Back
Home » തമിഴ് മലയാളം
നയന്‍താരയുടെ അമ്മയെ ആശംസിച്ചതിന് ട്രോള്‍! വായടപ്പിക്കുന്ന മറുപടിയുമായി വിഘ്‌നേഷ്
Oneindia | 15th May, 2020 05:55 PM
 • ഇതിന്റെയും ചിത്രങ്ങള്‍

  ഇതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. നയന്‍സിന്റെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിനായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ മാതൃദിനത്തില്‍ നയന്‍താരയുടെ അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് വിഘ്‌നേഷ് എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ അമ്മയ്‌ക്കൊപ്പം ഭാവി അമ്മായി അമ്മയ്ക്കും തന്റെ കുഞ്ഞുങ്ങളുടെ അമ്മയാവാന്‍ പോകുന്നവള്‍ക്കുമായിരുന്നു വിഘ്‌നേഷ് ശിവന്റെ ആശംസ.


 • പോസ്റ്റിനൊപ്പം

  പോസ്റ്റിനൊപ്പം വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മാതൃദിനത്തില്‍ ഒന്നിലധികം പോസ്റ്റുകളുമായിട്ടാണ് വിഘ്‌നേഷ് ശിവന്‍ എത്തിയിരുന്നത്. ആദ്യം സ്വന്തം അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമുള്ള ചിത്രമായിരുന്നു സംവിധായകന്‍ പങ്കുവെച്ചത്. ചെറുപ്പം മുതല്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും ഒരു ടിക് ടോക് വീഡിയോയും അതിനൊപ്പമുണ്ടായിരുന്നു.

  ഞാന്‍ കണ്ട മമ്മൂക്കയ്ക്ക് മുന്‍കോപവുമില്ല, ജാഡയുമില്ല! മെഗാസ്റ്റാറിനെക്കുറിച്ച് ആരാധകന്റെ കുറിപ്പ്


 • പിന്നാലെയാണ് നയന്‍താരയും

  പിന്നാലെയാണ് നയന്‍താരയും അമ്മയും ഒന്നിച്ചുള്ള ചെറുപ്പം മുതലുള്ളതും അല്ലാത്തതുമായ ചിത്രങ്ങളും വിഘ്നേഷ് പോസ്റ്റ് ചെയ്തത്. 'മാതൃദിനാശംസകള്‍ മിസിസ് കുര്യന്‍. ഈ സുന്ദരിക്കുട്ടിയെ നിങ്ങള്‍ നന്നായി വളര്‍ത്തി. അമ്മേ നിങ്ങളെ ഞങ്ങള്‍ ഒരുപാട് സ്നേഹിക്കുന്നു. നന്ദി അമ്മു... എന്നാണ് ഈ പോസ്റ്റിന് വിഘ്നേശ് ക്യാപ്ഷനിട്ടിരുന്നത്.

  ശൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാള്‍! ശശി തരൂറിനെ പ്രശംസിച്ച് സിനിമാ ലോകം


 • പിന്നാലെ തനിക്കെതിരെ

  പിന്നാലെ തനിക്കെതിരെ വിമര്‍ശനവുമായി എത്തിയ ആള്‍ക്ക് സംവിധായകന്‍ നല്‍കിയ മറുപടിയും വൈറലായിരുന്നു. നിന്റെ അമ്മയോട് പോയി പറയെടാ ആദ്യം എന്നായിരുന്നു ഇയാളുടെ കമന്റ്. വിമര്‍ശകന് സര്‍ക്കാസ്റ്റിക് രീതിയിലുളള മറുപടിയായിരുന്നു വിഘ്‌നേഷ് ശിവന്‍ നല്‍കിയത്. ഞാന്‍ ആശംസിച്ചു ബ്രോ. നിങ്ങളുടെ അമ്മയ്ക്കും ഹാപ്പി മദേഴ്‌സ് ഡേ നേരുന്നു. അവര്‍ നിങ്ങളെപ്പോലുള്ള നല്ല ഹൃദയമുള്ള ഒരു വ്യക്തിക്ക് ജന്മം നല്‍കി. ദൈവം രക്ഷിക്കട്ടെ, വിഘ്‌നേഷ് ശിവന്‍ കുറിച്ചു.

  ശ്രേഷ്ഠയെ ആണോ എന്നെയാണോ കൂടുതൽ ഇഷ്ടം? സുജാതയെ ഉത്തരം മുട്ടിച്ച ശ്വേതയുടെ ചോദ്യം


 • നാനും റൗഡി താന്‍

  നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു നയന്‍സും വിഘ്‌നേഷും പ്രണയത്തിലായത്. വിഘ്‌നേഷിന്റെ രണ്ടാമത്തെ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു. നാനും റൗഡി താനും ശേഷം നയന്‍താരയെ നായികയാക്കിയുളള പുതിയ ചിത്രം വിഘ്‌നേഷ് ശിവന്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നയന്‍താര. സിനിമയിലെത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ലേഡീ സൂപ്പര്‍ സ്റ്റാറായി തിളങ്ങിനില്‍ക്കുകയാണ് നയന്‍താര. തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ നടിയുടെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരുന്നു. നയന്‍താരയുടെ പുതിയ വിശേഷങ്ങള്‍ അറിയാനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

വിഘ്‌നേഷ് ശിവനുമായുളള നടിയുടെ പ്രണയം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും കൂടുതലായി പുറത്തുവന്നതോടെയാണ് നയന്‍സും വിഘ്‌നേഷും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും ഒരുമിച്ചുളള യാത്രകള്‍ക്കായി ഇരുവരും സമയം കണ്ടെത്തിയിരുന്നു.