Back
Home » ഏറ്റവും പുതിയ
പ്ലേസ്റ്റോറിലെ മാലിഷ്യസ് ആപ്പുകൾ; ഗൂഗിൾ സെക്യൂരിറ്റി സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു
Gizbot | 8th Nov, 2019 08:00 AM
 • ആപ്പ് ഡിഫൻസ് അലയൻസ്

  ഗൂഗിളിൻറെയും സുരക്ഷാ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെ "ആപ്പ് ഡിഫൻസ് അലയൻസ്" എന്നാണ് അറിയപ്പെടുക. ഇത് ESET, ലുക്ക്ഔട്ട്, സിമ്പീരിയം എന്നീ സുരക്ഷാ സ്ഥാപനങ്ങളുമായാണ് ഗൂഗിൾ ആപ്പ് ഡിഫൻസ് അലയൻസ് ഉണ്ടാക്കിയത്. അപ്ലിക്കേഷൻ അധിഷ്‌ഠിത മാൽവെയറിൻറെ അപകടസാധ്യത കുറയ്‌ക്കുന്നതിനും പുതിയ ഭീഷണികൾ തിരിച്ചറിയുന്നതിനും ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിനും ഈ കൂട്ട്കെട്ട് ലക്ഷ്യമിടുന്നു.


 • ഗൂഗിൾ പ്ലേ സ്റ്റോർ

  തങ്ങളുടെ ആദ്യത്തെ ലക്ഷ്യം ഗൂഗിൾ പ്ലേ സ്റ്റോറിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്നതും ദോഷകരമായേക്കാവുന്ന ആപ്ലിക്കേഷനുകൾ വേഗത്തിൽ കണ്ടെത്തുകയും അവ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുക എന്നതുമാണ് എന്ന് ആൻഡ്രോയിഡ് സെക്യൂരിറ്റി പ്രൈവസി വൈസ് പ്രസിഡൻറ് ഡേവ് ക്ലൈഡർമാക്കർ വ്യക്തമാക്കി.
  സഖ്യത്തിന്റെ ഭാഗമായി പാർട്ട്ണർമാരായ സെക്യൂരിറ്റി സ്ഥാപനങ്ങളുടെ സ്കാനിംഗ് എഞ്ചിനുകളുമായി ഗൂഗിൾ അതിൻറെ പ്ലേ പ്രോട്ടക്ട് ഡിറ്റക്ഷൻ സിസ്റ്റം ചേർന്ന് പ്രവർത്തിക്കും.

  കൂടുതൽ വായിക്കുക : സ്മാർട്ട്ഫോണുകൾക്ക് സുരക്ഷാ ഭീഷണി; ആപ്പിളും ഗൂഗിളും 50ലധികം മാലിഷ്യസ് ആപ്പുകൾ നീക്കം ചെയ്തു


 • റിസ്ക് ഇന്റലിജൻസ്

  അപ്ലിക്കേഷനുകൾ പ്രസിദ്ധീകരിക്കാൻ തയ്യാറാകുമ്പോൾ ഇത് പുതിയ അപ്ലിക്കേഷൻ റിസ്ക് ഇന്റലിജൻസ് സൃഷ്ടിക്കുമെന്നും ആപ്പിലെ സുരക്ഷാ പ്രശ്നം കണ്ടെത്തുന്നതിന് മെഷീൻ ലേണിംഗും സ്റ്റാറ്റിക് / ഡൈനാമിക് വിശകലനവും സംയോജിപ്പിക്കുമെന്നും ഗൂഗിൾ പറയുന്നു. നാശകരമായ ആപ്പുകളെ തിരിച്ചറിയാനു പ്രതിരോധിക്കാനുമുള്ള ആത്യന്തിക മാർഗമാണ് ഒരുമിച്ച് പ്രവർത്തിക്കുകയെന്ന് വിശ്വസിക്കുന്നതായും. മോശം അപ്ലിക്കേഷനുകളെ പ്രതിരോധിക്കാൻ ഗൂഗിൾ പ്ലേ സ്റ്റോറിനെ സജ്ജമാക്കാൻ സുരക്ഷാ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ സന്തോഷമാണ് ഉള്ളതെന്നും ക്ലീഡ്‌മാർച്ചർ കൂട്ടിച്ചേർത്തു.


 • ഗൂഗിളിന് വൻ തിരിച്ചടി

  മാൽവെയർ ബാധിച്ച അപ്ലിക്കേഷനുകളും നിയമവിരുദ്ധ പ്രവർ‌ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അപ്ലിക്കേഷനുകളും പ്ലേ സ്റ്റോറിൽ കയറി കൂടിയതോടെ ഗൂഗിളിന് വൻ തിരിച്ചടിയാണ് ഉണ്ടായത്. മറ്റ് സൈറ്റുകളിൽ നിന്ന് സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ആപ്പ് ഡൌൺലോഡ് ചെയ്യാൻ പാടില്ല എന്ന് പറയുന്ന കമ്പനി അംഗീകരിച്ച ആപ്പുകളിൽ തന്നെ ഇത്തരം ആപ്പുകൾ കയറി കൂടുന്നത് ഗുരുതരമായ പിഴവായിരുന്നു. ഓൺലൈൻ അടിമ വിപണികൾക്ക് സൗകര്യമൊരുക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന "4 സെയിൽ" പോലുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.


 • നിയമവിരുദ്ധ പ്രവർത്തനങ്ങൾ

  അപ്ലിക്കേഷൻ സ്റ്റോറിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന അപ്ലിക്കേഷനുകൾ കയറി കൂടിയത് ഗൂഗിളിന് വൻ തിരിച്ചടിയായിരുന്നു. ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ എന്നിവയുൾപ്പെടെയുള്ള ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ ഈ വർഷം ആദ്യം തന്നെ ഈ ടെക് ഭീമനെതിരെ വൻ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. പ്രമുഖ ചൈനീസ് മൊബൈൽ ഡവലപ്പറായ ഐഹാൻഡിയുടെ 46 ലധികം ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ കഴിഞ്ഞ മാസം ഒഴിവാക്കിയിരുന്നു.

  കൂടുതൽ വായിക്കുക : 5 മിനിറ്റിനു മുകളിലുള്ള ഓരോ വോയ്‌സ് കോളിനും ബി‌.എസ്‌.എൻ‌.എൽ പണം ക്രെഡിറ്റ് ചെയ്യും


 • സ്വകാര്യതയും ഡാറ്റയും

  നിരവധി പ്രമുഖ ടെക് ഭീമന്മാർ ഉപയോക്തൃ സ്വകാര്യതയെയും ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും വിവാദങ്ങളിലും അകപ്പെടുന്നതിനാൽ മികച്ച ഉപയോക്തൃ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഗൂഗിൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വളരെ നല്ലതാണ്. പ്രൈവസിയും ഡാറ്റയും സംരക്ഷിക്കുന്നതിനൊപ്പം തന്നെ പരസ്യങ്ങളുടെ ശല്യത്തെയും ഒഴിവാക്കാൻ ഗൂഗിളിൻറെ പുതിയ കൂട്ട്കെട്ട് സഹായിക്കുമെന്നാണ് കരുതുന്നത്.
മാൽവെയർ‌ ബാധിച്ച തേർഡ്പാർട്ടി അപ്ലിക്കേഷനുകളുടെ ഒരു പ്രജനന കേന്ദ്രമായി ഓൺ‌ലൈൻ‌ അപ്ലിക്കേഷൻ‌ സ്റ്റോറുകൾ‌ മാറിയിരിക്കുന്നു. ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ ചീറ്റിങ് മാൽവെയർ നിറഞ്ഞ 1.3 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള 15 അപ്ലിക്കേഷനുകൾ ഉണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മറ്റ് ചില ആപ്ലിക്കേഷനുകളെയും മുമ്പ് ഗൂഗിൾ പ്ലോ സ്റ്റോറിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആപ്പുകളെ പ്ലേ സ്റ്റോറിൽ പ്രവേശിക്കുന്നത് തടയാൻ റിലീസ് ചെയ്യുന്നതിന് മുമ്പ് അവ കണ്ടെത്താൻ സഹായിക്കുന്ന മൂന്ന് സുരക്ഷാ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി.