Back
Home » ആരോഗ്യം
വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാ
Boldsky | 15th May, 2020 10:27 AM
 • ഭക്ഷണവും വിഷാദവും

  വിഷാദരോഗത്തിന് കാരണമായേക്കാവുന്ന ഒരു ഘടകം ഒരു വ്യക്തിയുടെ ഭക്ഷണ ശീലമാണ്, അത് അവര്‍ കഴിക്കുന്ന പോഷകങ്ങളെ നിര്‍ണ്ണയിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം നിരാശയുടെ ലക്ഷണങ്ങളെ നീക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ ആരോഗ്യകരമായ ഭക്ഷണം നല്‍കി വിഷാദരോഗമുള്ളവരില്‍ 12 ആഴ്ച നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത് കഠിനമായ വിഷാദരോഗമുള്ളവരുടെ അവസ്ഥ മെച്ചപ്പെട്ടുവെന്നാണ്.


 • മുട്ട

  ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ ഇതിലും നല്ല പ്രോട്ടീന്‍ സമ്പുഷ്ടമായ സമീകൃതാഹാരം വേറെയില്ല. വിറ്റാമിന്‍ ബി, സിങ്ക്, ഒമേഗ 3 എന്നിവയും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് മുട്ട. വര്‍ക്ക് ഔട്ടുകള്‍ ഉള്‍പ്പെടെ ഒരു ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജ്ജം മുട്ട നിങ്ങള്‍ക്ക് നല്‍കുന്നു. വിശപ്പും അനാവശ്യ ഭക്ഷണ ആസക്തിയും തടയാന്‍ മുട്ട സഹായിക്കുന്നു. അനാരോഗ്യകരമായ ലഘുഭക്ഷണത്തില്‍ നിന്നുള്ള രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുന്നു. ഈ പ്രക്രിയ തന്നെ നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റുന്നു.


 • ധാന്യം

  നല്ല കാര്‍ബോഹൈഡ്രേറ്റും മോശം കാര്‍ബോഹൈഡ്രേറ്റുമുണ്ട്, നല്ല കാര്‍ബോഹൈഡ്രേറ്റുകള്‍ സങ്കടത്തിനും വിഷാദത്തിനും എതിരെ പോരാടാന്‍ നിങ്ങളെ സഹായിക്കുന്നു. ധാന്യ ഉല്‍പന്നങ്ങള്‍ക്ക് സന്തോഷത്തിന്റെ സത്തയുണ്ട്. ഇത് മലബന്ധത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന സെലിനിയം, ഫ്രീ റാഡിക്കലുകളുമായി പോരാടുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രോഗങ്ങളെ അകറ്റാനുള്ള ഫലപ്രദമായ ഉപായമാണ് ധാന്യങ്ങള്‍.

  Most read: നട്ടെല്ല് തകര്‍ക്കും നിങ്ങളുടെ ഈ ശീലങ്ങള്‍


 • മത്സ്യം

  പ്രത്യേകിച്ച് എണ്ണമയമുള്ള സാല്‍മണ്‍, അയല, ട്രൗട്ട്, മത്തി, ട്യൂണ എന്നിവ വിഷാദത്തിനെതിരെ പോരാടുന്നതിനുള്ള മികച്ച മത്സ്യവിഭവങ്ങളാണ്. കാരണം അവയില്‍ ഒമേഗ 3 കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ കൊഴുപ്പുകള്‍ തലച്ചോറിന്റെ ആരോഗ്യത്തില്‍ പ്രധാനമാണ്, കൂടാതെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ പ്രധാനമായ ന്യൂറോ ട്രാന്‍സ്മിറ്ററായ സെറോടോണിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. കൂടുതല്‍ മത്സ്യം കഴിക്കുന്ന ആളുകള്‍ക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.


 • വാല്‍നട്ട്

  അവശ്യ ഒമേഗ കൊഴുപ്പുകള്‍ മുതല്‍ പ്രോട്ടീന്‍, ഫൈബര്‍ മുതലായവ വരെ വാല്‍നട്ടില്‍ അടങ്ങിയിരിക്കുന്നു. മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന വാല്‍നട്ട്, ഒമേഗ 3 കൊഴുപ്പിന്റെ ഏറ്റവും ഉയര്‍ന്ന സസ്യ അധിഷ്ഠിത സ്രോതസ്സുകളില്‍ ഒന്നാണ്. ഇതിലെ പ്രോട്ടീന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താനും സഹായിക്കുന്നു. നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തെ ശക്തിപ്പെടുത്തുന്നതിനും സെല്‍ വളര്‍ച്ചയ്ക്കും ഇതിലെ മഗ്‌നീഷ്യം ഉള്ളടക്കം സഹായിക്കുന്നു. വാല്‍നട്ടിലെ പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും തലച്ചോറിന്റെ ആരോഗ്യവും ന്യൂറല്‍ കണക്ഷനുകളും മെച്ചപ്പെടുത്തുന്നു.

  Most read: ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്


 • ചീര

  ആരോഗ്യപരമായ പല ഗുണങ്ങളുമുള്ള ഒരു വൈവിധ്യമാര്‍ന്ന പച്ചക്കറിയാണ് ചീര. നിങ്ങളുടെ മാനസികാരോഗ്യത്തെയും ചീര മെച്ചപ്പെടുത്തുന്നു. ഇരുമ്പിനു പുറമെ ചീരയില്‍ ഫോളിക് ആസിഡും അടങ്ങിയിരിക്കുന്നു. ഫോളിക് ആസിഡ് ചുവന്ന രക്താണുക്കളുടെ ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു, നിങ്ങളുടെ സന്തോഷത്തെ ചെറുക്കുന്ന രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.


 • വാഴപ്പഴം

  അടുത്ത തവണ നിങ്ങള്‍ക്ക് വിഷാദം തോന്നുമ്പോള്‍ ഒരു വാഴപ്പഴം കഴിക്കുക. അത് നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു, കോശങ്ങളുടെ വികാസത്തിന് സഹായിക്കുന്നു. വാഴപ്പഴം നിങ്ങളുടെ നാഡീവ്യവസ്ഥയുടെ ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു. നിങ്ങള്‍ അമിതദേഷ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലോ സമ്മര്‍ദ്ദമോ വിഷാദമോ അലട്ടുന്നുണ്ടെങ്കിലോ മനസിലാക്കുക നിങ്ങള്‍ക്ക് വിറ്റാമിന്‍ ബി കുറവാണെന്ന്. നിങ്ങളുടെ ദൈനംദിന ഉപഭോഗത്തില്‍ വിറ്റാമിന്‍ ബി ലഭിക്കുന്നതിനു മികച്ച ഭക്ഷണമാണ് വാഴപ്പഴം. തലച്ചോറില്‍ ട്രിപ്‌റ്റോഫാന്റെ ആഗിരണത്തിന് പഴത്തിലെ അന്നജം സഹായിക്കുന്നു. ജീവകം B6, ട്രിപ്‌റ്റോഫാനിനെ സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ ആയി മാറ്റാന്‍ സഹായിക്കുന്നു. ഈ ഹോര്‍മോണ്‍ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു


 • ശതാവരി

  വിഷാദത്തിനെതിരെ പോരാടുന്നതിനുള്ള താക്കോല്‍ ഫോളിക് ആസിഡാണ്. നിങ്ങളിലെ കുറഞ്ഞ അളവിലുള്ള ഫോളേറ്റ് വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആളുകള്‍ സാധാരണയായി ഫോളേറ്റിനായി ഗുളികകളെയാണ് ആശ്രയിക്കുന്നത്, എന്നാല്‍ ശതാവരിയില്‍ ഉയര്‍ന്ന അളവിലുള്ള ഫോളേറ്റുണ്ടെന്ന് മനസിലാക്കുക. കൂടാതെ ട്രപ്‌റ്റോഫാനും ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു. ഫോളേറ്റും ട്രപ്‌റ്റോഫാനും സെറോടോണിന്‍ ഹോര്‍മോണിന്റെ ഉല്‍പ്പാദനത്തിനു സഹായിക്കുന്നു. ഇത് നിങ്ങളുടെ മൂഡ് ഉണര്‍ത്തുന്നു.

  Most read: റംസാന്‍ വ്രതം; പ്രമേഹ രോഗികള്‍ ശ്രദ്ധിക്കാന്‍


 • ബീറ്റ്‌റൂട്ട്

  വിഷാദരോഗത്തിനെതിരെ പോരാടുന്നതിന് സഹായിക്കുന്ന നിരവധി പോഷകങ്ങളും വിറ്റാമിനുകളും ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്നു. ഇതിലെ ഫോളേറ്റ്, മഗ്‌നീഷ്യം, യുറിഡിന്‍ എന്നിവ ന്യൂറോ ട്രാന്‍സ്മിറ്ററുകളായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.


 • മധുരക്കിഴങ്ങ്

  മധുരക്കിഴങ്ങില്‍ ബീറ്റാ കരോട്ടിന്‍, ബി 6 എന്നിവ കാണപ്പെടുന്നു. ഈ രണ്ട് ഘടകങ്ങളും നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കൂടാതെ ബി 6 ഒരു മൂഡ് എന്‍ഹാന്‍സറായി പ്രവര്‍ത്തിക്കുന്നു. വിഷാദം ഉള്ളവരെ ചികിത്സിക്കാന്‍ ബി 6 ഉപയോഗിക്കുന്നു.


 • വിത്തുകള്‍

  വിഷാദരോഗത്തോട് മല്ലിടുകയാണെങ്കില്‍ ഫ്‌ളാക്‌സ് സീഡും ചിയ വിത്തുകളും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഈ രണ്ട് തരം വിത്തുകളും ഒമേഗ 3 കൊഴുപ്പിന്റെ മികച്ച ഉറവിടങ്ങളാണ്. ഒരു ടേബിള്‍ സ്പൂണ്‍ ചിയ വിത്തുകള്‍ നിങ്ങളുടെ പ്രതിദിന ഉപഭോഗ ഒമേഗ 3 യുടെ ഏകദേശം 61% നല്‍കുന്നു, ഒരു ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് പ്രതിദിന ശുപാര്‍ശയുടെ ഏകദേശം 39% നല്‍കുന്നു. ട്രിപ്‌റ്റോഫാന്‍ വര്‍ദ്ധിപ്പിക്കുന്നതിന് മത്തങ്ങ, സ്‌ക്വാഷ് വിത്തുകള്‍ എന്നിവയും മികച്ചതാണ്. സെറോടോണിന്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു അവശ്യ അമിനോ ആസിഡാണ് ട്രിപ്‌റ്റോഫാന്‍.

  Most read: വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം


 • തൈര്

  തൈരില്‍ ധാരാളമായി പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഒരു പ്രോബയോട്ടിക് പോലെ മികച്ചതാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പുകള്‍ മസ്തിഷ്‌ക ബൂസ്റ്ററുകളായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ ഗവേഷണങ്ങള്‍ കാണിക്കുന്നത് നല്ല ഉദരാരോഗ്യം നല്ല മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. പ്രോബയോട്ടിക്കുകള്‍ നിങ്ങളുടെ കുടലിലെ സൂക്ഷ്മാണുക്കളെ നീക്കാന്‍ സഹായിക്കുന്നതിലൂടെ മാനസികാവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവകൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവയാല്‍ വലയം ചെയ്യപ്പെട്ടവരാണോ നിങ്ങള്‍? എന്തു ചെയ്തിട്ടും ദിവസവും മൂഡ് ഓഫ് ആവുന്ന അവസ്ഥയുണ്ടോ നിങ്ങള്‍ക്ക്? എന്നാല്‍ വിഷമിക്കേണ്ട.. തെറാപ്പികള്‍ മാത്രമല്ല, നിങ്ങളെ മാനസികമായി ശക്തരാക്കാന്‍ ഭക്ഷണവും സഹായിക്കും. മാനസികാരോഗ്യം നേടാന്‍ പലരും പല വഴികളും തേടുമെങ്കിലും ഏറ്റവും അവഗണിക്കപ്പെട്ട ഒരു ഘടകമാണ് പോഷകാഹാരം. നമ്മുടെ ശാരീരിക ആരോഗ്യത്തിലും മാനസികവും വൈകാരികവുമായ ആരോഗ്യത്തിനും ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങള്‍ വിഷാദവുമായി മല്ലിടുമ്പോള്‍, ശരിയായ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് അല്‍പ്പം മെച്ചപ്പെട്ടതായി നിങ്ങള്‍ക്ക് അനുഭവപ്പെടും.

Most read: കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

വിഷാദത്തില്‍ ജീവിക്കുന്നവര്‍ക്ക് നിങ്ങളുടെ ഭക്ഷണത്തിലെ ചില ചെറിയ മാറ്റങ്ങളിലൂടെ നിങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ദൈനംദിന ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നതിനും സഹായിക്കും. ചില ഭക്ഷണങ്ങളില്‍ പ്രത്യേക ഗുണങ്ങളുണ്ട്, അത് ചില ഗ്രന്ഥികളെയും ഹോര്‍മോണുകളെയും സന്തോഷിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ വിഷാദവും ഉത്കണ്ഠയും ഇല്ലാതാക്കി മികച്ച മൂഡ് പ്രദാനം ചെയ്യുന്ന മികച്ച ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.