Back
Home » യാത്ര
ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാത്തിരിക്കുന്ന അതിശയങ്ങള്‍
Native Planet | 23rd May, 2020 08:20 PM
 • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവ ക്ഷേത്രം

  അത്രയൊന്നും പൊട്ടിപ്പൊളിഞ്ഞിട്ടില്ലാത്ത ഒരു നടപ്പാതയിലൂടെ കയറി പോകുമ്പോള്‍ വലിയ ആയാസമൊന്നും തോന്നില്ലെങ്കിലും മുകളിലെത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്ഷേത്രത്തിലാണ് നില്‍ക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍ എന്തായിരിക്കും തോന്നുക. അതാണ് ചോപ്തയിലെ തുംഗനാഥ് ക്ഷേത്രത്തില്‍ എത്തുമ്പോഴുള്ള അത്ഭുതം. സമുദ്ര നിരപ്പില്‍ നിന്നും 3680 മീറ്റര്‍ ഉയരത്തിലുള്ള തുംഗനാഥ് ക്ഷേത്രത്തിന് ഏതാണ്ട് ആയിരത്തിലധികം വര്‍ഷങ്ങളു‌‌ടെ പഴക്കം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചോപ്ത യാത്രയില്‍ തിരക്കില്ലാതെ, തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നും ഇത് തന്നെയാണ്.


 • സമയം ഒരു പ്രശ്നമല്ല

  ഏത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും സന്ദര്‍ശിക്കുവാന്‍ പറ്റിയതും സന്ദര്‍ശനം ഒഴിവാക്കേണ്ടതുമായ സമയമുണ്ട്. എന്നാല്‍ ചോപ്തയുടെ പ്രത്യേകതകളില്‍ ഒന്ന് ചോപ്ത സന്ദര്‍ശിക്കുവാന്‍ അങ്ങനെ ഒരു പ്രത്യേക സമയത്തിന്‍റെ ആവശ്യമില്ല എന്നതാണ്. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കുവാന്‍ കഴിയുന്ന സ്ഥലമാണ് ചോപ്ത. മഞ്ഞിലും മഴയിലും വേനലിലുമെല്ലാം ഒന്നിനൊന്ന് മികച്ച കാഴ്ചകളാണ് ചോപ്ത നല്കുന്നത്. ചില സമയങ്ങളില്‍ ഒരു മുത്തശ്ശിക്കഥയിലെ പോലുള്ള കാഴ്ചയായിരിക്കും ഈ നാടിനുണ്ടാവുക.


 • കാത്തിരിക്കുന്ന പ്രകൃതി


  എത്ര പറഞ്ഞാലും മതിവരാത്ത കാഴ്ചകളാണ് ചോപ്ത സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രക‍ൃതിയെ ഇത്രയും മനോഹരമായി കാണുവാന്‍ സാധിക്കുന്ന ഇടങ്ങള്‍ വളരെ അപൂര്‍വ്വമാണ്. അങ്ങകലെ കണ്ണെത്താ ദൂരത്ത് കാണുന്ന മലകളും പര്‍വ്വതങ്ങളും മാത്രമല്ല, പുല്‍മേടുകളെ പൂക്കളുമൊക്കെ ഇവിടെ കാണാം


 • ഇലക്ട്രിസിറ്റിയില്ല


  തുംഗനാഥ്, ചന്ദ്രശില തുടങ്ങിയ ട്രക്കുകളുടെ ബേസ് ക്യാംപായി അറിയപ്പെടുന്ന ഇടമാണ് ചോപ്ത. സമുദ്രനിരപ്പില്‍ നിന്നും നാലായിരത്തോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വൈദ്യുതിയെ ഇവിടെ പൂര്‍ണ്ണമായും ആശ്രയിക്കാനാവില്ല, പൊതുഗതാഗതവും മൊബൈല്‍ റേഞ്ചുമെല്ലാം ഇവിടെ അപൂര്‍വ്വ വസ്തുക്കള്‍ തന്നെയാണ്.


 • ഇന്ത്യയിലെ സ്വിറ്റ്സര്‍ലന്‍ഡ്


  ഇന്ത്യയിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്നും മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നുമെല്ലാം അറിയപ്പെടുന്ന ഇടം കൂടിയാണ് ചോപ്ത. കാഴ്ചയിലും രൂപത്തിലും കാലാവസ്ഥയിലുമെല്ലാം യഥാര്‍ഥ സ്വിറ്റ്സര്‍ലന്‍ഡിനോടുള്ള സാമ്യമാണ് ചോപ്തയെ മിനി സ്വിറ്റ്സര്‍ലന്‍ഡ് ആക്കുന്നത്.


 • 40ല്‍ അധികം പര്‍വ്വതങ്ങള്‍

  ചോപ്തയിലെത്തി കണ്ണുതുറന്ന് ചുറ്റോടു ചുറ്റും നോക്കിയാല്‍ ഏകദേശം നാല്പതോളം പര്‍വ്വത നിരകളുടെ കാഴ്ചയാണ് കാണുവാന്‍ സാധിക്കുക. ഏറ്റവുമധികം പര്‍വ്വത നിരകള്‍ കാണുവാന്‍ സാധിക്കുന്ന ഇടം തുംഗനാഥ് ക്ഷേത്രമിരിക്കുന്ന ഇടമാണെന്നതില്‍ സംശയമില്ല. ഹിമാലയത്തിലെ ചെടികളെയും സസ്യങ്ങളെയും മറ്റു ജീവജാലങ്ങളെയും ഇവിടെ നിന്നും ക്യാമറയിലാക്കാം.


 • ട്രക്കിങ്ങ്


  ഉത്തരാഖണ്ഡിലെ ഏറ്റവും മികച്ച ട്രക്കിങ്ങ് അനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന ഇടങ്ങളിലൊന്നാണ് ചോപ്ത. തുംഗനാഥ്, ചന്ദ്രശില,ദേവറിയാത്താല്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ഇവിടെ നിന്നും ട്രക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളുണ്ട്.


 • രാവണന്‍ പശ്ചാത്തപിച്ച ഇടം


  ഹൈന്ദവ വിശ്വാസങ്ങള്‍ അനുസരിച്ച് രാവണന്‍ താന്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ തിരുത്തുവാന്‍ വേണ്ടി പശ്ചാത്താപം അനുഷ്ഠിച്ച് ഇടമായാണ് ചോപ്ത അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ വിശ്വാസികളുടെ ഇടയില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലം കൂടിയാണിത്.

  ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ശില ക്ഷേത്രത്തോളം ഉയരത്തിലെത്തിയാല്‍ ലോകം അവസാനിക്കുമെന്നാണ് വിശ്വാസം

  മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ ..ഇതുവെറും തള്ള്..തള്ള് മാത്രം....എന്താണ് സത്യം? ഏതാണ് ആ റോഡ്?
തേടിയെത്തുന്നവര്‍ക്കു മുന്നില്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവങ്ങള്‍ നല്കുന്ന നാടുകള്‍ ഒരുപാടുണ്ട്. ആകാശത്തോളം ഉയരത്തില്‍ ചെന്നു നില്‍ക്കുന്ന കൊടുമു‌ടികളും മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന പര്‍വ്വതങ്ങളും ഒക്കെയായി മനസ്സില്‍ കയറിക്കൂടിയ ഇടങ്ങളിലൊന്നാണ് ചോപ്ത എന്ന സ്വര്‍ഗ്ഗം. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഇടമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

സ്വര്‍ഗ്ഗത്തിന്‍റെ ഒരു ചെറിയ കഷ്മം ഭൂമിയില്‍ വീണതുപോലെ തോന്നിപ്പിക്കുന്ന ഈ പ്രദേശത്ത് നീണ്ടു കിടക്കുന്ന കുന്നുകളും കണ്ണുകളെ അമ്പരപ്പിക്കുന്ന വ്യൂ പോയിന്‍റുകളുമെല്ലാം കാണാം. ‌ട്രക്ക് ചെയ്യുന്നവര്‍ക്കും ക്യാംപ് ചെയ്യുന്നവര്‍ക്കുമെല്ലാം ഇഷ്‌ടപ്പെ‌‌ടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാത്ത ചോപ്ത ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണം എന്ന കാര്യത്തില്‍ സംശയമില്ല.ഇതാ ചോപ്തയിലെ അതിശയിപ്പിക്കുന്ന, രസിപ്പിക്കുന്ന കുറച്ച് കാര്യങ്ങള്‍ നോക്കാം.