Back
Home » ആരോഗ്യം
ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്
Boldsky | 12th May, 2020 11:45 AM
 • എരിവ്, പുളി അമിതമാക്കേണ്ട

  അധികമായാല്‍ അമൃതും വിഷം എന്നു പറയുന്ന പോലെയാണ് ഭക്ഷണവും. എരിവ്, പുളി എന്നിവയൊക്കെ അള്‍സറിനു വളമാകുന്ന വില്ലന്‍മാരാണ്. അതിനാല്‍ അള്‍സര്‍ വരാതെ ശ്രദ്ധിക്കാന്‍ അല്ലെങ്കില്‍ അള്‍സറിന്റെ ചെറിയ സാധ്യതയുള്ളവരൊക്കെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ലഘൂകരിച്ചു കൊണ്ടുവരിക. ഇവയൊക്കെ മിതമായ അളവില്‍ മാത്രം കഴിക്കുക.


 • ഭക്ഷണം ക്ഷമയോടെ കഴിക്കുക

  ചിലരെ നാം ശ്രദ്ധിച്ചിട്ടുണ്ടാവും, തിടുക്കത്തില്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റു പോകുന്നവരും വളരെ പതിയെ മാത്രം ഭക്ഷണം കഴിക്കുന്നവരും. ഭക്ഷണം ആസ്വദിച്ച് കഴിക്കുക എന്നതാണ് അതിന്റെ ഒരു രീതി. അതിനായി സമയം പെട്ടെന്നോ അധികരിക്കുകയോ ചെയ്യരുത്. കഴിക്കുന്ന ഭക്ഷണം ക്ഷമയോടെ ചവച്ചരച്ചു മാത്രം കഴിക്കുക. ദഹനപ്രക്രിയ വേഗത്തിലാകാനും ഇത് സഹായിക്കും.

  Most read: വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം


 • അമിതഭക്ഷണം വേണ്ട

  ഉച്ചയ്ക്കും രാത്രിയുമൊക്കെ സാധാരണയായി മലയാളികള്‍ വയറുനിറച്ച് ഭക്ഷണം കഴിച്ച് ശീലമുള്ളവരാണ്. ഉച്ചയ്ക്ക് അത്ര പ്രശ്‌നമല്ലെങ്കിലും രാത്രിയില്‍ വയറു നിറയെ കഴിക്കുന്നത് ആരോഗ്യത്തെ സംബന്ധിച്ച് അല്‍പം പ്രശ്‌നം തന്നെയാണ്. അള്‍സറിന്റെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഭക്ഷണം അമിതമായി കഴിക്കാതിരിക്കുക.. വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിച്ച് അല്‍പസമയം കഴിഞ്ഞ് ആവശ്യം വെള്ളവും കുടിക്കുക.


 • വറുത്തതും പൊരിച്ചതും കുറക്കുക

  പല അനാരോഗ്യകരമായ അവസ്ഥകള്‍ക്കും കാരണക്കാരന്‍ എന്നപോലെ തന്നെ മാംസഭക്ഷണങ്ങള്‍ അള്‍സറിനും കാരണമാകും. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഉപഭോഗം കുറക്കുക. വയറിലെ അസ്വസ്ഥതയ്ക്കും നെഞ്ചെരിച്ചിലിനും ഇത്തരം ഭക്ഷണങ്ങള്‍ കാരണമാകും. ദഹനത്തിനു സമയമേറെ എടുക്കുന്ന ഭക്ഷണങ്ങളും അള്‍സര്‍ സാധ്യത കുറക്കാന്‍ ഒഴിവാക്കേണ്ടതാണ്.

  Most read: സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍


 • മസാലക്കൂട്ടുകള്‍ കുറക്കുക

  ഇന്ത്യന്‍ വിഭവങ്ങള്‍ അറിയപ്പെടുന്നതു തന്നെ അവയുടെ പ്രശസ്തമായ സ്‌പൈസി മസാലക്കൂട്ടുകള്‍ക്കാണ്. എരിവ്, പുളി എന്നിവയൊക്കെ മറ്റു രാജ്യങ്ങളിലെ ഭക്ഷണങ്ങളെ അപേക്ഷിച്ച് അല്‍പം കൂടുതലാണ് ഇവിടെയെന്ന് നിസ്സംശയം പറയാം. എന്നാല്‍ ഇവയൊക്കെ അള്‍സറിന് കാരണമായേക്കാം എന്നതിനാല്‍ മസാലക്കൂട്ട് നിറഞ്ഞ കറികള്‍ അമിതമായി ഉപയോഗിക്കാതിരിക്കുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.


 • ചായയുടെ ഉപയോഗം

  അമിതമായ ചായയുടെ ഉപയോഗം പല അസുഖങ്ങള്‍ക്കും കാരണമാകുന്നതാണ്. അതുപോലെ തന്നെയാണ് അള്‍സറിന്റെ കാര്യത്തിലും. ചായ, കാപ്പി മുതലായവ ദിവസത്തില്‍ അമിതമായ കഴിക്കുന്നത് അള്‍സറിനും വഴിവയ്ക്കും.

  Most read: ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ


 • മദ്യം

  മദ്യം എങ്ങനെ കുടിച്ചാലും ശരീരത്തിന് കേടാണ്. അങ്ങനെയുള്ളപ്പോള്‍ അള്‍സര്‍ സാധ്യതയ്ക്ക് പ്രത്യേകിച്ച്, മദ്യം ഒരു കാരണമാകുന്നു. സ്ഥിരരമായി മദ്യപിക്കുന്ന മിക്കവരും അമിതമായ അളവില്‍ മദ്യം അകത്താക്കുന്നവരാണ്. അതിനാല്‍ ഇത്തരക്കാരില്‍ അള്‍സര്‍ സാധ്യതയും ഏറെയാണ്. വയറിന് പല കേടുപാടുകളും വരുത്തുന്ന ഘടകങ്ങള്‍ മദ്യത്തിലുണ്ട്. അതിനാല്‍ അള്‍സര്‍ സാധ്യതയുള്ളവര്‍ മദ്യം എത്രയും പെട്ടെന്ന് ഒഴിവാക്കുന്നതാണ് നന്ന്.
ഉദര സംബന്ധമായ പ്രശ്‌നങ്ങളുമായി ജീവിക്കുന്നവര്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഏറിവരികയാണ്. ഇതിനു പ്രധാന കാരണം ജീവിതശൈലിയും ക്രമരഹിതമായ ഭക്ഷണശീലങ്ങളുമാണ്. യുവാക്കളിലും മധ്യവയസ്‌കരിലും പ്രധാനമായി കണ്ടുവരുന്നൊരു ഉദര സംബന്ധ അസുഖമാണ് അള്‍സര്‍. അള്‍സറിന്റെ പിടിയില്‍പെട്ടാല്‍ എന്തു ഭക്ഷണവും കഴിക്കാമെന്ന ധാരണ മാറ്റിനിര്‍ത്തുന്നതാണ് നല്ലത്. ഒപ്പം ഭക്ഷണകാര്യത്തില്‍ കൃത്യമായ അടുക്കും ചിട്ടയും വേണമെന്നതും ഓര്‍ക്കേണ്ടതാണ്.

Most read: റംസാന്‍ വ്രതം; പ്രമേഹ രോഗികള്‍ ശ്രദ്ധിക്കാന്‍

അള്‍സര്‍ പ്രധാനമായും ബാധിക്കുന്നത് ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയുമാണ്. വയറുവേദ, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഒരു മണിക്കൂറിനിടയില്‍ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അള്‍സറിന്റെ ലക്ഷണമാകാം. അള്‍സറിന്റെ ഇത്തരം ലക്ഷണം തുടക്കത്തിലേ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അസ്വസ്ഥമായ വയറുമായി ജീവിക്കേണ്ട അവസ്ഥയായിരിക്കും. അള്‍സര്‍ വരാതിരിക്കാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഭക്ഷണക്കാര്യത്തില്‍ ചില കാര്യങ്ങള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി.