Back
Home » ഏറ്റവും പുതിയ
3D പ്രിൻറിങ് സാങ്കേതിക വിദ്യയിൽ കൃത്രിമ അവയവങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിൽ ഗവേഷകർ
Gizbot | 12th Aug, 2019 02:43 PM
 • വാസ്കുലാർ സ്ട്രക്ഷറുകൾ

  പരീക്ഷണത്തിലൂടെ കണ്ടെത്തിയ വാസ്കുലാർ സ്ട്രക്ഷറുകൾ വിഷയത്തിൽ പഠനം നടത്തുന്ന ഗവേഷണ സ്ഥാപനങ്ങൾക്ക് വിൽക്കുന്നതുൾപ്പെടെയുള്ള വാണിജ്യവൽകരണ നടപടികളിലേക്ക് കമ്പനി കടക്കുന്നു എന്നാണ് സൂചന. സ്കിൻ ഗ്രാഫ്റ്റ്, ഇൻസുലിൻ പ്രൊഡ്യൂസിങ് സെല്ലുകൾ, ഡയാലിസിസ് ആവശ്യമുള്ള രോഗികളുടെ ടിഷ്യൂസ് ഉപയോഗിച്ച് നടത്തുന്ന വാസ്കുലാർ മാറ്റം എന്നിവയെ സംബന്ധിച്ച പഠനങ്ങൾ നടത്തുന്ന ഗവേഷണ സ്ഥാപനങ്ങൾക്കാവും പ്രെല്ലിസ് ബയോളജിക്സ് പുതിയ കണ്ടുപിടുത്തം കൈമാറുക.


 • പ്രെല്ലിസ് ബയോളജിക്സ്

  പ്രെല്ലിസ് നടത്തിയ കണ്ടുപിടുത്തം കിഡ്നി രോഗികൾക്ക് പ്രയോജനപ്പെടുന്നതാണെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു. രോഗികളുടെ സ്വന്തം സെല്ലുകളുപയോഗിച്ച് ഉണ്ടാക്കുന്ന വാസ്കുാർ ഷണ്ടിന്റെ പ്രവർത്തനത്തിന് വിജയസാധ്യത കൂടുതലാണെന്നും പ്രെല്ലിസ് ബയോളജിക്സ് അധികൃതർ അവകാശപ്പെട്ടു.


 • വാസ്കുലാർ സൃങ്കല

  കുറച്ച് മാസങ്ങൾക്ക് മുമ്പ് വാഷിങ്ടൺ, ഡ്യൂക്ക്, റോവൻ സർവ്വകലാശാലകളും ഡിസൈൻ സ്ഥാപനവും ചേർന്ന് നടത്തിയ പരീക്ഷണത്തിൽ ശ്വാസകോശം പോലെ വായു വലിച്ചെടുക്കാൻ കഴിയുന്ന വിധത്തിലൊരു ഉപകരണം ഡിസൈൻ ചെയ്തിരുന്നു.
  ബയോഎഞ്ചിനീയർമാരായ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ കെല്ലി സ്റ്റീവ്സ്, റൈസ് യൂണിവേഴ്സിറ്റിയിലെ ജോർദ്ദാൻ മില്ലർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ മോഡൽ ചുറ്റുമുള്ള രക്തകുഴലുകളിലേക്ക് ഓക്സിജൻ എത്തിക്കാൻ സാധിക്കുന്നതാണ്. ശരീര ഘടനയ്ക്ക് സമാനമായ ഒരു വാസ്കുലാർ സൃങ്കല തന്നെയാണ് ഇവർ ഡിസൈൻ ചെയ്തത്.


 • കൃത്രിമ കോശങ്ങൾ

  ശരീത്തിലെ വാസ്കുലാർ കോശങ്ങൾക്ക് പകരം കൃത്രിമ കോശങ്ങൾ മാറ്റിവയ്കക്കുന്നതിന് നേരിടുന്ന പ്രധാന വെല്ലുവിളി പോഷകങ്ങളും മറ്റും എത്തിക്കുന്ന അനേകം ടിഷ്യൂ അടങ്ങിയ അവയുടെ സങ്കീർണമായ ഘടന പ്രിൻറ് ചെയ്യാൻ സാധിക്കുന്നില്ല എന്നതാണെന്ന് റൈസ് ബ്രൌൺ സ്കൂളിലെ അസിസ്റ്റൻറ് പ്രൊഫസർ കൂടിയായ മില്ലർ അഭിപ്രായപ്പെടുന്നു. വാസ്കുലാർ നെറ്റ്വർക്ക് ഓക്സിജൻ, രക്തം എന്നിവ സഞ്ചരിക്കുന്ന സ്വതന്ത്ര സൃങ്കലയാണ്. ഇവയെല്ലാം ഫിസിക്കലും ബയോകെമിക്കലുമായി സങ്കീർണ ഘടനയിലുള്ളവയുമാണ്. ഇവയെയെല്ലാം പഠനവിഷയമാക്കി നടത്തിയ പരീക്ഷണമാണ് തങ്ങളുടേതെന്നും മില്ലർ വ്യക്തമാക്കി.


