Back
Home » യാത്ര
ജീവിതാഭിലാഷങ്ങളെല്ലാം നടക്കും...ഒരൊറ്റത്തവണ ഈ ക്ഷേത്രത്തിൽ പോയാൽ മതി
Native Planet | 9th Aug, 2019 03:52 PM
 • കോലാപൂർ മഹാലക്ഷ്മി ക്ഷേത്രം

  ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ മഹാലക്ഷ്മി ക്ഷേത്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ കോലപ്പൂർ മഹാലക്ഷ്മി ക്ഷേത്രം. പുരാണങ്ങളിലും മറ്റും ഏറെ പരാമർശിക്കപ്പെടുന്ന ഈ ക്ഷേത്രം ശക്തി പീഠങ്ങളിലൊന്നു കൂടിയാണ്. ഏറെ പ്രത്യേകതകളുള്ള ആറു ശക്തിപീഠങ്ങളിലൊന്നു കൂടിയായതിനാൽ എല്ലായ്പ്പോഴും വിശ്വാസികൾ ഇവിടെ എത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ ഇവിടെ കാണാം.

  PC:Lovelitjadhav


 • ഹൃദയകമലത്തിലെ ഐശ്വര്യ ദേവി

  ആദിശക്തിയുടെ വാസസ്ഥലമാണ് ഈ ക്ഷേത്രം. ആറു ശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ ഹൃദയ കമലത്തിൽ വസിക്കുന്ന ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ പ്രതിഷ്ഠയാണുള്ളത്. മഹാകാളി, മഹാസരസ്വതി എന്നീ രണ്ടു രൂപങ്ങളും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. മഹാവിഷ്ണുവും മഹാലക്ഷ്മിയും ലക്ഷ്മീനാരായണ ഭാവത്തിൽ വസിക്കുന്നു എന്നും വിശ്വാസമുണ്ട്.


 • അല്പം ചരിത്രം

  എഡി 700 ൽ ചാലൂക്യ രാജാക്കന്മാരാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മൂന്ന് അടി ഉയരമുള്ള വിഗ്രഹമാണ് ഇവിടുത്തേത്. നാല് കൈകളിലും മംഗളകരമായ വസ്തുക്കളെ പിടിച്ചു നില്കുന്ന ദേവിയാണ ഇവിടെയുളളത്. നവഗ്രഹങ്ങൾ, സൂര്യൻ, മഹിഷാസുരമർധിനി, വിട്ടാൽ-രക്മായി, പരമശിവൻ, വിഷ്ണു, തുല്ജാ ഭവാനി തുടങ്ങി മറ്റു പ്രതിഷ്ഠകളും ഉണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ചില വിഗ്രഹങ്ങളും ക്ഷേത്രത്തിൽ കാണാം. പടിഞ്ഞാറ് ദർശനമുള്ള ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

  PC:Dharmadhyaksha


 • സൂര്യകിരണങ്ങൾ വിഗ്രഹത്തെ തൊഴുതുന്ന മൂന്ന് ദിനങ്ങള്‍

  നിർമ്മാണത്തിന്റെ കാര്യത്തിൽ അതിശയിപ്പിക്കുന്ന കാര്യങ്ങൾ കോലാപ്പൂർ ക്ഷേത്രത്തിനു പറയുവാനുണ്ട്. അതിലൊന്നാണ് വർഷത്തിൽ മൂന്നു ദിവസം വിഗ്രഹത്തിനടുത്തേയ്ക്ക് കടന്നു വരുന്ന സൂര്യ കിരണങ്ങൾ. വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന പടിഞ്ഞാറ് ഭാഗത്തെ ചുവരിലെ ജനൽവഴിയാണ് കിരണങ്ങൾ കടന്നു വരുന്നത്. മാർച്ച്‌ മുതൽ സെപ്തംബർ മാസങ്ങളിൽ 21 ആം തിയ്യതികളിലാണ് കിരണങ്ങ്‍ വരുന്നത്.
  ഒന്നാം ദിവസം സൂര്യകിരണങ്ങൾ വിഗ്രഹത്തിന്റെ പാദത്തിലും രണ്ടാം ദിവസം ഇട ഭാഗത്തും മൂന്നാം നാശ്‌ മുഖത്തുമാണ് സൂര്യരശ്മികളെത്തുന്നത്. കിരണോത്സവം എന്ന ഈ ആഘോഷം കാണുവാനായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്.

  PC:Dharmadhyaksha


 • ജീവിതാഭിലാഷങ്ങൾ സാധിക്കുവാൻ

  ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് മഹാലക്ഷ്മി ക്ഷേത്രം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ച് പ്രാർഥിച്ചാൽ ജീവിതാഭിലാഷങ്ങൾ എല്ലാം പൂർണ്ണമായും സാധിക്കുമെന്നും ജീവൻ മുക്തി അഥവാ മോക്ഷം ലഭിക്കുന്നുവെന്നുമാണ് വിശ്വാസം.

  PC:wikimedia


 • എത്തിച്ചേരുവാൻ

  കോലാപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്. ഛത്രപതി ശിവജി മഹാരാജ റെയിൽവേ സ്റ്റേഷൻ എന്നാണ് കോലാപ്പൂർ സ്റ്റേഷൻ അറിയപ്പെടുന്നത്. അഹമ്മദാബാദ്,ബാംഗ്ലൂർ, മൈസൂർ, ബറോഡ, സൂററ്റ്, ഡെൽഹി, മുംബൈ, പൂനെ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിൻ സർവ്വീസുകൾ ലഭിക്കു.

  ഉജ്ജലയ്വാഡി എന്നറിപ്പെടുന്ന ഒരു എയർപോർട്ടും കോലാപ്പൂരിലുണ്ട്. പൂനെയിൽ നിന്നും കോലാപ്പൂരിലേക്ക് സ്ഥിരം ബസ് സർവ്വീസുകളുണ്ട്.

  ആരോഗ്യ രക്ഷയുമായി ഔഷധേശ്വരി ക്ഷേത്രം

  40 വർഷത്തിലൊരിക്കൽ മാത്രം ക്ഷേത്രക്കുളത്തിൽ നിന്നും ദർശനത്തിനായി പുറത്തെടുക്കുന്ന അത്തിവരദരെ ഇപ്പോൾ ദർശിക്കാം....ഇങ്ങനെ

  ആറരയ്ക്ക് നടയടയ്ക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ പുനര്‍ജന്മമില്ല! വിശ്വാസങ്ങളിങ്ങനെ!




വിശ്വാസത്തോടെയുള്ള പ്രാർഥനകൾക്ക് ഉത്തരംതേടിയാണ് വിശ്വാസികൾ ക്ഷേത്രങ്ങളിലെത്തുന്നത്. ജീവിതത്തിൽ ഒരിക്കലങ്കിലും നേരിട്ടെത്തി പ്രാർഥിക്കുന്നവർക്ക് ജീവിതാഭിലാഷങ്ങളെല്ലാം നടത്തിക്കൊടുക്കുന്ന ഒരു ദേവിയുണ്ടെന്ന് കേട്ടിട്ടുണ്ടോ? മഹാവിഷ്ണുവും മഹാലക്ഷ്മിയും ലക്ഷ്മീനാരായണ ഭാവത്തിൽ വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രം വിശ്വാസികൾക്ക് എന്നും പ്രിയപ്പെട്ട ഒരിടമാണ്. ഈ വരമഹാലക്ഷ്മി ദിനത്തിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് കോലാപ്പൂർ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...