Back
Home » യാത്ര
ഇന്ത്യയെ കാണാൻ വ്യത്യസ്ത വഴികൾ
Native Planet | 5th Nov, 2019 11:13 AM
 • ഡൽഹിയിലെ കിടിലൻ രുചികൾ

  രുചികളുടെ ആഗോള സമ്മേളനം നടക്കുന്ന ഇടമെന്ന് വിശേഷിപ്പിച്ചാലും ഒട്ടും തെറ്റുപറയുവാനില്ലാത്ത ഇടമാണ് ഡെൽഹി. ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ താമസിക്കുന്ന ഇടമായതിനാൽ ഏതു തരത്തിലുള്ള രുചികളും ഇവിടെ ലഭ്യമാണ്. ഡൽഹിയുടെ തനതായ രുചി എന്നൊന്നില്ല എങ്കിലും ചാട്ടിലും പലഹാരങ്ങളിലും വ്യത്യസ്തത കണ്ടെത്താം. ഇവിടെ എത്തിയാൽ തീർച്ചയായും പരീക്ഷിച്ചിരിക്കേണ്ട വിഭവങ്ങൾ മുഗൾ രുചിയിലുള്ളവയാണ്. മുഗള്‍ കാലഘട്ടത്തിലെ രുചി അതേപടി തയ്യാറാക്കി നല്കുന്ന ഒരുപാട് ഭക്ഷണശാലകൾ ഇവിടെയുണ്ട്.


 • കുതിരകളുടെ നൃത്തം കാണാൻ ഉദയ്പൂർ

  കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും കുതികരളുടെ ഒന്നൊന്നര ഷോ കാണുവാൻ പറ്റിയ ഇടമാണ് ഉദയ്പൂർ. ഒട്ടകങ്ങളുടെ നാടാണെങ്കിലും ഇവിടെ താരം കുതിരകൾ തന്നെയാണ്. മാർവാരി കുതിരകളും പ്രശസ്തനായ ദേമന്ത് ദേവൽ എന്ന കുതിര പരിശീലകന്റെ ഹോട്ടലും ഉദയ്പൂരിലാണുള്ളത്. കുതിരകളുടെ നൃത്തവും അവരുടെ ഹോഴ്സ് ഷോയും ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സമയം ചിലവഴിക്കാം എന്നതാണ് ഇവിടുത്തെ മെച്ചം.


 • കൊള്ളക്കാരോടൊപ്പം ഒരു ചായ

  ഒരു കാലത്ത് പേടിപ്പിക്കുന്ന കഥകൾ കൊണ്ടു പ്രശസ്തമായിരുന്ന ചമ്പല്‍വാലി സഞ്ചാരീ സൗഹൃദ ഇടമായി മാറുവാൻ പോവുകയാണ്. അതും വളരെ വ്യത്യസ്തമായ രീതിയിൽ. അധികൃതരുടെ നേതൃത്വത്തിൽ ഒരു ബൻഡിത് ട്രെയിൻ നിർമ്മിച്ച് അതിൽ പഴയ കൊള്ളക്കാർ സഞ്ചാരികൾക്ക് ഗൈഡായി വരുന്ന രീതിയിലാണ് പരിപാടികൾ മുന്നോട്ട് പോകുന്നത്. അക്കാലത്തെ വീര കഥകൾ ഒരു കാലത്ത് നാടിനെ വിറപ്പിച്ചിരുന്നവരിൽ നിന്നും നേരിട്ട് കേൾക്കുന്ന അനുഭവമാണ് ഇവിടെ എത്തുന്നവർക്കു ലഭിക്കുക.