 • വോള്യുമെട്രിക്ക് ബയോ

  വോള്യുമെട്രിക്ക് ബയോ എന്നപേരിൽ ഗവേഷണങ്ങളെ വാണിജ്യവത്കരിക്കുന്ന സ്റ്റാർട്ടപ്പ് കൂടി മില്ലർ ആരംഭിച്ചു. ഗവേഷകർ തങ്ങളുടെ കണ്ടുപിടുത്തങ്ങൾ ഓപ്പൺ സോഴ്സ് ലൈസൻസ് വഴി എല്ലാവർക്കും ലഭ്യമാക്കിയ അവസരത്തിൽ ബയോപ്രിൻററുകളെയും മെറ്റീരിയലുകളെയും വാണിജ്യാടിസ്ഥാനത്തിൽ കൈമാറ്റം ചെയ്യുക എന്നതാണ് കമ്പനി ഉദ്ദേശിക്കുന്നത്.


 • ഫോട്ടോറിയാക്ടർ കെമിക്കലുകൾ

  മില്ലറും സംഘവും കണ്ടെത്തിയ സാങ്കേതിക വിദ്യയിൽ പ്രകാശത്തോട് പ്രതികരിക്കുന്ന ഫോട്ടോറിയാക്ടർ കെമിക്കലുകൾ ഉപയോഗിക്കുന്നുണ്ട്. ഈ കെമിക്കലുകളിൽ പലതും കാൻസറിന് കാരണമാകുന്നുവെന്ന കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ മില്ലറും സംഘവും നിലവിലുള്ള ഫോട്ടോറിയാക്ടർ കെമിക്കലുകൾക്ക് പകരമായി മറ്റൊന്ന് കണ്ടെത്തിയിട്ടുമുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ടെക്നോളജി ലഭ്യമാക്കുന്നതിനെ ഇത് സഹായിക്കും.


 • മൃഗങ്ങളിൽ പരീക്ഷണം

  പെല്ലിസ് ബയോളജിക്സ് ഈ കണ്ടുപിടുത്തങ്ങൾക്കുള്ള ഫണ്ട് നൽകുന്നതിനൊപ്പം തന്നെ കമ്പനിയുലെ വാസ്കുലാർ കണ്ടുപിടുത്തങ്ങൾ ഉപയോഗിച്ച് മൃഗങ്ങളിൽ ട്യൂമർ ഉണ്ടാക്കുന്ന പരീക്ഷണം വിജയിപ്പിച്ചു. പുതിയ മരുന്നുകൾ കണ്ടുപിടിക്കാനായി മൃഗങ്ങളിൽ പരീക്ഷണം നടത്തുന്നതിന് മുന്നോടിയായാണ് ഈ പരീക്ഷണം നടത്തിയത്. മനുഷ്യരിലെ ട്യൂമറിനുള്ള ചികിത്സ കണ്ടുപിടിക്കുന്നതിൻറെ ഭാഗമായാണ് നടപടി.


 • കൃത്രിമമായി പൂർണ അവയവങ്ങൾ

  കഴിഞ്ഞ ദശകത്തിൽ അനേകം മരുന്നുകളാണ് ഗവേഷകർ കണ്ടുപിടിച്ചത്. കൃത്രിമമായി പൂർണ അവയവങ്ങൾ കണ്ടുപിടിക്കേണ്ടതിന് വാസ്കുലാർ സിസ്റ്റം പോലുള്ള വലീയ ഘടനകൾ വികസിപ്പിക്കേണ്ടതുണ്ട്. ഇതിനായി ആവശ്യമുള്ളതെല്ലാം ഗവേഷകർക്ക് കമ്പനി നൽകുമെന്നും ശ്വാസകോശവും കിഡ്നിയും അടക്കമുള്ള ആരോഗ്യമേഖല ആവശ്യപ്പെടുന്ന കൃത്രിമ അവയവങ്ങൾ വികസിപ്പിക്കാൻ ആകുമെന്നും കമ്പനി പെല്ലിസ് ബയോളജിക്സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
3D പ്രിൻറിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ജീവനുള്ള സെല്ലുകളിൽ നിന്ന് വാസ്കുലാർ കോശങ്ങൾ സൃഷ്ടിക്കാനുള്ള പരീക്ഷണത്തിൻറെ വിജയം വൻ മുന്നേറ്റമാണ് ഈ രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്. ശരീരകോശങ്ങളുോടെ സാമ്പിളുകൾ ഉപയോഗിച്ച് കൃത്രിമ അവയവങ്ങൾ ഉണ്ടാക്കാനുള്ള പരീക്ഷണത്തിൻറെ ഭാഗമായാണ് ജീവകോശങ്ങളിൽ നിന്ന് വാസ്കുലാർ കോശങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.

പ്രെല്ലിസ് ബയോളജിക്സ് എന്ന സ്ഥാപനം കഴിഞ്ഞ മാസം 8.7 മില്ല്യൺ ഫണ്ടാണ് 3D പ്രിൻറട് അവയവങ്ങളെ സംബന്ധിച്ച ഗവേഷണങ്ങൾക്കായി പ്രഖ്യാപിച്ചത്. കൃത്രിമ കോശങ്ങളെയും അവയവങ്ങളെയും സംബന്ധിച്ച ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ യൂണിവേഴ്സിറ്റികളിൽ നിന്നും വിഷയ സംബന്ധമായ ഡാറ്റകളും ഈ വർഷം ആദ്യം തന്നെ കമ്പനി ക്ഷണിച്ചിരുന്നു.