Back
Home » ഏറ്റവും പുതിയ
ഡീപ്പ്ഫേക്ക് വീഡിയോകളിൽ 96 ശതമാനം പോൺ വിഡിയോകൾ
Gizbot | 9th Oct, 2019 02:05 PM
 • ഡീപ്‌ട്രെയ്‌സിൽ

  നെതർലാൻഡ്‌ ആസ്ഥാനമായുള്ള സൈബർ സുരക്ഷ കമ്പനിയായ ഡീപ്‌ട്രെയ്‌സിൽ നിന്നുള്ള ഒരു പുതിയ റിപ്പോർട്ട് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ഇന്ന് നിലവിലുള്ള 96 ശതമാനം ഡീപ്ഫേക്ക് വീഡിയോകളും അശ്ലീല കണ്ടൻറുകളാണ്. ഓൺലൈനിലെ ഈ ഡീപ്പ് ഫേക്ക് പോൺ കണ്ടൻറുകൾക്ക് 134 ദശലക്ഷത്തിലധികം വ്യൂ ആണ് ലഭിച്ചിട്ടുള്ളത്. സ്ത്രീ കേന്ദ്രീകൃതമായ പോൺ വീഡിയോകളാണ് ഇവയെല്ലാം എന്നതാണ് ഇതിലെ പ്രധാനമായും ശ്രദ്ധിക്കേണ്ട വസ്തുത.


 • സ്ത്രീകളെ ലക്ഷ്യമിടുന്നു

  സ്ത്രീകളുടെ മുഖം അശ്ലീലമായി ചിത്രീകരിക്കാൻ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ആയുധമാക്കുകയാണെന്ന് ബോസ്റ്റൺ സർവകലാശാലയിലെ നിയമ പ്രൊഫസറും ഹേറ്റ് ക്രൈയിംസ് ഇൻ സൈബർ സ്പൈസ് എന്ന പുസ്തകത്തിൻറെ രചയിതാവുമായ ഡാനിയേൽ സിട്രോൺ പറഞ്ഞു. ഇത് ഭയപ്പെടുത്തുന്നതും ലജ്ജിപ്പിക്കുന്നതുമാണ്. ഡീപ്ഫേക്ക് ലൈംഗിക വീഡിയോകൾ ഭയപ്പെടുത്തുന്നത് ഓൺലൈനിൽ വരികയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു വിഭാഗം സ്ത്രീകളെയാണ്. ഇത് കരുതൽ വേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 • 96 ശതമാനവും അശ്ലീലം

  2018 ഡിസംബർ മുതൽ കമ്പനി 14,678 ഡീപ്പ് ഫേക്ക് വീഡിയോകളാണ് ഓൺലൈനിൽ കണ്ടെത്തിയത്. അതിന് മുൻപത്തെ വർഷത്തിൽ കണ്ടെത്തിയ 7,964 വീഡിയോകളേക്കാൾ 100 ശതമാനം വർധനവാണ് ഇപ്രാവശ്യം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഓൺലൈനിൽ കണ്ടെത്തിയ വീഡിയോകളിൽ 96 ശതമാനവും അശ്ലീല വീഡിയോകളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഡീപ്ഫേക്ക് പോണുകൾക്കായി നിരവധി സൈറ്റുകൾ തുറന്നിട്ടുണ്ടെന്നും മികച്ച നാല് സൈറ്റുകൾക്ക് 134 ദശലക്ഷത്തിലധികം വ്യൂകളുണ്ടെന്നും ഡീപ്ട്രേസിൻറെ റിപ്പോർട്ട് വ്യക്തമാക്കുന്നു.