 • കൊങ്കൺ തീരം കാണാം

  നാനൂറിലധികം കിലോമീറ്ററുകളിലായി വ്യാപിച്ചു കിടക്കുന്ന കൊങ്കൺ തീരം ഇന്ത്യയിലെ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണ്. മുംബൈയെയും ഗോവയെയും തമ്മിൽ വേർതിരിക്കുന്ന ഇവിടം കടലും തീരവും ഒക്കെ താല്പര്യമുള്ളവർ തീർച്ചയായും പോയിരിക്കേണ്ടതാണ്. റോഡ് ട്രിപ്പായാലും ട്രെയിനിലുള്ള യാത്രയായാലും ഇവിടം നല്കുന്ന കാഴ്ചകൾ അതിമനോഹരമാണ്. തീരത്തുള്ള പുരാതനമായ ക്ഷേത്രങ്ങൾ, കോട്ടകൾ തുടങ്ങിയവ ഇവിടുത്തെ ആകർഷണങ്ങളാണ്.


 • ഇന്ത്യയെ കാണാൻ വ്യത്യസ്ത വഴികൾ

  വ്യത്യസ്തമായ ഗോത്ര സംസ്കാരങ്ങൾ പരിചയപ്പെടുവാൻ പറ്റിയ നാടാണ് ഒഡീഷ. തങ്ങളുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കലകളും രുചികളും ഒക്കെയായി വളരെ വ്യത്യസ്തമായ ഒരു ജീവിതം നയിക്കുന്ന ആളുകളാണ് ഇവിടെയുള്ളവർ. 62 ല്‍ അധികം ആദിവാസി വിഭാഗക്കാരെ ഒഡീഷയുടെ വിവിധ ഭാഗങ്ങളിലായി കാണാം.


 • പശ്ചിമഘട്ടം കാണാം

  പശ്ചിമഘട്ടക്കാഴ്ചകൾ ഒരുപാടു തവണ കണ്ടിട്ടുണ്ടെങ്കിലും ഓഫ്സീസണിൽ കൂടി കാണണം ഈ പ്രദേശത്തിന്റെ ജൈവ വൈവിധ്യത്തെക്കുറിച്ച് കൂടുതലറിയുവാൻ. കേരളം മുതൽ ഗോവ വരെ പരന്നു കിടക്കുന്ന ഈ പശ്ചിമ ഘട്ടത്തിൽ എല്ലാക്കാലത്തിനും യോജിച്ച കാഴ്ചകളുണ്ട്. അതിൽ ഏറ്റവും പ്രധാനം മഴക്കാലം തന്നെയാണ്. വെള്ളച്ചാട്ടങ്ങളും പച്ചപ്പും മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഇവിടെ അനുഭവിക്കാം.

  പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!

  ഹിമാലയത്തിലെ ജീവനുള്ള മമ്മിയെ കാണാനൊരു യാത്ര
ഏതൊക്കെ നാടുകളിൽ എത്രയൊക്കെ തവണ കറങ്ങിയിട്ടുണ്ട് എന്നു പറഞ്ഞാലും ചില യാത്രകൾ പൂർത്തിയാകണമെങ്കിൽ ചെയ്തിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. രാജസ്ഥാനിലെത്തി ഒട്ടകസവാരി നടത്താതെ മടങ്ങുന്നതും മണാലിയിൽ പാരാഗ്ലൈഡിങ്ങിനു പോകാത്തതും ആലപ്പുഴയിലെത്തി കരിമീന്‍ കഴിക്കാതെയും കെട്ടുവള്ളത്തിൽ കയറാതെയും പോകുന്ന പോലെ ആയാൽ ആ യാത്രകൾ ഒരിക്കലും പൂർണ്ണമാവില്ല. ഇതുപോലെയാണ് മിക്കപ്പോഴും നമ്മുടെ യാത്രകളും. തിരക്കു പിടിച്ച യാത്രയിൽ പലപ്പോഴും അറിയാതെ ഒഴിവാക്കി പോകുന്നത് ഇങ്ങനെ തീർച്ചയായും പരീക്ഷിക്കേണ്ട, അല്ലെങ്കിൽ കണ്ടിരിക്കേണ്ട സംഗതികളായിരിക്കും. ഇതാ നമ്മുടെ രാജ്യത്ത് തീർച്ചയായും പരീക്ഷിച്ചിരിക്കേണ്ട കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം...