Back
Home » ഇന്റർവ്യൂ
ഷോര്‍ട്‌സ് ധരിച്ചെത്തിയപ്പോള്‍ ഭക്ഷണം നല്‍കിയില്ല! ഇറക്കിവിടാന്‍ നോക്കി! വെളിപ്പെടുത്തലുമായി കനിഹ!
Oneindia | 3rd Nov, 2018 11:45 AM
 • പാരീസ് യാത്രയ്ക്കിടയിലെ ദുരനുഭവം

  യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ദമ്പതികളാണ് കനിഹയും ശ്യാമയും. മകനൊപ്പവും അല്ലാതെയുമായി നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട് ഇവര്‍. യാത്രാവിശേഷങ്ങളുമായി താരം തന്നെ ആരാധകര്‍ക്ക് മുന്നിലെത്താറുണ്ട്്. അത്തരത്തില്‍ ഏറെ ആഗ്രഹിച്ചൊരു യാത്രയായിരുന്നു പാരീസിലേത്. എന്നാല്‍ അവിടെ വെച്ച് അത്ര നല്ല അനുഭവങ്ങളല്ല തനിക്കുണ്ടായതെന്ന് താരം പറയുന്നു. വിവിധ മാധ്യമങ്ങളിലൂടെ താരത്തിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാരീസ് യാത്രയ്ക്കിടയില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചാണ് കനിഹ തുറന്നുപറഞ്ഞിട്ടുള്ളത്.


 • ഷോര്‍ട്‌സ് ധരിച്ച് പോയപ്പോള്‍

  കാഷ്വലായ ഒരു ടീ ഷര്‍ട്ടും ഷോര്‍ട്‌സ് ധരിച്ചായിരുന്നു ആ ഹോട്ടലിലേക്ക് താന്‍ പോയത്. എന്നാല്‍ ആ വേഷം കണ്ടപ്പോള്‍ അവര്‍ അകത്ത് കയറാന്‍ പോലും അനുവദിച്ചില്ല. ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയാണ് അവിടേക്ക് പോയത്. അവിടെയുണ്ടായിരുന്ന ബാക്കിയുള്ളവരെല്ലാം നല്ല രീതിയില്‍ വസ്ത്രം ധരിച്ചിരിച്ചവരായിരുന്നു. ഒരുവിധത്തിലാണ് അന്ന് ആ ഹോട്ടലിനകത്തേക്ക് കയറിയതെന്ന് താരം പറയുന്നു. ഇത്തരത്തില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ പല താരങ്ങള്‍ക്കും മോശം അനുഭവം ഉണ്ടായതായി നേരത്തെ വ്യക്തമാക്കിയിരുന്നു.


 • കൈയ്യില്‍ പണമുണ്ടെന്ന് പറഞ്ഞപ്പോള്‍

  പുറത്തേക്ക് പോവണമെന്നാവശ്യപ്പെട്ട് അവര്‍ രോഷാകുലരാവുകയായിരുന്നു. ഈ വേഷം കണ്ടാണ് അവര്‍ തന്നോട് പുറത്തേക്ക് പോവാനായി ആവശ്യപ്പെട്ടത്. കഷ്ടപ്പെട്ടാണ് അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയത്. കൈയ്യില്‍ പണമുണ്ടെന്ന് ബോധ്യമായതിന് ശേഷമാണ് അവര്‍ തനിക്ക് ഭക്ഷണം നല്‍കാന്‍ തയ്യാറായതെന്ന് താരം പറയുന്നു. ആ ഹോട്ടലിലുണ്ടായിരുന്ന വിഭവങ്ങളില്‍ ഏറ്റവും മികച്ചതായിരുന്നു അന്ന് താന്‍ ഓര്‍ഡര്‍ ചെയ്തതെന്നും താരം ഓര്‍മ്മിക്കുന്നു.


 • മലയാളികള്‍ എത്തി

  ഓര്‍ഡര്‍ ചെയ്ത് ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു കുറേ പേര്‍ തനിക്കരികിലേക്ക് ഓടിയെത്തിയതും വിശേഷങ്ങള്‍ തിരക്കിയതും. മലയാളികളായിരുന്നു അവരൊക്കെ, സംസാരിക്കുന്നതിനിടയില്‍ സെല്‍ഫിയെടുക്കുന്നുണ്ടായിരുന്നു അവര്‍. ഇത് കണ്ടതിന് ശേഷമാണ് ഹോട്ടലുടമ വന്ന് തന്നോട് ക്ഷമാപണം നടത്തിയതെന്ന് താരം പറയുന്നു. നിങ്ങള്‍ ഇത്ര വലിയ സെലിബ്രിറ്റിയാണെന്നറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ വേഷം കണ്ട് തെറ്റിദ്ധരിച്ചതാണെന്നും പറഞ്ഞ് അദ്ദേഹം ക്ഷമ ചോദിച്ചിരുന്നു. കൃത്യസമയത്ത് അവിടേക്കെത്തിയ മലയാളികളോടാണ് താന്‍ നന്ദി പറയുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.


 • വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനം

  വസ്ത്രധാരണത്തിന്റെ പേരില്‍ നേരത്തെയും താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. അതാത് സാഹചര്യത്തിനും സന്ദര്‍ഭത്തിനും അനുയോജ്യമായ വസ്ത്രമാണ് താന്‍ ധരിക്കാറുള്ളതെന്ന് താരം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം രൂക്ഷമായപ്പോഴാണ് താരം ഈ വിഷയത്തില്‍ നേരിട്ട് പ്രതികരിച്ചത്. ഇതോടെ വിമര്‍ശകരും വായടിക്കിയിരുന്നു.


