Back
Home » ആരോഗ്യം
5 ദിവസംമുമ്പു തയ്യാറാക്കി 5ദിവസംകുടിക്കൂ,പ്രമേഹം
Boldsky | 6th Sep, 2019 12:06 PM
 • കറുവാപ്പട്ട, ഗ്രാമ്പൂ

  ഇതിനു വേണ്ടത് കറുവാപ്പട്ട, ഗ്രാമ്പൂ, വെള്ളം എന്നിവയാണ്. കറുവാപ്പട്ടയും ഗ്രാമ്പൂവുമെല്ലാം തന്നെ അടുക്കളയിലെ ചേരുവകള്‍ എന്നതിനേക്കാളുപരിയായി ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നവയാണ്. പ്രമേഹമുള്‍പ്പെടെ പല രോഗങ്ങള്‍ക്കും പരിഹാരമായ ഒന്നാണിതെന്നു വേണം, പറയുവാന്‍.


 • ഇത്

  ഒന്നര ലിറ്റര്‍ വെള്ളമാണ് ഇതിനായി വേണ്ടത്. ഇത് ഒരു പാത്രത്തില്‍ ഒഴിച്ചു വയ്ക്കുക. ഇതില്‍ രണ്ടു തണ്ട് കകറുവാപ്പട്ട കഷ്ണമായി മുറിച്ചത്, മൂന്നുനാലു ഗ്രാമ്പൂ പൊടിച്ചത്, അതായത് ഒരു ടീസ്പൂണ്‍ എന്നിവയിടുക. ഇത് ഇതേ പടിയെടുത്ത് ഫ്രഡ്ജില്‍ വയ്ക്കാം. ഇത് ഉടന്‍ ഉപയോഗിയ്ക്കരുത്. ഇതു തിളപ്പിയ്‌ക്കേണ്ട ആവശ്യമില്ല. അടച്ചു വച്ച് സൂക്ഷിയ്ക്കുക.


 • അഞ്ചു ദിവസം കഴിഞ്ഞാണ്

  അഞ്ചു ദിവസം കഴിഞ്ഞാണ് ഇത് ഉപയോഗിയ്‌ക്കേണ്ടത്. ഇതിന്റെ നിറം അപ്പോഴേയ്ക്കും ചുവന്ന നിറമായിരിയ്ക്കും. നല്ല ശുദ്ധമായ കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ ഉപയോഗിയ്ക്കുക. ഇത് രാവിലെ വെറും വയറ്റില്‍ രണ്ടേകാല്‍ ഗ്ലാസ് കുടിയ്ക്കാം. ഇത് ഏകദേശം അഞ്ചു ദിവസത്തേയ്ക്കു കുടിയ്ക്കാനുള്ളതുണ്ടാകും. ഇത് പ്രമേഹത്തിന് ഏറെ നല്ലതാണ്. എത്ര വലിയ പ്രമേഹത്തിനും പരിഹാരമാകുന്ന ഒന്നാണിത്.


 • ഈ വെള്ളം കുടിയ്ക്കുമ്പോള്‍

  ഈ വെള്ളം കുടിയ്ക്കുമ്പോള്‍ അമിത ഭക്ഷണവും അരുത്. പ്രമേര രോഗികള്‍ പാലിയ്‌ക്കേണ്ട ചിട്ടകള്‍ വച്ചു വേണം, ഭക്ഷണം കഴിയ്ക്കുവാന്‍. അല്ലാതെ ഇതു കുടിയ്ക്കുന്നുണ്ടല്ലോ എന്നു കരുതി അമിത ഭക്ഷണം പാടില്ലെന്നര്‍ത്ഥം. ഈ വെള്ളം അഞ്ചു ദിവസം കുടിച്ചാല്‍ പ്രമേഹത്തിനു ശമനമുണ്ടാകും.


 • 5 ദിവസംമുമ്പു തയ്യാറാക്കി 5ദിവസംകുടിക്കൂ,പ്രമേഹത്തിന്

  ഈ വെള്ളം വയറിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ദഹനം മെച്ചപ്പെടുത്തുവാനും നല്ല ശോധനയ്ക്കുമെല്ലാം ഇത് ഏറെ പ്രധാനപ്പെട്ടതാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. പ്രത്യേകിച്ചും രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുമ്പോള്‍ വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടും. നല്ല ദഹനം നടക്കും കറുവാപ്പട്ടയ്ക്ക് ആരോഗ്യകരമായ ഇളം മധുരവുമുണ്ട്. ഇതു കുടിയ്ക്കുവാനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ല.


 • തടി കുറയ്ക്കാന്‍

  തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കും ഏറെ ആരോഗ്യകരമാണ് ഈ പ്രത്യേക വെള്ളം. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കുവാന്‍ ഏറെ ഫലപ്രദമാണ്. വയര്‍ കുറയ്ക്കാനും ഇത് ഏറെ നല്ലതു തന്നെയാണ്.
ഇന്നത്തെ കാലത്തു വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. ഗര്‍ഭകാലത്ത് അമ്മയ്‌ക്കെങ്കില്‍ ജനിച്ചു വീഴുന്ന കുഞ്ഞിനു മുതല്‍ പ്രായമായവര്‍ക്കു വരെയുള്ള ഒരു പ്രശ്‌നമാണിത്. പല കാര്യങ്ങളും ഈ പ്രത്യേക രോഗാവസ്ഥയ്ക്കു പുറകിലുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ സ്‌ട്രെസ്, വ്യായാമക്കുറവ്, ഭക്ഷണ ശീലങ്ങള്‍ എന്നിവയെല്ലാം പ്രത്യേക പങ്കു വഹിയ്ക്കുന്ന ഒന്നുമാണ്.

പ്രമേഹം കൃത്യമായ ചിട്ടകളെങ്കില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ഇതിന് ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാം ഏറെ പ്രധാനപ്പെട്ടതുമാണ്. കൃത്യമായി നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ശരീരത്തിലെ അവയവങ്ങളെ വരെ പ്രവര്‍ത്തന രഹിതമാക്കി മരണത്തിലേയ്ക്കു തള്ളി വിടുന്ന ഒന്നു കൂടിയാണ് ഈ ആരോഗ്യപ്രശ്‌നം.

ഹൃദയാഘാതം, സ്‌ട്രോക്ക്, ലിവര്‍, കിഡ്‌നി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകുകയും ചെയ്യും. ഇതെല്ലാം തന്നെ മനുഷ്യ ശരീരത്തെ പ്രവര്‍ത്തന രഹിതമാക്കുന്ന ഒന്നു കൂടിയാണ്.

പ്രമേഹത്തിന് ഇന്‍സുലിന്‍ പോലുള്ള കുത്തി വയ്പ്പുകളെ ആശ്രയിക്കുന്നവരുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കു പോകുന്നതിനു മുന്‍പായി പല വീട്ടു വൈദ്യങ്ങളും ഇതിനു പരിഹാരമാകും. ഇത്തരത്തില്‍ പരീക്ഷിയ്ക്കാവുന്ന വളരെ സിംപിളായ വീട്ടുവൈദ്യത്തെക്കുറിച്ചറിയൂ. ആര്‍ക്കു വേണമെങ്കിലും വീട്ടില്‍ ചെയ്യാവുന്ന ഒന്നാണ് ഇത്. യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാത്ത, എളുപ്പം പ്രയോജനം ലഭ്യമാക്കുന്ന ഒന്നും.