തണുപ്പിന്റെ ആലസ്യത്തിൽ സ്ഥിരം യാത്രകൾക്കൊക്കെ ഒരു ബ്രേക്ക് എടുക്കുന്ന സമയമാണ് നവംബർ. മൂടിപ്പുതച്ച് വീട്ടിലിരിക്കുവാൻ കിട്ടുന്ന അവസരം പരമാവധി മുതലാക്കുന്ന സമയം. എന്നാൽ വളരെ കുറച്ച് ആളുകൾക്ക് ഇത് യാത്ര ചെയ്യുവാനുള്ള സമയമാണ്. ഇഷ്ട ഇടങ്ങൾ വളരെ കുറഞ്ഞ ചിലവിൽ അതും ഒരു തിരക്കുമില്ലാതെ കണ്ടു വരുവാനുള്ള സമയം. സാധാരണ ആളുകള്‍ നവംബർ മാസത്തിൽ യാത്രകളെ ഒഴിവാക്കുമ്പോൾ എന്തുകൊണ്ടായിരിക്കും ചിലർക്ക് നവംബറിനോട് ഇത്ര താല്പര്യം എന്നാലോചിച്ചിട്ടുണ്ടോ? ഇതാ നവംബറിലെ യാത്രയുടെ മെച്ചങ്ങളും ലാഭങ്ങളും അറിയാം.