Back
Home » ഏറ്റവും പുതിയ
ATMൽ കയറുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ.. പണം നഷ്ടമായിട്ട് പറഞ്ഞിട്ട് കാര്യമുണ്ടാവില്ല!
Gizbot | 12th Oct, 2018 11:54 AM
 • ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  പൂർണ്ണമായ സ്വകാര്യതയിൽ നിങ്ങളുടെ ATM ഇടപാടുകൾ നടത്തുക. നിങ്ങളുടെ വ്യക്തിപരമായ ഐഡന്റിഫിക്കേഷൻ നമ്പർ (എ ടി എം പാസ്സ്‌വേർഡ്) ആർക്കും പറഞ്ഞുകൊടുക്കാതിരിക്കുക.

  ഇടപാട് പൂർത്തിയായ ശേഷം എ.ടി.എം. സ്ക്രീനിൽ സ്വാഗത സ്ക്രീൻ വന്നോ എന്ന് ഉറപ്പാക്കുക.

  നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ ബാങ്കില് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാണം. കാരണം അതുവഴി നിങ്ങളുടെ എല്ലാ ഇടപാടുകൾക്കും അലേർട്ടുകൾ ലഭിക്കും.

  എ.ടി.എമ്മിന് ചുറ്റുമുള്ള ആളുകളുടെ സംശയാസ്പദമായ ചലനങ്ങൾ സൂക്ഷിക്കുക. അതുപോലെ അവിടെ കാണുന്ന അപരിചിതരുടെ കഴിവതും ഇടപെടാതിരിക്കാൻ ശ്രമിക്കുക.


 • ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

  കാർഡിൽ നിങ്ങളുടെ പിൻ ഒരിക്കലും എഴുതരുത്. എങ്ങനെയെങ്കിലും നിങ്ങളുടെ PIN നമ്പർ ഓർമ്മയിൽ സൂക്ഷിക്കാൻ ശ്രമിക്കുക.

  അപരിചിതരിൽ നിന്ന് സഹായം എടുക്കുകയോ കാർഡ് ഉപയോഗിക്കുന്നതിന് ആർക്കെങ്കിലും കൊടുക്കുകയോ ചെയ്യാതിരിക്കുക.

  ബാങ്ക് ജീവനക്കാർ ആവട്ടെ നിങ്ങളുടെ കുടുംബാംഗങ്ങൾ ആവട്ടെ ആരുമായും നിങ്ങളുടെ PIN വെളിപ്പെടുത്തരുത്.

  നിങ്ങൾ പണം എടുക്കുന്ന സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഒഴിവാക്കുക. ശ്രദ്ധ തെറ്റാനും അതുവഴി പല പ്രശ്നങ്ങളും ഉണ്ടാവാനും അത് കാരണമാകും.


 • പ്രായമായവരെ ATMൽ അയക്കുമ്പോൾ..

  ഈ ഒരു കാര്യം കൂടെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വിദേശത്തു നിന്നും മറ്റുമൊക്കെ നാട്ടിലേക്ക് പണമയക്കുമ്പോൾ നമ്മുടെ പ്രായമായ മാതാപിതാക്കളെയോ മറ്റോ എല്ലാം തന്നെ ATMലേക്ക് നമുക്ക് അയക്കേണ്ടി വരാറുണ്ട്. പലർക്കും എങ്ങനെ പനമെടുക്കണം എന്നറിയാം എങ്കിലും പെട്ടെന്ന് എന്തെങ്കിലും എററോ മറ്റോ മെഷീനിൽ വരികയാണെങ്കിൽ സ്വാഭാവികമായും അവർ അവിടെയുള്ള മറ്റുള്ളവരുടെ സഹായം തേടും. ആരോടാണോ സഹായം ചോദിക്കുന്നത്, അവരുടെ സ്വഭാവം പോലെ പണം നഷ്ടപ്പെടാൻ ഒരു സാധ്യത അവിടെയുമുണ്ട്. അതിനാൽ മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ നിങ്ങളുടെ പ്രായമായ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്.


 • ഈ കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക

  സംശയാസ്പദമായി സാഹചര്യത്തിൽ എ.ടി.എമ്മുകളിൽ എന്തെങ്കിലും ഉപകരണങ്ങൾ ചേർത്തിട്ടുണ്ടോ എന്ന് നോക്കുക.

  എ ടി എം കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കുകയോ ചെയ്താൽ ഉടൻ തന്നെ ബാങ്ക് അറിയിക്കുക.

  ട്രാൻസാക്ഷൻ അലേർട്ട് എസ്എംഎസ്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ പതിവായി പരിശോധിക്കുക.

  ഇന്നത്തെ കാലത്ത് ഒരു ഫോൺ വാങ്ങുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ!
നമ്മൾ കരുതും ബാങ്കുകളും ATMകളും എല്ലാം തന്നെ ഏറെ സുരക്ഷിതമാണെന്ന്. അതിനുള്ളിൽ വെച്ച് ഇടപെടാം, സംസാരിക്കാം,പണം പുറത്തെടുത്ത് എലാവരും കാണെ എണ്ണിത്തിട്ടപ്പെടുത്താം എന്നൊക്കെ നമ്മളിൽ പലർക്കും ഒരു ധാരണയുണ്ടാകും. സുരക്ഷാ ക്യാമറകൾ ഉണ്ട്, സെക്യൂരിറ്റി ഉണ്ട്, പിന്നെ നമ്മൾ എന്തിന് പേടിക്കണം എന്ന ചിന്തയാണ് ഇതിന് പിന്നിൽ. പക്ഷെ നമ്മൾ കരുതുന്ന അത്ര സുരക്ഷിതമല്ല പലപ്പോഴും ഈ ATM കേന്ദ്രങ്ങൾ. എപ്പോൾ വേണമെങ്കിലും നമ്മുടെകയ്യിൽ നിന്നും പണം അപഹരിക്കപ്പെടാം. അതിനാൽ തന്നെ താഴെ പറയാൻ പോകുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക.