ഉലകനായകന് എന്ന വിളിപ്പേരുള്ള കമല്‍ ഹാസന് തന്റെ അറുപത്തിയഞ്ചാം പിറന്നാള്‍ വിപുലമായി ആഘോഷിച്ചിരിക്കുകയാണ്. ജന്മനാടായ പരമക്കുടിയിലായിരുന്നു കമല്‍ കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ചത്. സിനിമാ രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരെല്ലാം താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ഇതിനിടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന് മലയാളത്തിന്റെ ഫഹദ് ഫാസില്‍ ആണെന്ന് പറഞ്ഞിരിക്കുകയാണ് താരം.
മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു കമല്‍ ഹാസന് ഫഹദിന്റെ പേര് പറഞ്ഞത്. ഹിന്ദിയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും ശശാങ്ക് അറോറയുമാണ് ഇഷ്ട താരങ്ങള്‍. തമിഴില്‍ ആരെയാണെന്നുള്ള കാര്യം പറയുന്നില്ലെന്നും കമല്‍ ഹാസന് പ്രതികരിച്ചു. ജന്മദിനം 65 വര്‍ഷം ആഘോഷിക്കുന്നതിനൊപ്പം സിനിമാ ജീവിതത്തിന്റെയും 60 വര്‍ഷം ആണ്.
സംയുക്ത വര്‍മ്മയെ ഭാര്യയായി കിട്ടാന്‍ കാരണമായ സിനിമ! പ്രിയപ്പെട്ട സിനിമകളെ കുറിച്ച് ബിജു മേനോന്
ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ കമല്‍ ഹാസന് ഇപ്പോഴും സജീവമായി തുടരുകയാണ്. രാഷ്ട്രീയത്തിലേക്ക് ചുവടു മാറിയതോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ 2 അടക്കമുള്ള സിനിമകളുടെ തിരക്കിലാണ് താരം. പിറന്നാള്‍ ദിനത്തില്‍ മക്കള്ക്കൊപ്പമുള്ളതും കുടുംബസമേതം നില്ക്കുന്നതുമായ കമല്‍ ഹാസന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.