Back
Home » യാത്ര
ഡല്‍ഹി യാത്രയില്‍ ഈ ഇടങ്ങള്‍ കൂടി
Native Planet | 22nd May, 2020 06:43 PM
 • ചോര്‍ മിനാര്‍

  പുരാതന ഡല്‍ഹിയില്‍ ഏറ്റവുമധികം ഭീതിപടര്‍ത്തിയ ഇടങ്ങളിലൊന്നാണ് ചോര്‍ മിനാര്‍. പ്രേതനഗരം എന്നറിയപ്പെടുന്ന ഇവിടം അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കള്ളന്മാര്‍ക്കും മറ്റും ശിക്ഷ നല്കുന്ന ഇടമായിരുന്നു. ഇന്ന് പ്രേതങ്ങളുടെ വിഹാരരംഗമായി അറിയപ്പെടുന്ന ഇവിടെ അക്കാലത്ത് ഖില്‍ജി കള്ളന്മാരുടെ തലവെട്ടി ഇവിടുത്തെ മതിലിലെ തുളയില്‍വെച്ച് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുമായിരുന്നുവത്രെ. ഇത്തരത്തിലുള്ള 225 ഓളം തുളകള്‍ ഉണ്ടത്രെ.


 • ഖിര്‍കി മസ്ജിദ്, മാല്‍വിയ നഗര്‍

  സമീപത്തെ മാളുകളില്‍ നിന്നും വലിയ വലിയ ഇടങ്ങളില്‍ നിന്നും യാത്രയില്‍ ഒരു ബ്രേക്ക് എടുത്ത് സന്ദര്‍ശിക്കുവാന്‍ പറ്റിയ സ്ഥലമാണ് മാല്‍വിയ നഗറിലെ ഖിര്ഡകി മസ്ജിദ്. തിരക്കുള്ള ഇടങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുന്ന ആ ദേവലയം അക്കാലത്തെ സ്ഥിരം നിര്‍മ്മാണ ശൈലികളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണ്. ഇസ്ലാമിക്-ഹിന്ദു വാസ്തുവിദ്യകളുടെ സങ്കലനമാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്.


 • റസിയ സുല്‍ത്താന്റെ ശവകുടീരം

  ഡല്‍ഹി കാണാനെത്തുന്ന അധികം സഞ്ചാരികളൊന്നും ഒരിക്കലും എത്തിപ്പെടുവാന്‍ സാധ്യതയില്ലാത്ത ഇടങ്ങളിലൊന്നാണ് റസിയ സുല്‍ത്താന്റെ ശവകുടീരം. വളരെ വ്യത്യസ്തമായ രീതിയിലാണ് ആ ശവകുടീരം നിര്‍മ്മിച്ചിരിക്കുന്നത്. ശവകുടീരത്തിലേക്ക് നയിക്കുന്ന ഇടുങ്ങിയ നടപ്പാതകളും വാതിലുകളുമെല്ലാം അത്ഭുതമുളവാക്കുന്ന കാഴ്ചകള്‍ ആണ്. റസിയ സുല്‍ത്താനയുടെയും സഹോദരിയുടെയും ഷാസിയയും ശവകുടീരങ്ങള്‍ ഓരോ സഞ്ചാരിക്കും ഓരോ നിഗൂഢകളിലേക്കുള്ള വാതിലാണ് തുറക്കുന്നത്.


 • ഖാലിബ് ഹവേലി, ചാന്ദ്നി ചൗക്ക്

  കഴിഞ്ഞ കാലത്തിലേക്ക് കൊണ്ടുപോകുന്ന അപൂര്‍വ്വം ചില നിര്‍മ്മിതകളിലൊന്നാണ് ചാന്ദ്നി ചൗക്കിലെ ഖാലിബ് ഹവേലി. ഉര്‍ദു കവിതളുടെ ഒരു ആരാധകനാണ് നിങ്ങളെങ്കില്‍ തീര്‍ച്ചായും ഇവി‌ടം സന്ദര്‍ശിക്കണം. ഉര്‍ദു-പേര്‍ഷ്യന്‍ കവിയായിരുന്ന മിര്‍സാ ഖാലിബ് തന്റെ ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങള്‍ ഇവിടെ ചിലവഴിച്ചിരുന്നു.


 • അഗ്രസേന്‍ കി ബവോലി

  ഡല്‍ഹിയിലെ തികച്ചും വ്യത്യസ്തങ്ങളായ നിര്‍മ്മിതകളിലൊന്നാണ് അഗ്രസേന്‍ കി ബവോലി. ഡെൽഹിയിൽ കോണാട്ട് പ്ലേസിനടുത്തായി സ്ഥിതി ചെയ്യുന്ന ഹെയ്ലി റോഡിലാണ് അഗ്രസേൻ കി ബവോലിയുള്ളത്. ജന്തർ മന്ദിർ ഇതിനു തൊട്ടടുത്താണുള്ളത്. താഴേക്ക് ഇറങ്ങുവാൻ സഹായിക്കുന്ന 108 പടവുകളാണ് ഈ പടവു കിടർ അഥവാ സ്റ്റെപ് വെല്ലിനുള്ളത്. ഒരു ചെറിയ കോട്ട പോലെ കാണപ്പെടുന്ന ഈ പടവ് കിണറിന്‍റെ ചുവരുകൾ മന്ത്രങ്ങൾ കൊണ്ടാണ് കെട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഉള്ളിലേക്ക് കയറിയാൽ പുറത്തു നിന്നുള്ള ഒരു ശബ്ദവും കേൾക്കില്ല എന്നൊരു പ്രത്യേകതയും ഉണ്ട്.


 • ജഹസ് മഹല്‍


  ഡല്‍ഹിയിലെ മേറൗലി പ്രദേശത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇടമാണ് ജഹസ് മഹല്‍. ഡല്‍ഹി സുല്‍ത്താനേറ്റിലെ ലോധി ഭരണാധികാരികളുടെ കാലത്താണ് ജഹസ് മഹല്‍ സ്ഥാപിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, അറേബ്യ, ഇറാന്‍, ഇറാഖ്, തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്ന തീര്‍ഥാടകരുടെ താമസ സൗകര്യങ്ങള്‍ക്കും മറ്റുമായാണ് ഇത് നിര്‍മ്മിച്ചത്.


 • സഞ്ജയ് വന്‍


  ഡല്‍ഹിയു‌‌‌ടെ തിരക്കുകളില്‍ പച്ചപ്പ് കാണണമെന്ന ആഗ്രഹമുണ്ടെങ്കില്‍ സഞ്ജയ് വന്‍ എന്നയിടത്തേയ്ക്ക് പോകാം. നഗരനടുവിലെ ഒരു ചെറിയ കൊടുംകാടാണ് സഞ്‍ജയ് വന്‍ എന്നറിയപ്പെ‌‌ടുന്നത്.


 • യമുനാ ഘട്ട്

  ഈ അടുത്ത കാലത്തായി മാത്രം ഡല്‍ഹി സഞ്ചരികളുടെ ഇടയില്‍ പ്രസിദ്ധമായ ഇടങ്ങളിലൊന്നാണ് യമുനാ ഘട്ട്. കാശ്മീരി ഗേറ്റിനു സമീപത്തുള്ള യമുനാ ഘട്ട് അതിമനോഹരങ്ങളായ സൂര്യോദയങ്ങള്‍ക്കും സൂര്യാസ്തമയങ്ങള്‍ക്കും സാക്ഷ്യം വഹിക്കുവാന്‍ പറ്റിയ സ്ഥലമാണ്. ബോട്ടില്‍ കയറി ഇവിടെ കുറച്ചു ദൂരം യാത്ര പോകുവാനും സൗകര്യമുണ്ട്.

  മന്ത്രവാദക്കെട്ടുകളാൽ പൂട്ടിട്ട മരണത്തിന്റെ കിണർ!

  13,516 സൈനികരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം

  ഹിന്ദി മാത്രം പോരാ..ഡെൽഹിയിൽ പോകുന്നതിനു മുൻപേ അറിയേണ്ട കാര്യങ്ങൾ
ചരിത്ര സ്മാരകങ്ങളും നിര്‍മ്മിതികളും ദേശരുചികളും മാര്‍ക്കറ്റുകളും ഒക്കെയായി ഡല്‍ഹിയില്‍ സ‍ഞ്ചാരികളെ കാത്തിരിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഫാഷന്‍റെ മായിക ലോകം സൃഷ്ടിച്ച് കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന മാര്‍ക്കറ്റുകളും മുഗള്‍ കാലഘട്ടത്തിലെ പകരം വയ്ക്കുവാനില്ലാത്ത നിര്‍മ്മിതകളും ഇവിടെ എത്തുന്ന സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ ഇടം പിടിക്കാറുണ്ട്.

പോക്കറ്റ് കാലിയാക്കാതെ കൈ നിറയെ ഷോപ്പിങ് നടത്തുവാനും വയറുനിറയെ ഭക്ഷണം കഴിക്കുവാനും എല്ലാം ഡല്‍ഹിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. എന്നാല്‍ സ്ഥിരിം സ്ഥലങ്ങള്‍ മാറ്റിവെച്ച് ഡല്‍ഹിയില്‍ കറങ്ങുവാന്‍ പോകുന്നവര്‍ വളരെ കുറവാണ് എന്നതാണ് യാഥാര്‍ഥ്യം. കണ്ടുനടക്കുവാന്‍ അധികമാര്‍ക്കും അറിയാത്ത ഒരുപിടി ഇടങ്ങള്‍ ഇവിടെയുണ്ട്. ഇതാ വളരെ കുറച്ച് സഞ്ചാരികള്‍ മാത്രം എത്തിച്ചേരുന്ന ഡല്‍ഹിയിലെ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം.