Back
Home » ആരോഗ്യം
സിഡെര്‍ വിനെഗര്‍ വാങ്ങുമ്പോള്‍ അല്‍പം ശ്രദ്ധ
Boldsky | 5th Jun, 2019 04:00 PM
 • നിറം

  നിങ്ങൾ തിരഞ്ഞെടുക്കുന്ന ആപ്പിൾ സൈഡർ വിനെഗറിന്റെ നിറം നാരങ്ങയുടെ മഞ്ഞ നിറം മുതൽ പഴുത്ത ഓറഞ്ചിന്റെ കാവി നിറം വരെ ആകാം.. ഇത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആപ്പിളിന്റെ തൊലിയുടെ നിറ വ്യത്യാസത്തിന് അനുസരിച്ച് വിനാഗിരിയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും. നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിളിന്റെ തൊലി പിങ്ക് നിറത്തിലുള്ളതാണെങ്കിൽ, വിനീഗറിന് മഞ്ഞകലർന്ന ഒരു നിറമായിരിക്കും, അതേസമയം കടും ചുവപ്പ് നിറമാർന്ന ആപ്പിളിന്റെ തൊലിയിൽ നിന്നാണ് ഇത് ഉണ്ടാക്കുന്നതെങ്കിൽ വിനീഗറിന്റെ നിറം ഇരുണ്ടതായിരിക്കും. എന്നാൽ മാർക്കറ്റിൽ നിന്ന് നിങ്ങൾക്ക് നിറമുള്ളതും ഇല്ലാത്തതുമായ വിവിധതരം ആപ്പിൾ സിഡെർ വിനെഗറുകൾ വാങ്ങുവാൻ സാധിക്കും.


 • അസിഡിറ്റി

  ഏതൊരു ആപ്പിൾ സിഡെർ വിനെഗറും വാങ്ങുന്നതിനു മുമ്പ് അതിലെ ലേബൽ ശ്രദ്ധയോടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.. സെഡറിലെ അസിഡിറ്റിയുടെ അളവ് 5% മാത്രം മതിയാവും ഫലപ്രദമായ രീതിയിൽ ഇത് ശരീരത്തിൽ പ്രവർത്തിക്കാൻ..! അതുപോലെതന്നെ ലേബലിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ ഒക്കെ തന്നെ കൃത്യമായി പിന്തുടരുക. അതിൽ സൂചിപ്പിച്ചതുപോലെ ചൂട് നിറഞ്ഞതോ തണുപ്പുള്ളതോ ആയ അന്തരീക്ഷ സ്ഥിതിയിൽ കേടുകൂടാതെ ഇവ സൂക്ഷിച്ചു വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.


 • വ്യത്യസ്തതയാർന്നതും

  വ്യത്യസ്തതയാർന്നതും വിവിധ തരത്തിലുള്ളതുമായ നിരവധി ആപ്പിൾ സിഡെർ വിനെഗറുകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്.. പാസ്ച്വറൈസ് ചെയ്തതും ശീതീകരണ ശേഷിയുള്ളതും, ഫിൽറ്റർ ചെയ്യാത്തതും.


 • പാസ്ച്വറൈസ്

  പാസ്ച്വറൈസ് ചെയ്തെടുക്കുന്നതും ചെയ്യാത്തതുമായ ആപ്പിൾ സൈഡർ വിനെഗറുകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. പാസ്ച്വറൈസ് ചെയ്തെടുക്കുക എന്നാൽ പാനീയം ഉയർന്ന അളവിൽ ചൂടാക്കി അണുക്കളെ നശിപ്പിക്കുക എന്നാണ് അർത്ഥം. മറിച്ച് പാസ്ച്വറൈസ് ചെയ്യാതെ മാർക്കറ്റിൽ എത്തുന്ന സെഡറുകളിൽ ബാക്ടീരിയയുടെയും മറ്റു സൂക്ഷ്മജീവികളുടെയും സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്


 • ശീതികരണ ശേഷിയുള്ള

  ശീതികരണ ശേഷിയുള്ള ആപ്പിൾ സൈഡർ വിനീഗറുൾ ആപ്പിൾ ജ്യൂസിൽ നിന്നും കോൾഡ് പ്രസിംങ്ങ് ചെയ്ത് വാറ്റിയെടുക്കുന്നു. ശീതികരിച്ചെടുത്ത ഇത്തരം സൈഡറുകൾ പഴങ്ങളിൽ അടങ്ങിയിരിങ്ങുന്ന പോഷകങ്ങളെ നശിപ്പിക്കാതെ തന്നെ മറ്റ് ജ്യൂസുകളേക്കാൾ കൂടുതൽ ആരോഗ്യ ഗുണം പകർന്നു നൽകാൻ സഹായിക്കുന്നു