 • ബീച്ചിലേക്ക് പോയത്

  ബീച്ചില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടപ്പോഴായിരുന്നു വിമര്‍ശകര്‍ താരത്തിന് നേരെ തിരിഞ്ഞത്. കുട്ടിക്കാലം മുതല്‍ ഒപ്പമുള്ള കൂട്ടുകാരികള്‍ക്കൊപ്പം തായ്‌ലന്‍ഡില്‍ പോയപ്പോഴുള്ള ചിത്രമായിരുന്നു അന്ന് താരം പോസ്റ്റ് ചെയ്തത്. ബീച്ചില്‍ പോവുമ്പോള്‍ സാരി ധരിക്കാനാവുമോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. പ്രസവ ശേഷം വയറിലെ പാടുകള്‍ കാണിച്ച് ഫാഷന്‍ ഷോയില്‍ പങ്കെടുത്തതായുരുന്നു മറ്റൊരു വിവാദം. ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട കാര്യങ്ങളാണ് പ്രസവം. അതിനിടയിലെ പാട് കളയണമെന്ന് തനിക്ക് തോന്നിയില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്.


 • കുടുംബത്തെക്കുറിച്ച് വാചാലയാവുന്നു

  ഭര്‍ത്താവ് ശ്യമിനും 5 വയസ്സുകാരനായ ഋഷിക്കുമൊപ്പം കഴിയുകയാണ് താരം. അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് ചെന്നൈയില്‍ സെറ്റിലായിരിക്കുകയാണ് താരമിപ്പോള്‍. ഇറുവീട്ടുകാരും അടുത്തടുത്താണ് താമസിക്കുന്നത്. ഇടയ്ക്കിടയ്ക്ക് അവരെ കാണാനും താമസിക്കാനും കഴിയുന്നുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. മലയാളത്തില്‍ അഭിനയിക്കുന്ന ഹോളിവുഡ് താരമെന്ന് പറഞ്ഞ് ഭര്‍ത്താവ് തന്നെ കളിയാക്കാറുണ്ടെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ താരം വ്യക്തമാക്കിയിരുന്നു.


 • തടി കൂടിയപ്പോള്‍

  കനിഹയുടെ കാര്യത്തില്‍ ആരാധകര്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്. ഇടയ്ക്ക് വണ്ണം കൂടിയപ്പോള്‍ ആരാധകര്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നതായി താരം പറയുന്നു. അബോര്‍ഷന്‍ കഴിഞ്ഞ സമയമായിരുന്നു അത്. അതിനിടയിലാണ് താനും ഭര്‍ത്താവും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതെന്നും താരം നേരത്തെ പറഞ്ഞിരുന്നു. ആ സമയത്ത് ശ്യാം ശക്തമായ പിന്തുണ നല്‍കിയിരുന്നുവെന്നും അബോര്‍ഷന്റരെ ഷോക്കില്‍ നിന്നും മുക്തയാവാന്‍ സമയമെടുത്തുവെന്നും താരം പറയുന്നു.


 • ഭര്‍ത്താവിന്റെ പിന്തുണ

  വിവാഹം കഴിഞ്ഞിട്ട് വര്‍ഷം ഏഴായെങ്കിലും ഇന്നും തങ്ങള്‍ പ്രണയത്തിലാണെന്ന് കനിഹ പറയുന്നു. ഭാര്യ ഭര്‍തൃ ബന്ധത്തിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഞങ്ങള്‍. വിവാഹ ശേഷവും താന്‍ സിനിമയില്‍ സജീവമായതിന് പിന്നില്‍ ശ്യാമിന്റെ പിന്തുണയാണെന്നും താരം വ്യക്തമാക്കിയിരുന്നു. സീരിയലിലൊക്കെ അഭിനയിച്ചിട്ടുള്ള ആളായതിനാല്‍ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ അദ്ദേഹത്തോട് ചോദിക്കാറുണ്ട്.
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് കനിഹ. തമിഴകത്തുനിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ഈ താരം. കൃത്യമായ ഇടവേളകളില്‍ താരം സിനിമയിലേക്ക് തിരിച്ചെത്താറുമുണ്ട്. മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയായ ഡ്രാമയില്‍ സുപ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനൊപ്പം വീണ്ടും ഒരുമിച്ചഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം കുറിച്ചിരുന്നു.

പള്ളീ വന്നാല്‍ പ്രാര്‍ത്ഥിക്കണം, ഫോട്ടോയെടുക്കരുത്! മാസ് ഡയലോഗുമായി നടന്നുനീങ്ങുന്ന മമ്മൂട്ടി! കാണൂ!

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഭാഗ്യനായികമാരിലൊരാള്‍ കൂടിയാണ് കനിഹ. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ താരം നേരത്തെ തെളിയിച്ചിരുന്നു. മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളിലും താരം അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് കനിഹ. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം ആരാധകരുമായി സംവദിക്കാറുണ്ട്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

അഭിനയിച്ചതിന് പ്രതിഫലം കിട്ടിയിട്ടില്ല! വിളിച്ചാല്‍ ഫോണെടുക്കില്ല! ആരോപണവുമായി അര്‍ച്ചന പദ്മിനി!

ജയറാമിനൊപ്പം തിളങ്ങുകയായിരുന്നു പാര്‍വതി! സമ്മതിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സത്യന്‍ അന്തിക്കാട്