സെർവിക്കൽ ക്യാൻസറിനെ വേഗത്തിൽ നിർണ്ണയിക്കാൻ മൈക്രോസോഫ്റ്റ് എസ്ആർഎൽ ഡയഗ്നോസ്റ്റിക്സുമായി സഹകരിച്ച് ഒരു പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം വികസിപ്പിച്ചു. ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തിൽ, മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് എ.പി.ഐ നിലവിൽ എസ്ആർഎൽ ഡയഗ്നോസ്റ്റിക്സിൽ ആന്തരിക പ്രിവ്യൂവിലാണെന്ന് പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവുമധികം കാണുന്ന നാലാമത്തെ അർബുദമാണ് സെർവിക്കൽ ക്യാൻസർ. രോഗത്തിന്റെ ആഗോള ഭാരത്തിന്റെ 16 ശതമാനം ഇന്ത്യയാണ് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ്.