Back
Home » യാത്ര
കള്ളം പറഞ്ഞാല്‍ ജീവനെടുക്കുന്ന മണിയും നേപ്പാളില്‍ നിന്നും ഇവിടെയെത്തിയ വിഗ്രഹവും
Native Planet | 21st May, 2020 08:00 AM
 • മഹാലാസാ നാരായണി ക്ഷേത്രം

  എത്ര വായിച്ചു തീര്‍ത്താലും കണ്ടറിഞ്ഞാലും വിസ്മയങ്ങള്‍ മാത്രം ബാക്കി വയ്ക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് മഹാലാസാ നാരായണി ക്ഷേത്രം. വിഷ്ണുവിന്‍റെ പെണ്‍അവതാരമായ മോഹിനിയെ ആരാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണ് ഇത്. നാലു കൈകളുള്ള, ഒന്നില്‍ തൃശൂലവും അടുത്തതില്‍ വാളും മറ്റൊന്നില്‍ വെട്ടിയെടുത്ത തലയും നാലാമത്തെ കയ്യില്‍ ഒരു പാത്രവും പിടിച്ചാണ് മഹാലാസ നില്‍ക്കുന്നത്. ഇവിടുത്തെയും സൗത്ത് കാനറയിലെയും വൈഷ്ണവരും ഗൗഡസാരസ്വ ബ്രാഹ്മണരും നാരായണി എന്ന പേരിലാണ് മഹാലാസയെ ആരാധിക്കുന്നത്.


 • ക്ഷേത്ര ചരിത്രം

  ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്രം അത്ര പ്രസിദ്ധമല്ലെങ്കിലും കഥകളോട് ചേര്‍ന്നു നില്‍ക്കുന്ന ഐതിഹ്യങ്ങള്‍ ഏറെയുണ്ട് പറയുവാന്‍. മഹാലാസയുട‌െ ആദ്യ ക്ഷേത്രം 1567 ല്‍ പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ചു എന്നാണ് പറയുന്നത്. എങ്കിലും കേടുപാടുകളില്ലാതെ വിശ്വാസികള്‍ക്ക് വിഗ്രഹം തിരികെ കിട്ടുകയുണ്ടായി. ക്രിസ്ത്യന്‍ ഭരണം ശക്തിപ്രാപിച്ച കാലത്ത് ഇവിടെ നിന്നും വെല്‍ഹാം എന്ന സ്ഥലത്തേയ്ക്ക് വിഗ്രഹം മാറ്റി. പിന്നീട് 17-ാം നൂറ്റാണ്ടിലാണ് പോര്‍ച്ചുഗീസുകാരുടെ ഭരണത്തിന് പുറത്തുള്ള മാര്‍ഡോല്‍ എന്ന സ്ഥലത്തേയ്ക്ക് ക്ഷേത്രം നിര്‍മ്മിച്ച് വിഗ്രഹം മാറ്റുന്നത്.


 • നേപ്പാളില്‍ നിന്നും

  എന്നാല്‍ മഹാലാസയുട‌െ വിഗ്രഹം നേപ്പാളില്‍ നിന്നുമാണ് ഇവിടെ എത്തിയതെന്നു ഒരു കഥയുണ്ട്. കാര്യങ്ങള്‍ക്ക് വ്യക്തത ഇല്ലെങ്കിലുമ ഇങ്ങനെ വിശ്വസിക്കുന്നവരും ഇവിടെ ധാരാളമുണ്ട്. നേപ്പാളില്‍ നിന്നും മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വിഗ്രഹം എത്തിയെന്നും തുടര്‍ന്ന് മുഗള്‍ ഭരണകാലത്ത് മുസ്ലീം ആധിപത്യത്തിലമര്‍ന്ന ഇവിടെ നിന്നും വിഗ്രഹം ഗോവയിലെ ഒരു രഹസ്യ സ്ഥാനത്ത് എത്തി എന്നും വിശ്വസിക്കപ്പെടുന്നു. പിന്നീട് വെര്‍ണയില്‍ ഇന്നു കാണുന്ന വിധത്തിലുള്ള ളരു ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു.


 • കള്ളം പറഞ്ഞാല്‍ ജീവനെടുക്കുന്ന മണി

  ഇവിടുത്തെ കൂറ്റന്‍ പിച്ചളമണിയുടെ പേരിലും ക്ഷേത്രം പ്രസിദ്ധമാണ്. നാവ് ഇല്ലാത്ത മണിയാണ് ഇത്. സാധാരണയായി കള്ളം പറയുന്നത് തെളിയിക്കുവാനാണ് ഈ മണി പോര്‍ച്ചുഗാസുകാരുടെ കാലത്തിനും മുന്‍പേ ഇവിടെ ഉപയോഗിച്ചിരുന്നത്. ആരെങ്കിലും കള്ളമാണോ പറയുന്നത് എന്നു തെളിയിക്കേണ്ട സമയത്ത് മാത്രമാണ് മണിയില്‍ നാവ് ഘടിപ്പിക്കുന്നത്. മണി മുഴങ്ങുന്ന സമയത്ത് പരീക്ഷണത്തിന് നില്‍ക്കുന്ന ആള്‍ കളവാണ് പറഞ്ഞതെന്ന് തെളിഞ്ഞാല്‍ ദേവി ആ വ്യക്തിയുടെ ജീവന്‍ മൂന്നു ദിവസത്തിനുള്ളില്‍ എടുക്കുമെന്നാണ് വിശ്വാസം. പോർച്ചുഗീസ് ഭരണകാലത്ത് ക്ഷേത്രത്തിലെ സാക്ഷ്യം കോടതിയിൽ സ്വീകാര്യമായി കണക്കാക്കപ്പെട്ടിരുന്നു.


 • സ്ത്രീയും പുരുഷനുമായി

  മഹാലാസയെ ഒരേ സമയം സ്ത്രീയും പുരുഷനുമായാണ് കണക്കാക്കുന്നത്. ആഭരണങ്ങളും അലങ്കാരങ്ങളുമിട്ട് വര്‍ഷത്തില്‍ പല തവണ ഒരു സ്ത്രീയേപ്പോലെ ഇവരെ ഒരുക്കാറുണ്ട്. വിഷ്ണുവിന്റെ ഭാര്യ ലക്ഷ്മിയെപ്പോലെയും വിഷ്ണുവിന്‍റെ അവതാരങ്ങളായ രാമനെയും കൃഷ്ണനെയും പോലെയും മഹാലാസയെ ഒരുക്കുന്ന പതിവും ഇവിടെയുണ്ട്.


 • ഞായറാഴ്ചകളില്‍

  ഞായറാഴ്ചകളിലാണ് ഇവിടെ ഏറ്റവും അധികം വിശ്വാസികള്‍ എത്തിച്ചേരുന്ന സമയം. അന്നേ ദിവസം ഇവിടെ പതിവ് പൂജകള്‍ കൂടാതെ വിശേഷാല്‍ പൂജകളും പ്രാര്‍ഥനകളും ചടങ്ങുകളും ഉണ്ടായിരിക്കും. ദേവിയെ ‌ശ്രീകോവിലിനുള്ളില്‍ നിന്നും പുറത്തെടുത്ത് എഴുന്നള്ളിക്കുന്ന ചടങ്ങും ഞായറാഴ്ചകളില്‍ ഇവിടെ നടക്കും.


 • വിദേശികള്‍ക്ക് പ്രവേശനമില്ല

  ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഈ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. 2011 ലാണ് ക്ഷേത്രത്തിനു യോജിക്കാത്ത വസ്ത്രങ്ങളാണ് വിദേശികള്‍ ഇവിടെ ധരിക്കുന്നത് എന്ന പേരില്‍ പ്രവേശനം നിഷേധിച്ചത്.

  തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

  രാമന്‍ പ്രതിഷ്ഠിച്ച ശിവനും അമ്പെയ്തുണ്ടാക്കിയ കുളവും, കാലത്തിന്‍റെ അ‌ടയാളമായ ക്ഷേത്രം

  ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!
ഗോവയിലെ ക്ഷേത്രങ്ങളെല്ലാം വിശ്വാസികള്‍ക്ക് അത്ഭുതം പകരുന്നവയാണ്. അടിച്ചുപൊളിക്കുവാനായി മാത്രം ഗോവയെ കാണുന്നവര്‍ക്ക് ഇവിടുത്തെ കാണേണ്ട ഇടങ്ങളുടെ പ‌‌ട്ടികയില്‍ ക്ഷേത്രങ്ങള്‍ കണ്ടാല്‍ അത്ഭുതപ്പെടാതെ തരമില്ല. അത്തരത്തിലൊരു ക്ഷേത്രമാണ് ഇവിടുത്തെ മര്‍ഡോല്‍ എന്ന സ്ഥലത്തുള്ള മഹാലാസാ നാരായണി ക്ഷേത്രം. വിഷ്ണുവിന്റെ മോഹിനി അവതാരത്തെ

ആരാധിക്കുന്ന വളരെ പ്രത്യേകത നിറ‍ഞ്ഞ ക്ഷേത്രങ്ങളിലൊന്നാണിത്...