Back
Home » ലയം
വാക്ചാതുര്യം കയ്യടി നേടും ദിനം ഈ രാശിയ്ക്ക്
Boldsky | 3rd Sep, 2019 10:51 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രസന്റേഷന്‍ കഴിവുകള്‍, അതായത് കാര്യങ്ങള്‍ അവതരിപ്പിയ്ക്കാനുളള കഴിവുകള്‍ പ്രകടിപ്പിയ്ക്കാന്‍ അവസരം ലഭിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ വാഗ്ചാതുര്യം കയ്യടി നേടുന്ന ദിവസം. കുട്ടികളാല്‍ അഭിമാനിയ്ക്കുവാന്‍ കാരണമുണ്ടാകും. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കു വേണ്ടി സമയം കണ്ടെത്തുക.


 • ടോറസ്

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ശ്രമങ്ങള്‍ക്കു ഭാഗ്യകടാക്ഷമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ മനം മടുക്കാതെ വിജയത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുക.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സംവണ്‍ സ്‌പെഷല്‍ നിങ്ങളുടെ നല്ലതിനു വേണ്ടി നില്‍ക്കുന്ന ദിവസമാണ്. നിങ്ങളുടെ ദയ മറ്റുള്ളവര്‍ക്കു ഗുണകരമാകുന്ന ദിവസമാണ്. ആഹ്ലാദങ്ങള്‍ക്കു വേണ്ടി അല്‍പം ചെലവഴിയ്ക്കുന്നതില്‍ ദോഷമില്ല. സന്തോഷകരമായ ദിവസമാണ് മുന്നില്‍.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി മറ്റുള്ളവരില്‍ നിന്നും എന്തോ പ്രത്യേകതയുള്ളതാണെന്ന് എല്ലാവര്‍ക്കും തോന്നുന്ന, എന്നാല്‍ അതെന്താണെന്നു തിരിച്ചറിയാന്‍ സാധിയ്ക്കാത്ത ഒന്നാണ്. മറ്റുള്ളവരേക്കാള്‍ നിങ്ങള്‍ മികച്ചതാണെന്ന ബോധ്യം മറ്റുള്ളവര്‍ക്കുണ്ടാക്കിക്കൊടുക്കുന്ന ദിവസവുമാണിന്ന്. ജോലി കഴിയാവുന്നത്ര നല്ല രീതിയില്‍ ചെയ്യുകയെന്നതാണ് പ്രധാനം. നിങ്ങളെ ഭാവിയിലെ നേതാവായി പോലും ചിലര്‍ കണ്ടേക്കും.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സാമ്പത്തിക ഉന്നമനം നിങ്ങളെ സന്തോഷിപ്പിയ്ക്കുന്ന ദിവസമാണ്. ആഘോഷങ്ങളിലും പരിപാടികളിലും പങ്കെടുക്കുവാന്‍ സാധിയ്ക്കുന്ന ദിവസവും. ജോലികള്‍ എല്ലാം തന്നെ വിചാരിച്ച രീതിയില്‍ ചെയ്തു തീര്‍ക്കാന്‍ സാധിയ്ക്കും. നിങ്ങളുടെ ഊര്‍ജം കൃത്യമായ രീതിയില്‍ ഉപയോഗിയ്ക്കുവാന്‍ നിങ്ങള്‍ക്കു സാധിയ്ക്കുകയും ചെയ്യും.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ് ജോലിയിലുള്ള നിങ്ങളുടെ ആത്മാര്‍ത്ഥത തെളിയുന്ന, വിജയിക്കുന്ന ദിവസമാണ്. പ്രൊമോഷനുകളും സാമ്പത്തിക അരിയറുകളും വന്നു ചേരും.