Back
Home » യാത്ര
പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!
Native Planet | 4th Nov, 2019 05:50 PM
 • കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

  ബ്രഹ്മചാരീ ഭാവത്തിൽ ബാലമുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്ന മൂവായിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രമാണ് കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപം കിടങ്ങൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശബരിമലയിലേതുപോലെ തന്നെ സ്ത്രീ പ്രവേശനത്തിന്‍റെ കാര്യത്തിൽ കർശനമായ ചിട്ടകളുള്ള ക്ഷേത്രം കൂടിയാണിത്.


 • സ്ത്രീകൾക്ക് നേരിട്ട് ദർശനമില്ല

  മുൻപ് സൂചിപ്പിച്ചതുപോലെ സ്ത്രീകളുടെ പ്രവേശനത്തിലും ദര്‍ശന കാര്യത്തിലും ചില ചിട്ടവട്ടങ്ങൾ ഇവിടെ പിന്തുടരുന്നുണ്ട്.ഇവിടെ ഭഗവാനെ നേരിട്ട് ദര്‍ശിക്കുവാൻ സ്ത്രീകൾക്ക് അനുവാദമില്ല. ബ്രഹ്മചാരി ഭാവത്തിൽ മുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലാണ് ഇവിടെ സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനം വിലക്കിയിരിക്കുന്നത്. താന്ത്രിക വിധി പ്രകാരം പൂജകൾ നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.


 • പ്രവേശനം 10ല്‍ താഴെയുള്ള പെൺകുട്ടികൾക്കു മാത്രം

  പത്തു വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കു മാത്രമേ ഭഗവാനെ നേരിട്ടു തൊഴുവാൻ അനുമതിയുള്ളൂ. പ്രായപൂർത്തിയായ സ്ത്രീകളെ മുരുകന്റെ അമ്മയുടെ സ്ഥാനത്തായാണ് കണക്കാക്കുന്നത്. അവർ ദര്‍ശനത്തിനെത്തിയാൽ ബഹുമാനമാി മുരുകൻ എഴുന്നേറ്റ് നിൽക്കേണ്ടതുണ്ട്. അതിനാൽ ഇവിടെ പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകളെ മുരുകനെ നേരിട്ട് ദർശിക്കുവാൻ അനുവദിക്കാറില്ല. എന്നാൽ ഇതിനർഥം 10 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനേ കാണാനേ പാടില്ല എന്നല്ല. പകരം ക്ഷേത്ര ഇടനാഴിൽ നിന്ന്, ഭവവാന് പ്രാർഥിക്കുന്നവരെ നേരിട്ട് കാണുവാൻ കഴിയാത്ത വിധമാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്.


 • ഇഷ്ടസന്താനത്തിനായി

  നേരിട്ടു ദർശനം നല്കിയില്ലെങ്കിലും വിശ്വാസികളുടെ ആവലാതികളും പ്രശ്നങ്ങളും കേട്ട് പരിഹരിക്കുന്നവനാണ് ഇവിടുത്തെ ബാലസുബ്രഹ്മണ്യൻ. ഇഷ്ടസന്താന ലബ്ദിക്കായി നൂറുകണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരുന്നത്. ഇതിനായി ഇവിടെ എത്തി ബ്രഹ്മചാരിക്കൂത്ത് എന്ന വിശേഷാൽ വഴിപാട് നടത്തിയാൽ മതി എന്നാണ് വിശ്വാസം. ആഗ്രഹം പൂർത്തിയായി ഇഷ്ടസന്താനത്തെ ലഭിച്ചാലും സന്താനത്തെയും കൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കുവാനും അനുമതിയില്ല. പകരം കൂത്തു നടത്തുന്ന ചാക്യാരാണ് കുഞ്ഞിനെയും കൊണ്ട് ക്ഷേത്രത്തിനുള്ളിൽ കടന്ന് ബാലബുബ്രഹ്മണ്യനെ ദർശിച്ച് പുറത്തേയ്ക്ക് കൊണ്ടുവരുന്നത്.


 • പെരുന്തച്ചന്‍റെ കൂത്തമ്പലം

  ക്ഷേത്രത്തിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇവിടുത്തെ ആദ്യ പ്രതിഷ്ഠ മഹാവിഷ്ണുവായിരുന്നുവത്രെ. വടക്കുംതേവരെന്നാണ് വിഷ്ണുവിനെ ഇവിടെ വിളിക്കുന്നത്. തെക്കോട്ട് പ്രതിഷ്ഠയുള്ള ബുവനേശ്വരി ദേവിയുടെ കൂത്തമ്പലം നിർമ്മിച്ചിരിക്കുന്നത് പെരുന്തച്ചനാണത്രെ. രാമായണത്തിലെയും മഹാഭാരതത്തിലെയും വിവിധ സന്ദര്‍ഭങ്ങൾ കൊത്തിവെച്ചിരിക്കുന്ന രാഗമണ്ഡപം, തെക്കേ നടയിലുള്ള ശാസ്താവിന്റെ പ്രതിഷ്ഠ തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതകളാണ്.


 • സ്‌കന്ദഷഷ്ഠിവ്രതം

  കിടങ്ങൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനമായ ചടങ്ങുകളിലൊന്നാണ് സ്‌കന്ദഷഷ്ഠിവ്രതം. സുബ്രഹ്മണ്യനെ പ്രീതപ്പെടുത്തുന്ന ഏറ്റവും പ്രധാന വ്രതമായാണ് ഇതറിയപ്പെടുന്നത്. എല്ലാ മാസത്തിലെയും ഷഷ്ഠി നാളിലാണ് ഇത് ആചരിക്കുന്നത്. അതിൽത്തന്നെ ഏറ്റവും പ്രധാനം തുലാമാസത്തിലെ സ്കന്ദഷഷ്ഠിയാണ്.


 • എത്തിച്ചേരുവാന്‍

  കോട്ടയം ജില്ലയിലെ കിടങ്ങൂർ എന്ന സ്ഥലത്താണ് കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലായിൽ നിന്നും 11 കിലോമീറ്ററും കോട്ടയത്തു നിന്നും കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

  ഹിമാലയത്തിലെ ജീവനുള്ള മമ്മിയെ കാണാനൊരു യാത്ര

  ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!

  രാത്രികാലങ്ങളിൽ കൃഷ്ണൻ രാസലീല ആടാനെത്തുന്ന ഇടം

  ഫോട്ടോ കടപ്പാട്- കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഫേസ്ബുക്ക് പേജ്
ശബരിമലയിലെ പോലെ തന്നെ സ്ത്രീ പ്രവേശന കാര്യത്തിൽ കർശനമായ ചിട്ടകൾ വച്ചുപുലർത്തുന്ന മറ്റൊരു ക്ഷേത്രം കൂടി നമ്മുടെ നാട്ടിലുണ്ട്.

മൂവായിരത്തിലേറെ വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കേരളത്തിലെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായതും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തില്‍ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ വിഭിന്നവുമാണ്. 13 ഇല്ലങ്ങൾക്കായി വിഭജിക്കപ്പെട്ടിരിക്കുന്ന ഉടമസ്ഥാവകാശം മുതൽ ഐതിഹ്യം വരെയുള്ള കാര്യങ്ങളിൽ കിടങ്ങൂർ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ വായിക്കാം...