Back
Home » യാത്ര
സൈക്കിളില്‍ പോകാം ഈ സ്വര്‍ഗ്ഗങ്ങളിലേക്ക്
Native Planet | 22nd May, 2020 03:15 PM
 • കൊച്ചിയില്‍ നിന്നും ആലപ്പുഴയ്ക്ക്

  കേരളത്തില്‍ സൈക്ലിങ്ങിനു പറ്റിയ നിരവധി റോഡുകള്‍ ഉണ്ട് എങ്കിലും അതില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് കൊച്ചിയില്‍ നിന്നും ആലപ്പുഴയ്ക്കുള്ള റോഡ് തന്നെയാണ്. പുലര്‍ച്ചെ കൊച്ചിയു‌‌‌ടെ തിരക്കുകളില്‍ വീഴാതെ മെല്ലെ യാത്ര തുടങ്ങി കാഴ്ചകള്‍ കണ്ടു യാത്ര ചെയ്യാം. ഒരുപാട് ദിവസങ്ങള്‍ യാത്രകള്‍ക്ക് ചിലവഴിക്കുന്നുണ്ടെങ്കില്‍ പോകുന്ന വഴിയിലെ കാഴ്ചകളെല്ലാം ഒന്നൊഴിയാതെ കണ്ടുതീര്‍ക്കാം. നാ‌ടന് ഭക്ഷണവും കാഴ്ചകളും എല്ലാമായി നിറയെ കാര്യങ്ങള്‍ ഈ യാത്രയില്‍ കാണുവാനുണ്ട്.


 • മൂന്നാറില്‍ നിന്നും ആനമലയ്ക്ക്

  പൊതുവേ മൂന്നാറിലെ റോഡകളും വശങ്ങളിലെ കാഴ്ചകളുമെല്ലാം ഏറെ ഭംഗിയുള്ളതാണ്. ഇവിടുത്തെ ഏത് വഴിയിലൂടെയും സൈക്ലിങ് നടത്താമെങ്കിലും അതിലേറ്റവും രസകരമായ പാത മൂന്നാറില്‍ നിന്നും ആനമലയിലേക്കുള്ളതാണ്. തേയിലത്തോ‌ട്ടങ്ങളും കുന്നുകളും ചന്ദനത്തോപ്പുകളുമെല്ലാം പിന്നിട്ടുള്ള ഈ യാത്രയില്‍ ചിന്നാറും മന്നവന്‍ ചോലയുമെല്ലാം കടന്ന് പോകും. യാത്രയില്‍ നിങ്ങള്‍ ഭാഗ്യമുള്ളവരാണെങ്കില്‍ കാട്ടുപോത്തും കുരങ്ങും ഉള്‍പ്പെടെയുള്ള വന്യജീവികളെ കണ്ടുമുട്ടുവാനും സാധ്യതയുണ്ട്.


 • ചെന്നൈയില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക്


  തമിഴ്നാട്ടില്‍ സൈക്ലിങ്ങിനു പറ്റിയ റൂട്ടാണ് ഈസ്റ്റ് കോസ്റ്റ് റോഡ് എന്നറിയപ്പെടുന്ന ചെന്നൈയില്‍ നിന്നും പോണ്ടിച്ചേരിയിലേക്കുള്ല റോഡ്. ഒരു വശത്ത് കടല്‍ക്കാറ്റേറ്റ് ക്ഷീണമറിയാതെയുള്ള യാത്രകളില്‍ ബീച്ചുകളില്‍ സമയെടുത്ത് വിശ്രമിച്ച് പോകാം. കടല്‍ക്കാഴ്ചകള്‍ തന്നെയാണ് ഈ യാത്രയുടെ പ്രധാന ആകര്‍ഷണം. വലിയ തിരക്കില്ലാത്ത ആ റോഡ് ചെന്നൈയിലെ മറക്കാനാവാത്ത യാത്ര നടത്തുവാന്‍ പറ്റിയ ഇടം കൂടിയാണ്.


 • താമരശ്ശേരി-വയനാട്

  കേരളത്തിലെ പ്രസിദ്ധമായ മറ്റൊരു സൈക്കിളിങ് റൂട്ടാണ് കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ നിന്നും വയനാ‌ട്ടിലേക്കുള്ളത്. ചുരം കയറി വളവുകളും തിരിവുകളുമായി സൈക്കിളില്‍ സഞ്ചരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും.


 • ഗോവയിലെ സൈക്കിള്‍ യാത്ര


  ഗോവ കറങ്ങുവാന്‍ ഏറ്റവും യോജിച്ച വഴികളിലൊന്നാണ് സൈക്കിള്‍ യാത്രയ ഗോവയുടെ സമ്പന്ന മുഖം മാത്രമല്ല, ദാരിദ്രം നിറഞ്ഞ കാഴ്ചകളും ഇവിടെ കാണാം. പൊതുഗതാഗത മാര്‍ഗ്ഗം ഉപയോഗിച്ചാല്‍ ഒരിക്കലും എത്തിപ്പെ‌‌ടുവാന്‍ സാധിക്കാത്ത കാഴ്ചകളും സൈക്കിള്‍ യാത്രയില്‍ കണ്ടെത്താം. അറബിക്കടലിന്‍റെ തീരത്തിലൂടെ നേത്രാവലി ഗ്രാമത്തിലേക്കുള്ള സൈക്കിള്‍ യാത്രയാണ് ഇവിടെ പ്രസിദ്ധമായ ഒന്ന്.


 • കൂര്‍ഗിലൂടെ

  അത്യാവശ്യം തിരക്കുള്ള റോഡുകള്‍ ആയിരിക്കുമെങ്കിലും കൂര്‍ഗ് കാഴ്ചകള്‍ കാണുവാന്‍ ഏറ്റവും യോജിച്ചത് സൈക്കിള്‍ യാത്ര തന്നെയാണ്. സൈക്കിളില്‍ കറങ്ങുന്നവര്‍ക്ക് സംശയമൊന്നും കൂ‌‌ടാതെ ഈ പാത പരീക്ഷിക്കാം. ആബ്ബി വെള്ളച്ചാട്ടവും സുവര്‍ണ്ണ ക്ഷേത്രവും നിസര്‍ഗ്ഗദാമയും ബാംബൂ ഫോറസ്റ്റുമെല്ലാം ദൂരങ്ങളിലാണെങ്കിലും സൈക്കിള്‍ യാത്ര രസിപ്പിക്കും എന്നതില്‍ സംശയം വേണ്ട.


 • കുമളിയില്‍ നിന്നും സൂര്യനെല്ലിയിലേക്ക്

  കാടും പച്ചപ്പും ഒക്കെ കണ്ട് മനോഹരമായ കാഴ്ചകളിലൂടെ പോകുവാന്‍ പറ്റിയ പാതകളിലൊന്നാണ് കുമളിയില്‍ നിന്നും സൂര്യനെല്ലിയിലേക്കുള്ള യാത്ര. ഇടുക്കിയിലെ തന്നെ ഇടങ്ങളാണെങ്കിലും മറ്റ് ഇടുക്കി കാഴ്ചകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടെയുള്ളത്. പശ്ചിമഘട്ടത്തിന്‍റെയും തമിഴ്നാടിന്‍റെയും ഏറ്റവും മനോഹരമായ കുറേ കാഴ്ചകള്‍ ഇവിടെയുണ്ട്. ഒക്‌‌‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ച സമയം.


 • കലിംപോങ്ങില്‍ നിന്നും സുലുക്കിലേക്കുള്ളത്

  സൈക്കിള്‍ യാത്രകളുടെയും അതിന്‍റെ ആസ്വാദനത്തെയും തന്നെ മാറ്റിമറിക്കുന്ന ഒന്നാണ് കലിംപോങ്ങില്‍ നിന്നും കലിംപോങ്ങില്‍ നിന്നും സുലുക്കിലേക്കുള്ളത്. സിക്കിമിലെ കാണാക്കാഴ്ചകള്‍ കണ്ട് കുത്തനെയുള്ള ഇറക്കങ്ങള്‍ ഇറങ്ങിയും കയറ്റങ്ങള്‍ ചവിട്ടിക്കയറ്റിയും വളച്ചെ‌‌‍‌‌ടുത്തുമൊക്കെയാണ് ഈ ദൂരം പിന്നിടേണ്ടത്. എത്ര യാത്രകള്‍ ചെയ്താലും ഇതുപോലെ വ്യത്യസ്തമായ ഒരു അനുഭവം ഇതുതന്നെയായിരിക്കും.


