് തുപ്പുന്നത് എന്തുകൊണ്ടും നല്ലതാണ്.


 • ച്യൂയിംഗ് ഗം

  ച്യൂയിഗ് ഗമിന് പോഷകഗുണങ്ങളൊന്നുമില്ലെങ്കിലും, ഇത് ചവയ്ക്കുന്നത് കഫീനിനേക്കാള്‍ മികച്ച ഗുണങ്ങളാണ് നല്‍കുന്നത് എന്നാണ് പഠനവും പരിശോധനാ ഫലവും. ഇത് സ്ഥിരമായി ചവക്കുന്നതിലൂടെ കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ത്തുകയും ഇത് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഹോര്‍മോണുകളെ സന്തുലിതമാക്കാനും സഹായിക്കുന്നുണ്ട്. ഇതിലൂടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള ഗുണങ്ങള്‍ ആണ് ലഭിക്കുന്നുണ്ട്.


 • അധോവായു

  ഇത് സംഭവിക്കുന്നത് നിങ്ങള്‍ക്ക് അറിയില്ലെങ്കിലും, നിങ്ങളുടെ ശരീരം ഒരു ദിവസം 14 തവണയും ഉറക്കത്തില്‍ ഏകദേശം 3-5 തവണയും അധോവായു പുറപ്പെടുവിക്കുന്നു. നിങ്ങളുടെ ദഹന വ്യവസ്ഥ ഭക്ഷണത്തിന് ശേഷം ഏകദേശം ആറ് മണിക്കൂര്‍ കഴിഞ്ഞ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥേയ്‌നും ഉത്പ്പാദിപ്പിക്കുന്നു. ഇത് ഇല്ലാതാക്കാന്‍ ശരീരം കണ്ട് പിടിച്ച വിദ്യയാണ് അധോവായു. ഇത് പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചാല്‍ അത് പലപ്പോഴും നിങ്ങളുടെ വയര്‍ വീര്‍ത്തിരിക്കുന്നതിനും വയറു വേദനക്കും കാരണമാകുന്നുണ്ട്. മോശമെന്ന് കരുതുന്ന പല കാര്യങ്ങളും നമുക്ക് പലപ്പോഴും നല്ല ആരോഗ്യ ഗുണങ്ങള്‍ ആണ് ഉണ്ടാക്കുന്നത്.


 • ഏമ്പക്കം വിടുന്നത്

  ഏമ്പക്കം വിടുന്നത് പലപ്പോഴും നിങ്ങളില്‍ വലിയ ഒരു ആശ്വാസം ആണ് ഉണ്ടാക്കുന്നത്. നിങ്ങള്‍ കൂടുതല്‍ ഭക്ഷണം കഴിച്ചതിനുശേഷം ഒരു നല്ല ഏമ്പക്കം വിടുന്നത് നിങ്ങളുടെ വയറിന് നല്ലതാണ്, കാരണം ഇത് ഗ്യാസില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുന്നു. പലപ്പോഴും എമ്പക്കം പിടിച്ച് നിര്‍ത്തുന്നത് നിങ്ങളില്‍ നെഞ്ചുവേദനയ്ക്ക് കാരണമാകും. നിങ്ങള്‍ ദിവസം മുഴുവന്‍ അമിതമായി എമ്പക്കം വിടുകയാണെങ്കില്‍, ആസിഡ് റിഫ്‌ലക്‌സ് രോഗത്തിന്റെ ലക്ഷണമായതിനാല്‍ നിങ്ങള്‍ ഒരു ഡോക്ടറെ കാണണം. അല്ലെങ്കില്‍ ഇത് ആരോഗ്യകരമാണ് എന്നുള്ളതാണ് സത്യം.


 • നഖം കടിക്കുന്നത്

  നിങ്ങളുടെ നഖം കടിക്കുമ്പോള്‍, അവയില്‍ ഉള്ള ബാക്ടീരിയകളില്‍ ചിലത് നിങ്ങളുടെ അകത്താവുന്നു. ഇത്തരത്തിലുള്ള ബാക്ടീരിയകള്‍ ശരീരത്തിന് ദോഷകരമാണെങ്കിലും പിന്നീട് ഇത് സ്ഥിരമാവുമ്പോള്‍ ഇത്തരത്തിലുള്ള ബാക്ടീരിയകളോട് പോരാടാന്‍ സഹായിക്കുന്ന വെളുത്ത രക്താണുക്കള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം വളരെയധികം മുന്നോട്ട് കുതിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല, ചില പഠനങ്ങള്‍ കാണിക്കുന്നത്, പെരുവിരല്‍ കടിച്ചെടുക്കുന്നതോ നഖത്തില്‍ തലോടുന്നതോ ആയ കുട്ടികള്‍ അലര്‍ജിയുണ്ടാകാനുള്ള സാധ്യത കുറവാണ്.


 • കുളിക്കാതിരിക്കുന്നത്

  നിങ്ങള്‍ എല്ലാ ദിവസവും കുളിക്കുകയാണെങ്കില്‍, ചര്‍മ്മത്തില്‍ നിന്നും മുടിയില്‍ നിന്നും അവശ്യ എണ്ണകള്‍ ഇല്ലാതാവുന്നുണ്ട്. എന്നാല്‍ കുളിക്കാതിരിക്കുന്നത് ജലാംശം നിലനിര്‍ത്താനും സംരക്ഷിക്കാനും ആവശ്യമാണ്. സോപ്പ് ഇല്ലാത്ത ചൂടുവെള്ളം പോലും ചര്‍മ്മത്തിന് തിളക്കവും ഇലാസ്റ്റിക്തുമായി തുടരാന്‍ ആവശ്യമായ ധാരാളം ബാക്ടീരിയകളെ നശിപ്പിക്കും. അതിനാല്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കുളിക്കാതിരിക്കുന്നത് തികച്ചും സ്വാഭാവികവും ആരോഗ്യകരവുമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ പല വിധത്തിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മുടെ ദൈനം ദിന ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ദിവസവും നമ്മുടെ അശ്രദ്ധ ശ്രദ്ധയിലേക്ക് തിരിച്ച് വിട്ടാല്‍ ഒരു പരിധി വരെ പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

Most read: കോവിഡ്19: ലക്ഷണങ്ങളില്ലെങ്കിലും രോഗവാഹകരാവാം

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ആരോഗ്യം തന്നെയാണ് ഏറ്റവും വലുത്. നമ്മുടെ ചില ശീലങ്ങള്‍ മാറ്റിയാല്‍ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നമ്മള്‍ ശീലമാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.