 • ക്രിയേറ്റർ കമ്മ്യൂണിറ്റി

  കഴിഞ്ഞ വർഷം നിരവധി ക്രിയേറ്റേഴ്സിനെ ഹോസ്റ്റ് ചെയ്തിരുന്ന r / Deepfakes എന്ന പ്രീമിയർ സബ്റെഡിറ്റിനെ റെഡ്ഡിറ്റ് ബാൻ ചെയ്തിരുന്നു. ഡീപ്ഫേക്ക് അശ്ലീല സൈറ്റുകൾ, റെഡ്ഡിറ്റ്, 4 ചാൻ, 8 ചാൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 100,000 മെമ്പർമാരുള്ള 20 ഓളം ക്രിയേറ്റർ കമ്മ്യൂണിറ്റികളെ കണ്ടെത്തിയതായി ഡീപ്പ്ട്രേസ് റിപ്പോർട്ട് ചെയ്യുന്നു.


 • അൽഗോരിതങ്ങൾ

  ഡീപ്പ്ഫേക്കുകളുടെ വളർച്ച ജിറ്റ്‌ഹബ് ഹോസ്റ്റുചെയ്‌തിരിക്കുന്ന ജനപ്രിയ ഫെയ്‌സ് സ്വാപ്പ് അൽ‌ഗോരിതങ്ങളുടെയും മെഷീൻ ലേണിംഗ് ടെക്നിക്കുകളിലുള്ള‌ ജനറേറ്റീവ് അഡ്വർ‌സറിയൽ നെറ്റ്‌വർക്കിന്റെ (ഗാൻ‌)യും ജനപ്രീതി വർദ്ധിപ്പിച്ചു. വസ്ത്രം ധരിച്ച ആളുകളുടെ ഫോട്ടോകളെ നഗ്ന ഫോട്ടോകളാക്കുന്ന ഒരുാ ആപ്പിലൂടെയാണ് ഇതൊക്കെ ആരംഭിക്കുന്നത്. ആപ്പ് ഉടനെ നിരോധിക്കപ്പെട്ടെങ്കിലും ഈ ടെക്നിക്ക് ഇൻറർനെറ്റിലൂടനീളം വ്യാപിച്ചു.


 • ചെറുക്കേണ്ടത് ആവശ്യം

  മിനിറ്റുകൾക്കുള്ളിൽ ഡീപ്ഫേക്കുകൾ സൃഷ്ടിക്കാൻ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകൾ, ഓൺലൈൻ മാർക്കറ്റ്പ്ലൈസുകൾ, സേവനങ്ങൾ എന്നിവ നിലവിലുണ്ടെന്ന് ഡീപ്ട്രേസ് വ്യക്തമാക്കുന്നു. അതിനാൽ, സാങ്കേതികമായി പ്രാവീണ്യമില്ലാത്ത ആളുകൾക്ക് പോലും പണം മുടക്കിയാൽ ആവശ്യപ്പെടുന്ന രീതിയിൽ ഫേക്ക് വീഡിയോകൾ ലഭ്യമാകും. ഇത്തരം ഡീപ്പ് ഫേക്കുകൾ വലീയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. എന്തായാലും സൈബർ കുറ്റവാളികളുടെ ഈ ആയുധത്തെ കർശനമായി ചെറുക്കേണ്ടത് ആവശ്യമാണ്.
അടുത്തിടെയുണ്ടായ സാങ്കേതിക വികാസത്തിൻറെ വളർച്ചയിൽ പേടിപ്പെടുത്തുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് ഡീപ്പ് ഫേക്ക് വീഡിയോകൾ. സ്ത്രീകളെ അപമാനിക്കുന്നത് മുതൽ പണം തട്ടിയെടുക്കുന്നതിന് വരെ നിരവധി കുറ്റകൃത്യങ്ങൾക്ക് ഡീപ്പ് ഫേക്ക് വീഡിയോകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. സാങ്കേതിക രംഗത്തെ പേടിസ്വപ്നമായി ഡീപ്പ് ഫേക്ക് ടെക്നോളജി മാറി കഴിഞ്ഞിരിക്കുന്നു. യഥാർത്ഥമെന്ന് തോന്നിക്കുന്ന കൃത്രിമമായ വീഡിയോകളാണ് ഡീപ്പ് ഫേക്ക് ടെക്നോളജിയിലൂടെ ഉണ്ടാക്കുന്നത്.