 • മണാലിയില്‍ നിന്നും ലേയിലേക്ക്

  സാധാരണ പരിശീലനം വെച്ച് ഒരിക്കലും സൈക്ലിങ് ചെയ്യുവാന്‍ പാടില്ലാത്ത ഇടങ്ങളില്‍ ഒന്നാണ് മണാലിയും ലേയുമെല്ലാം. ഹൈ ആള്‍റ്റിറ്റ്യൂഡ് പ്രദേശങ്ങളിലൊന്നായ ഇവിടം അസ്ഥിരമായ കാലാവസ്ഥ കൊണ്ടും ഹെയര്‍പിന്‍ വളവുകള്‍ കൊണ്ടും കയറ്റങ്ങളും ഇറങ്ങളുമെല്ലാമായി വലയ്ക്കുന്ന റൂട്ടുകളില്‍ ഒന്നാണ്. ഇതുകൂ‌‌ടാതെ ധാരാളം മലമ്പാതകളും ഈ യാത്രയില്‍ കടക്കേണ്ടി വരും.


 • ഇരുപ്പുവില്‍ നിന്നും ഊട്ടിയിലേക്ക്

  സൈക്കിളിങ്ങിനു പറ്റിയ മറ്റൊരു റൂട്ടാണ് ഇരുപ്പുവില്‍ നിന്നും ഊട്ടിയിലേക്ക് ഉള്ളത്. തമിഴ്നാട്ടിലെ ഏറ്റവും മനോഹര വെള്ളച്ചാട്ടങ്ങളിലൊന്നായ ഇരുപ്പ് വെള്ളച്ചാട്ടത്തില്‍ നിന്നും ഊട്ടിയിലെ കാഴ്ചകള്‍ തേടി പോകുന്നത് വ്യത്യസ്തമായ അനുഭവമായിരിക്കും.

  മഹാത്മാ ഗാന്ധി നശിപ്പിക്കുവാന്‍ പറഞ്ഞ ഖജുരാഹോയുടെ യഥാര്‍ഥ കഥ

  കള്ളം പറഞ്ഞാല്‍ ജീവനെടുക്കുന്ന മണിയും നേപ്പാളില്‍ നിന്നും ഇവിടെയെത്തിയ വിഗ്രഹവും

  മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍
സൈക്ലിങ്ങാണ് സഞ്ചാരികള്‍ക്കിടയിലെ ഏറ്റവും പുതിയ ട്രെന്‍ഡ്. കേരളത്തില്‍ നിന്നും കാശ്മീര്‍ വരെ സൈക്കിള്‍ ഓടിച്ചുപോയ മിടുക്കന്മാര്‍ ഒരുപാടുണ്ട് നമ്മുടെ നാട്ടില്‍. കയ്യില്‍ ഇഷ്‌ടംപോലെ സമയവും കുറച്ച് പണവും ആവശ്യത്തിനു ധൈര്യവും ചങ്കൂറ്റവും കൂടെയുണ്ടെങ്കില്‍ പോയിവരുവാന്‍ സാധിക്കുന്ന ഒന്നാണ് സൈക്ലിങ് യാത്രകള്‍. ചിലവ് കുറവ് എന്നതും കാഴ്ചകള്‍ ആസ്വദിച്ച് പോകുവാന്‍ സാധിക്കുമെന്നതും എല്ലാമാണ് സഞ്ചാരികളെ സൈക്ലിങ്ങിലേക്ക് ആകര്‍ഷിക്കുന്നത്.

സൈക്കിളിലെ യാത്രകള്‍ ഒരു ഹരമായി കൊണ്ടുനടക്കുന്നവര്‍ നിരവധിയുണ്ട് നമ്മുടെ ചുറ്റിലും. അവര്‍ക്ക് പോകുവാനായി പറ്റിയ നിരവധി സൈക്ക്ലിങ് റൂ‌ട്ടുകളും ഒരുപാടുണ്ട്. ഇതാ ഇന്ത്യയിലെ ഏറ്റവും മികച്ച സൈക്ക്ലിങ് റൂ‌ട്ടുകള്‍ പരിചയപ്പെടാം...