Back
Home » വാർത്ത
സൂഫിയും സുജാതയും ആമസോണ്‍ പ്രൈമിലൂടെ; തമിഴിന്റേയും ഹിന്ദിയുടേയും പാതയില്‍ മലയാളവും
Oneindia | 15th May, 2020 11:09 AM

മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ച ചിത്രം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റിലീസ്‌ മാറ്റിവെക്കുകയായിരുന്നു. മാര്‍ച്ച് 12 ന് റിലീസ് ചെയ്യാനിരുന്ന വാങ്ക്, ടൊവീനോ കേന്ദ്രകഥാപാത്രമായി എത്തുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് തുടങ്ങിയ ചിത്രങ്ങളും ഇത്തരത്തില്‍ റിലീസ് മാറ്റിവെച്ച മലയാള ചിത്രങ്ങളാണ്. ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ തിയറ്ററുകള്‍ എന്നു തുറക്കാനാവും എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ സട്രീമിംഗ് ഫ്‌ളാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ റിലീസ് ചെയ്യാനും സിനിമാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.

Jayasurya's film will release through amazon prime | FilmiBeat Malayalam

ഡിജിറ്റല്‍ സ്ട്രീമിംഗ് ഫ്‌ളാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ തമിഴ്‌ നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയത് കഴിഞ്ഞദിവസമായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്‌. സൂര്യ അഭിനയിക്കുന്നതും അദ്ധേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ ടു ഡി എന്റര്‍ടൈയിന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നതുമായ ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ചെയ്യണ്ടേതില്ല എന്നായിരുന്നു തമിഴ്‌നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്‌സ് ഓണേഴ്‌സ്‌ അസോസിയേഷന്റെ തീരുമാനം. ജ്യോതിക നായികയായി അഭിനയിച്ച, സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ ടു ഡി എന്റര്‍ടൈയിന്‍മെന്റ്‌സ് നിര്‍മ്മിച്ച പൊന്‍മകള്‍ വന്താള്‍ എന്ന ചിത്രം നേരിട്ട് ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഈ തീരുമാനം. തമിഴില്‍ മാത്രമല്ല ചില ബോളിവുഡ് ചിത്രങ്ങളും ഇത്തരത്തില്‍ ഡിജിറ്റല്‍ സ്ട്രീമിംഗ് ഫ്‌ളാറ്റ്‌ഫോമിലൂടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.

ഇപ്പോഴിതാ മലയാളത്തിലും ആദ്യമായി ഡിജിറ്റല്‍ റിലീസ് നടക്കുകയാണ്. ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജയസൂര്യയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്. സൂഫിയായി ജയസൂര്യ എത്തുമ്പോള്‍ ബോളിവുഡ് നടി അദിതി റാവു ഹൈദരിയാണ് നായികയായി എത്തുന്നത്. സിദ്ധിഖ്,ഹരീഷ് കണാരന്‍,വിജയ് ബാബു,മണികണ്ഠന്‍ പട്ടാമ്പി,മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഹരി നാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്‌. അനു മൂത്തേടത്താണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ലോക് ഡൗണിലും സഹായിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ആമിര്‍ ഖാനും കിരണ്‍ റാവുവും