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ബാഹ്യമോടിയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്ന, ഇതു കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. സോഷ്യല്‍ ഫംഗ്ഷനുകളില്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിയ്ക്കുന്ന ദിവസവുമാണ്. വിവാഹ സംബന്ധമായ കാര്യങ്ങള്‍ക്ക് നല്ല ദിവസവുമാണ്. വിവാഹിതരുടെ ദാമ്പത്യ ജീവിതവും നല്ല രീതിയില്‍ പോകുന്ന ദിവസമാണ്.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ബന്ധങ്ങളെ സമീപിയ്ക്കാന്‍ പുതിയ, ഫലപ്രദമായ വഴികള്‍ സ്വീകരിയ്ക്കുക. ബന്ധങ്ങളില്‍ പിടിച്ചടക്കല്‍ എന്ന നയം നല്ലതല്ലെന്നുമോര്‍ക്കുക.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്‌ക്കേണ്ട ദിവസമാണ്. ചുറ്റുമുള്ളവരിലും വിശ്വാസമുണ്ടാകുക. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ ഉന്നതിയിലെത്തുന്ന ദിവസമാണ് ഇന്ന്.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കൊത്തു ജീവിയ്ക്കുവാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ് ഇന്ന്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജക്ടുകള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ സാധിയ്ക്കുന്ന ദിവസം. നിങ്ങളുടെ ക്രിയേറ്റീവിറ്റിയും ടാലന്റും പ്രകടിപ്പിയ്ക്കുവാന്‍ തക്ക വണ്ണം അല്‍പം സ്വാതന്ത്ര്യം നിങ്ങള്‍ക്കു തന്നെ നല്‍കുക. എത്ര ഉയര്‍ച്ചകള്‍ സ്വപ്‌നം കണ്ടാലും യാഥാര്‍ത്ഥ്യത്തിന്റെ ട്രാക്ക് വിട്ടു പോകാതെ സൂക്ഷിയ്ക്കുക.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് വീട്ടിലാണെങ്കില്‍ പോലും ചെസ്, കാരംസ് തുടങ്ങിയ ക്രിയേറ്റീവായ കളികള്‍ കളിയ്ക്കുവാന്‍ ശ്രമിയ്ക്കുക. ഇത് നിങ്ങളെ സഹായിക്കും.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സമൂഹവുമായി അടുത്തിടപഴകുന്ന ദിവസമാണ്. കുറച്ചു കാലമായി കാണാതിരുന്ന ബന്ധുക്കളുമായി ബന്ധം പുതുക്കുന്ന ദിവസവുമാണ്. സന്തോഷകരവും ആനന്ദകരവുമായ ദിവസമാണ്. ഇതു പരമാവധി പ്രയോജനപ്പെടുത്തുക.
ദിവസങ്ങള്‍ പല തരത്തിലും മാറി മറിഞ്ഞു കൊണ്ടിരിയ്ക്കും. നല്ലതും മോശവുമെല്ലാം വരികയും ചെയ്യും. നല്ല ദിവസങ്ങളെ നാം കൈ നീട്ടി സ്വീകരിയ്ക്കുമെങ്കിലും മോശം ദിവസങ്ങളെ നാം വെറുപ്പോടെയാണ് കാണാറ്. എന്നാല്‍ നല്ലതും മോശവുമെല്ലാം ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ പോലെ ജീവിതത്തില്‍ വന്നു പോകുമെന്നോര്‍ക്കുക.

സോഡിയാക് സൈന്‍ അഥവാ സൂര്യരാശിയ്ക്ക് ദിനങ്ങളുടെ നിര്‍ണയത്തില്‍ പ്രധാനപ്പെട്ട പങ്കുണ്ട്. രാശി അനുകൂല സ്ഥാനത്തെങ്കില്‍ നല്ല ഫലവും അല്ലെങ്കില്‍ ദോഷം ഫലവുമാകും വരിക.

ഇന്നത്തെ ദിവസം, അതായത് 2019 സെപ്റ്റംബര്‍ 3 ചൊവ്വാഴ്ചയിലെ രാശി ഫലം അറിയൂ. ഇതു നല്ലതോ മോശമോ എന്നറിയൂ,