 • ഫിൽറ്റർ ചെയ്യാതെ

  ഫിൽറ്റർ ചെയ്യാതെ ഉൽപാദിപ്പിച്ചെടുക്കുന്ന ആപ്പിൾ സിഡെർ വിനെഗറിൽ പഴത്തിന്റെ മുഴുവൻ സത്തയും പരിപൂർണ്ണമായി അടങ്ങിയിരിക്കുന്നു. ഇത് തികച്ചും പ്രകൃതിദത്തമായ രീതിയിൽ തന്നെ വാറ്റിയെടുത്തവയായിരിക്കും.. ഡോക്ടർമാർ കൂടുതലും നിർദ്ദേശിക്കുന്നത് ഫിൽറ്റർ ചെയ്യാതെ ഉൽപാദിപ്പിച്ചെടുത്ത ആപ്പിൾ സൈഡറുകൾ ഉപയോഗിക്കാനാണ്. ഇത്തരം സൈഡർ വിനീഗറിനന്റ നിറം മിക്കപ്പോഴും ഇരുണ്ടതായിരിക്കും. ഇതിൽ അപൂർവ്വവും വീര്യം ഏറിയതുമായ ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.


 • ബ്രാൻഡ്

  തിരഞ്ഞെടുക്കുന്ന ആപ്പിൾ സൈഡർ വിനീഗറിന്റെ ബ്രാൻഡ് തീർച്ചയായും ശ്രദ്ധിക്കേണ്ട ഒന്നാണ്. മികച്ച ബ്രാൻഡുകളുടെ ആപ്പിൾ സൈഡർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വഴി പെട്ടെന്ന് തന്നെ മികച്ച ഫലങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു. അമേരിക്കൻ ഗാർഡൻ, വേഡിക് ഡിലൈറ്റ് തുടങ്ങിയ ബ്രാൻഡുകളുടെ ആപ്പിൾ സിഡെർ വിനെഗർ വളരെ ഫലപ്രദമായതും ഡോക്ടർമാർ നിർദ്ദേശിക്കുന്നതുമാണ്..
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ....? എങ്കിൽ നമുക്ക് ആപ്പിൾ സൈഡർ വിനീഗർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. ഇത് ശരീരത്തിന് വളരെയധികം ഫലപ്രദമായ ഒന്നു തന്നെയാണെന്ന കാര്യത്തിൽ ഒട്ടും സംശയിക്കേണ്ടതില്ല...

ആപ്പിൾ സൈഡർ വിനീഗർ ആരോഗ്യപൂർണ്ണമായൊരു പാനീയമായി ഉപയോഗിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും, താരനെ അകറ്റി നിർത്താനും, പ്രമേഹത്തെ നിയന്ത്രിക്കാനും ഒക്കെയുള്ള പ്രത്യേക കഴിവ് ഇതിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്... നിങ്ങളുടെ മുടിക്ക് സ്വാഭാവികമായ തിളക്കം നൽകാനും, ശരീരത്തിൽ ഉണ്ടാകുന്ന ദുർഗന്ധങ്ങളെയും മറ്റും ഒഴിവാക്കാനും ഇത് ഏറെ സഹായകമാണ്.. ഇത്തരത്തിൽ അനവധി വിശേഷ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു വിശിഷ്ട വസ്തുവാണ് ആപ്പിൾ സൈഡർ വിനെഗർ..

ആപ്പിൾ സൈഡർ വിനീഗർ ഓരോരുത്തരുടെയും ശരീരപ്രകൃതിയിൽ വ്യത്യസ്തമായ രീതിയിലാണ് ഫലപ്രാപ്തി കൈവരിക്കാൻ സഹായിക്കുന്നത്. 30 മുതൽ 35 ദിവസം വരെ തുടർച്ചയായി ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ മാത്രമേ ഓരോരുത്തരുടെയും ശരീരം ഇതിന്റെ ഗുണഫലങ്ങൾ കാണിച്ചു തുടങ്ങുകയുള്ളൂ. ആപ്പിൾ സൈഡർ വിനീഗറിൽ പഞ്ചസാരയുടെ അളവ് തീരെ കുറവായതിനാൽ ഇത് ഇൻസുലിന്റെ സംവേദനക്ഷമതയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അസിഡിറ്റിയെ നിയന്ത്രണവിധേയമാക്കാനും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ കുറയ്ക്കാനും ഇത് വളരെയധികം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

എന്നാൽ ശരീരത്തിനു വേണ്ടി ഇത് തിരഞ്ഞെടുക്കുമ്പോൾ നാമോരോരുത്തരും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. വിവിധതരത്തിലുള്ള ആപ്പിൾ സൈഡർ വിനിഗറുകളെപ്പറ്റിയും അവയിൽ അടങ്ങിയിരിക്കുന്ന അസിഡിറ്റിയുടെ അളവും, അവയുടെ നിറവും, ബ്രാൻഡുകളും ഒക്കെ കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ഇവയിൽ ഏത് തിരഞ്ഞെടുക്കണമെന്നും ഏങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ഒക്കെ കൃത്യമായി തിരിച്ചറിയാനാകൂ...

ഇവ വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